കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ശിക്ഷ! സര്‍ക്കാര്‍ നീക്കങ്ങള്‍ ഉടനറിയാം

Google Oneindia Malayalam News

ദില്ലി: ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്കര്‍ക്ക് പിഴ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച് നടപടികള്‍ ആലോചിക്കാന്‍ നാല് ദിവസത്തെ സമയണ് കേന്ദ്രം സുപ്രീം കോടതിയില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. 2017ലെ കള്ളപ്പണം തടയലുമായി ബന്ധപ്പെട്ട നിയമം പ്രകാരം ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇതിന് പുറമേ സര്‍ക്കാരിന്‍റെ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും 12 അക്ക ആധാര്‍ നമ്പര്‍ സുപ്രധാന തിരിച്ചറിയല്‍ രേഖയായിക്കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍‍ഡ് നിര്‍ബന്ധമാക്കിയത്.

ആധാര്‍ ബന്ധിപ്പിക്കല്‍: നിങ്ങള്‍ മറക്കരുത് ഈ തിയ്യതികള്‍, പണികിട്ടുന്നത് ആദായനികുതിയ്ക്ക്!ആധാര്‍ ബന്ധിപ്പിക്കല്‍: നിങ്ങള്‍ മറക്കരുത് ഈ തിയ്യതികള്‍, പണികിട്ടുന്നത് ആദായനികുതിയ്ക്ക്!

സര്‍ക്കാര്‍ സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 2018 മാര്‍ച്ച് ആക്കിയതായി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എന്‍ കന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചിനെ ബുധനാഴ്ച അറിയിച്ചത്. നേരത്തെ 2017 ഡിസംബര്‍ 31ന് സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കുള്ള ആധാര്‍ സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. ആധാറില്ലാത്തതിന്‍റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടില്ലെന്നും സര്‍ക്കാര്‍ ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ സര്‍ക്കാരിന്‍റെ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും 12 അക്ക ആധാര്‍ നമ്പര്‍ സുപ്രധാന തിരിച്ചറിയല്‍ രേഖയായിക്കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍‍ഡ് നിര്‍ബന്ധമാക്കിയത്.

ആധാര്‍- സിം കാര്‍ഡ് ബന്ധിപ്പിക്കല്‍: ഉപഭോക്താക്കളോട് ഭീഷണി മുഴക്കി കമ്പനികള്‍ആധാര്‍- സിം കാര്‍ഡ് ബന്ധിപ്പിക്കല്‍: ഉപഭോക്താക്കളോട് ഭീഷണി മുഴക്കി കമ്പനികള്‍

 മാധ്യമവാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിച്ചു

മാധ്യമവാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിച്ചു


ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമല്ലെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് സംഭവത്തില്‍ വ്യക്ത വരുത്തിക്കൊണ്ട് രംഗത്തെത്തിയത്. ഒരു വിവരാവകാശത്തിന് മറുപടിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പ്രസ്തുത മാധ്യമ റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച റിസര്‍വ് ബാങ്ക് ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ 2017 ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു.

 വിവരാവകാശം പറയുന്നത്

വിവരാവകാശം പറയുന്നത്

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഉത്തരവിട്ടില്ലെന്നായിരുന്നു വിവരാവകാശത്തിന് ലഭിച്ച മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നത്. മണിലൈഫ് എന്ന വാര്‍ത്താ വെബ്‌സൈറ്റിനാണ് ഇത് സംബന്ധിച്ച വിവരാവകാശം ലഭിച്ചത്. സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള രണ്ടാം ഭേദഗതിയില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്നും റിസര്‍വ് ബാങ്ക് ട്വീറ്റ് ചെയ്യുകയായിരുന്നു. 2017 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരമാണ് ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് ചട്ടം നിര്‍ബന്ധമാക്കിയത്. പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ആധാറും പാന്‍കാര്‍ഡും വേണമെന്ന ചട്ടവും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

സാമൂഹിക സുരക്ഷാ പദ്ധതികള്‍

സാമൂഹിക സുരക്ഷാ പദ്ധതികള്‍


ഗ്യാസ് സബ്സ്സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇതിനായി ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനായി 2017 ഡിസംബര്‍ 31നാണ് അവസാന തിയ്യതിയായി നിശ്ചയിച്ചിരുന്നതെങ്കിലും ബുധനാഴ്ച സര്‍ക്കാര്‍ 2018 മാര്‍ച്ച് 31 വരെ സമയം നീട്ടിനല്‍കിയിട്ടുണ്ട്. 35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് നിലവില്‍ ആധാര്‍ ബാധകമായിട്ടുള്ളത്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള പാചകവാതകം, മണ്ണെണ്ണ, കീടനാശിനി, തൊഴിലുറപ്പ് പദ്ധതി എന്നിവയാണ്.

