കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക സംഘടനകൾ കോൺഗ്രസിന് കൈ കൊടുക്കുമോ? നേരിട്ട് ഇറങ്ങി പ്രിയങ്ക..ലക്ഷ്യം പടിഞ്ഞാറൻ യുപി

Google Oneindia Malayalam News

ലഖ്നൗ; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഞെട്ടിക്കുന്ന വിജയമായിരുന്നു ബിജെപി നേടിയത്. 403 അംഗ നിയമസഭ സഭയിൽ 312 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. ഇത്തവണയും യുപിയിൽ ഭരണ തുടർച്ചയാണ് ബിജെപി സ്വപ്നം കാണുന്നതെങ്കിലും അത് അത്ര എളുപ്പമല്ലെന്ന് നേതൃത്വത്തിനറിയാം. കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിന് തലവേദനയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും കടുത്ത വികാരം വിവധ സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്, പ്രത്യേകിച്ച് സംസ്ഥാനത്തെ പ്രബല വിഭാഗമായ ബ്രാഹ്മണർക്കിടയിൽ.

ഇതിനിടയിൽ ബിജെപിയെ താഴെയിറക്കാൻ കർഷക സംഘടനകൾ കൂടി രംഗത്തെത്തിയതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം. അതേസമയം സംസ്ഥാനത്തെ നിലവിലെ സാഹചര്യം സമർത്ഥമായി മുതലെടുക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

1

വിവാദ കാർഷിക നിയമങ്ങളുമായി മുന്നോട്ട് പോകുന്ന ബിജെപിയെ വീഴ്ത്താൻ ആഹ്വാനം ചെയ്തിരിക്കുകയാണ് കർഷക സംഘടനകൾ. ശക്തി തെളിയിക്കാൻ കഴിഞ്ഞ ദിവസം യുപിയിലെ മുസഫർനഗറിൽ 40 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു.മുസഫിര്‍ നഗറില്‍ കര്‍ഷക സംഘടനകള്‍ സംഘടിപ്പിക്കുന്ന നാലാമത്തെ മഹാപഞ്ചായത്തായിരുന്നു അത്. യുപിയിൽ ബിജെപിയെ എന്തുവിലകൊടുത്തും കെട്ട് കെട്ടിക്കുമെന്നായിരുന്നു ബികെയു വേതാവ് രാകേഷ് ടിക്കായത്ത് പ്രതിരിച്ചത്.

2

അതേസമയം കർഷക സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ കർഷക സംഘടനകളുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കമാണ് ഇതിലൂടെ കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് സൂചന. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ ദിവസം കർഷക പ്രതിഷേധത്തെ തുണച്ച് പ്രിയങ്ക പ്രതികരിച്ചിരുന്നു.

3

കർഷകർ ഈ രാജ്യത്തിന്റെ ശബ്ദവും അഭിമാനവുമാണ്. ഒരു ശക്തിക്കും കർഷകരുടെ ശബ്ദത്തെയോ അവകാശങ്ങളെയോ തോൽപ്പിക്കാൻ കഴിയില്ല. കൃഷിയും അവരുടെ കഠിനാധ്വാനവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാജ്യം മുഴുവൻ കർഷകരെ പിന്തുണയ്ക്കുന്നു, എന്നായിരുന്നു പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്.

സാരിയില്‍ അതിസുന്ദരിയായി കൃഷ്ണപ്രഭ; വൈറലായി പുതിയ ചിത്രങ്ങള്‍

4

കോൺഗ്രസിനെ സംബന്ധിച്ച് ഇത്തവണത്തെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. പ്രത്യേകിച്ച് ദേശീയ തലത്തിൽ വൻ തിരിച്ചുവരവിനുള്ള സാധ്യതകൾ തേടുന്ന പശ്ചാത്തലത്തിൽ.യുപിയിൽ സ്വാധീനമുറപ്പിക്കാതെ കോൺഗ്രസിന് പിടിച്ച് നിൽക്കാൻ പോലും സാധിക്കില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ തനിച്ച് അധികാരം പിടിക്കുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് എളുപ്പമല്ല. 32 വർഷമായി അധികാരത്തിന് പുറത്ത് നിൽക്കുന്ന പാർട്ടി ഈയടുത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ എല്ലാം തന്നെ കനത്ത തിരിച്ചടി നേരിട്ടിരുന്നു.

5

എന്നാൽ ദേശീയ ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി യുപിയിൽ കോൺഗ്രസിന്റെ ചുമതലയേറ്റെടുത്തതോടെ വലിയ മാറ്റങ്ങൾ പാർട്ടിയിൽ ഉണ്ടായിട്ടുണ്ടെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. പ്രിയങ്കയുടെ നേതൃത്വത്തിൽ സംഘടന തലത്തിലുള്ള പൊളിച്ചെഴുത്തുകളും നടന്നിരുന്നു.ഇതിനോടകം തന്നെ പഞ്ചായത്ത്,ബ്ലോക്ക് തലങ്ങളിൽ വിവിധ കമ്മിറ്റികൾ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രിയങ്ക രൂപീകരിച്ചിട്ടുണ്ട്. ഇതെല്ലാം തിരഞ്ഞെടുപ്പിന് ഗുണകരമാകുമെന്ന് നേതൃത്വം കരുതുന്നു. അപ്പോഴും ഭരണമല്ല എസ്പിയേയും ബിഎസ്പിയേയും മറികടന്ന് മുഖ്യ പ്രതിപക്ഷമാവുകയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഈ നീക്കത്തിൽ കർഷക സംഘടനകളുടെ പിന്തുണ കൂടി ഉറപ്പാക്കിയാൽ കാര്യങ്ങൾ കൂടുതൽ ഗുണകരമായേക്കുമെന്ന് നേതൃത്വം കരുതുന്നു.

6

പടിഞ്ഞാറൻ യുപിയിലെ പ്രബല വോട്ട് ബാങ്ക് ആയ ജാട്ട് സമുദായങ്ങളിൽ ഭൂരിഭാഗം പേരും കർഷകരാണ്. കർഷക പിന്തുണ ഉറപ്പായാൽ പടിഞ്ഞാറൻ യുപിയിൽ ഭാഗ്പട്, ഷാംലി, മുസാഫർനഗർ, മീററ്റ്, ശരണാപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേട്ടം കൊയ്യാൻ സാധിക്കും. അതേസമയം മേഖലയിൽ നിർണായക സ്വാധീനമുള്ള ആർഎൽഡിയുമായും കോൺഗ്രസ് സഖ്യ സാധ്യത തേടുന്നുണ്ട്. യുപിയിൽ ഇത്തവണ കോൺഗ്രസ് വലിയ പാർട്ടികളുമായല്ല ചെറിയ പാർട്ടികളുമായാണ് സഖ്യത്തിൽ എത്തുകയെന്ന് സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലു പറഞ്ഞിരുന്നു.

7

എന്നാൽ ആർഎൽഡി ഇതിന് തയ്യാറാകുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും. ഇതിനോടകം തന്നെ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയുമായും സഖ്യത്തിനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് ആർഎൽഡി. അതേസമയം കർഷക സംഘടനകളുടെ പിന്തുണ നേടാൻ ഉള്ള ശ്രമങ്ങൾ സമാജ്വാദി പാർട്ടിയും, ബഹുജൻ സമാജ്വാദി പാർട്ടിയും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ നിലവലിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി കൈകോർക്കേണ്ടതില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. ബിജെപിയെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോട് സംസ്ഥാനത്ത് പ്രചരണം നടത്താനാണ് കർഷകരുടെ നീക്കം.

8

അതിനിടെ യുപിയിൽ സ്വാധീനം വർധിപ്പിക്കാനുള്ള സകല തന്ത്രങ്ങളും പുറത്തെടുക്കുകയാണ് കോൺഗ്രസ്. ഇതിനായി പ്രിയങ്ക ഗാന്ധിയെ തന്നെ യുപിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്നാണ് സൂചന. മുതിർന്ന നേതാവ് വീരപ്പ മൊയ്ലിയാണ് ഇപ്പോൾ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉള്ള ബിജെപി സർക്കാരിന്റെ ഭരണം ചീട്ട് കൊട്ടാരം പോലെ തകരും. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വദ്ര മികച്ച പ്രവർത്തനമാണ് നടത്തുന്നത്. യോഗിയെയും പ്രിയങ്കയെയും താരതമ്യം ചെയ്യുമ്പോൾ തീർച്ചയായും യുപിയിലെ ജനങ്ങൾ പ്രിയങ്കയെ പിന്തുണയ്ക്കും, വീരപ്പ മൊയ്ലി പറഞ്ഞു.

Recommended Video

cmsvideo
Nipah virus, fake news alerts
8

അതേസമയം പ്രിയങ്കയെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ ഹൈക്കമാന്റ് മനസ് തുറന്നിട്ടില്ല. പ്രിയങ്കയിലൂടെ തിരിച്ചുവരവിന് സാധിക്കുമെന്നാണ് പ്രവർത്തകർ അവകാശപ്പെടുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ മണ്ടത്തരമാകുമെന്നാണ് കോൺഗ്രസ് ഹൈക്കമാന്റ് നിലപാട്. എന്നാൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പ്രിയങ്ക ഇറങ്ങണം എന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. നേരത്തേ ഇത് സംബന്ധിച്ച് പ്രിയങ്കയോട് നിലപാട് തേടിയപ്പോൾ കാത്തിരുന്ന് കാണാമെന്നായിരുന്നു അവർ മറുപടി നൽകിയത്. അതിനിടെ കോൺഗ്രസിന് പിടിച്ച് നിൽക്കണമെങ്കിൽ മറ്റ് പാർട്ടികളുമായി സഖ്യത്തിൽ എത്തണമെന്ന ആവശ്യവും പാർട്ടിയിലെ വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.സമാജ്വാദി പാർട്ടിയുമായി സഖ്യം വേണമെന്നതാണ് പ്രധാന ആവശ്യം. എന്നാൽ മറ്റൊരു വിഭാഗം കടുത്ത എതിർപ്പുയർത്തുന്നു. അതേസമയം സഖ്യത്തിന് പ്രിയങ്കയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

English summary
Will farmers organizations join hands with Congress; This is what congress plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X