 എല്ലാത്തിനും ആധാര്‍ തന്നെ

എല്ലാത്തിനും ആധാര്‍ തന്നെ

സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളായ പെൻഷൻ സ്‌കോളർഷിപ്പുകൾ പെൻഷൻ സ്‌കീമുകൾ, സർക്കാർ സ്‌കോളർഷിപ്പുകൾ, ഹൗസിങ്ങ് സബ്‌സിഡികൾ, ഭിന്നശേഷിയുള്ളവർക്കുള്ള ആനുകൂല്യങ്ങൾ, ദേശീയ തൊഴിൽ നൈപുണ്യ വികസന പദ്ധതി നൽകുന്ന ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ, എന്നിവക്കെല്ലാം ആധാർ കാർഡ് അനിവാര്യമാണ്.

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍


2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

 നാല് മാര്‍ഗ്ഗങ്ങള്‍

നാല് മാര്‍ഗ്ഗങ്ങള്‍



ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി നിരവധി മാര്‍ഗ്ഗങ്ങളാണ് ബാങ്കുകള്‍ നല്‍കുന്നത്. നെറ്റ് ബാങ്കിംഗ്, എടിഎം, ഫോണ്‍, എസ്എംഎസ്, മൊബൈല്‍ ബാങ്കിംഗ് എന്നിങ്ങനെയാണ് നിലവില്‍ ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസരമുള്ളത്.

 ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍

ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍

സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍‍ഡ് നിര്‍ബന്ധമാക്കിയത്. ഉപഭോക്താക്കളെക്കുറിച്ചുള്ള കെവൈസി ഡാറ്റ രേഖകളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ധനകാര്യസ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവരും ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഇത് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയില്ല. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ആധാര്‍- പാന്‍ ലിങ്കിംഗ്

ആധാര്‍- പാന്‍ ലിങ്കിംഗ്

ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി നിയമഭേഗതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നികുതി ദായകര്‍ക്ക് ഈ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ തലവേദനയായത്. ആഗസ്റ്റ് 31 നുള്ളില്‍ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം സിബിഡിടി നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ഇക്കാലയളവിനുള്ളില്‍ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിബിഡിടി മുന്നറിയിപ്പ് നല്‍കുന്നത്.

 ലൈസന്‍സിനും ആധാര്‍

ലൈസന്‍സിനും ആധാര്‍

ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ലൈസന്‍സ് അനുവദിക്കുന്നത് സംസ്ഥാനങ്ങളുടെ പരിധിയില്‍പ്പെടുന്നതിനാല്‍ കേന്ദ്രത്തിന്‍റെ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തുന്നുണ്ട്. ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വ്യത്യസ്ത ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്ന പ്രവണതകള്‍ക്ക് അവസാനിപ്പിക്കാനാവും.

 പ്രവാസി വിവാഹത്തിനും ആധാര്‍

പ്രവാസി വിവാഹത്തിനും ആധാര്‍


പുരുഷന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവണതയും ഗാര്‍‍ഹിക പീഢനവും ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഇന്‍റര്‍--മിനിസിറ്റീരിയല്‍ കമ്മറ്റിയാണ് വിദേശകാര്യ മന്ത്രാലത്തിന് മുമ്പാകെ ഈ ശുപാര്‍ശ വെച്ചിട്ടുള്ളത്. ഇന്ത്യയില്‍ വിവാഹിതരാകുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകളായ പ്രവാസികളുടെ ഭാര്യമാര്‍ ഭര്‍ടത്താവില്‍ നിന്നോ മറ്റുള്ളവനരില്‍ നിന്നോ അനുഭവിക്കേണ്ടി വരുന്ന സ്ത്രീധനപീഡനം, വൈവാഹിക പ്രശ്നങ്ങള്‍, ഗാര്‍ഹിക പീഡനം എന്നിവയില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക കമ്മറ്റി വിദേശതകാര്യ മന്ത്രാലയത്തിന് പ്രവാസികളുടെ വിവാഹ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

 സിബിഎസ് സി ബോര്‍ഡ് പരീക്ഷ

സിബിഎസ് സി ബോര്‍ഡ് പരീക്ഷ

സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് സിബിഎസ് സി തീരുമാനം. 2017 -18 മുതല്‍ സിബിഎസ് സി 9,11 ക്ലാസുകളിലെ ബോര്‍‍ഡ് പരീക്ഷകളുടെ രജിസ്ട്രേഷനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. സിബിഎസ് സി അംഗീകാരമുള്ള എല്ലാ സ്കൂളുകള്‍ക്കും ഇതോടെ ചട്ടം ബാധകമായിരിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ സിബിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയതായി സിബിഎസ് സി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ സമയത്ത് ആധാര്‍ നമ്പര്‍ ലഭ്യമല്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്‍റ് നമ്പര്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും സിബിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് മുമ്പായി ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാനാണ് സിബിഎസ് സി നല്‍കുന്ന നിര്‍ദേശം.

English summary
Centre government seeks four days from SC to make decission over stirngent action and punishment on who skipped Aadhaar- bank account linkage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X