കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണബ് മുഖർജി ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കും; വിവാദങ്ങൾക്ക് മറുപടി അവിടെ.... പരിപാടി അടുത്ത മാസം!

  • By Desk
Google Oneindia Malayalam News

കൊൽക്കത്ത: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പൂരിൽ ആർഎസ്എസ് പരിശീലന പരിപാടിയിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അദ്ദേഹം തന്നെ അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആർഎസ്എസ് ക്യാമ്പിൽ മുൻ രാഷ്ട്രപതി പോകുന്നത് വൻ വിവാദത്തിലാകുയും ചെയ്തിരുന്നു. എന്നാൽ ഇതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചിരുന്നില്ല. അടുത്ത മാസമാണ് പ്രണബ് മുഖർജി ആർഎസ്എസിന്റഎ പരിപാടിയിൽ പങ്കെടുക്കുന്നത്.

ആര്‍എസ്എസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ക്ക് നാഗ്പൂരില്‍ മറുപടി പറയാമെന്ന പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി രംഗത്തെത്തി. നാഗ്പൂരില്‍ ജൂണ്‍ 7ന് നടക്കാനിരിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മുഴുവന്‍ സമയ പ്രചാരകരാക്കി ഉയര്‍ത്തുന്ന പരിശീലന പരിപാടിയിലാണ് മുന്‍ രാഷ്ട്രപതി സംസാരിക്കുന്നത്.

നാഗ്പൂരിൽ പറയും

നാഗ്പൂരിൽ പറയും

എനിക്കെന്താണോ പറയാനുള്ളത് അത് ഞാന്‍ നാഗ്പൂരില്‍ പറയും. എനിക്ക് ഒരുപാട് കത്തുകളും ഫോണ്‍കോളും വന്നിട്ടുണ്ട്. എന്നാല്‍ ഒന്നിനോടും ഞാന്‍ പ്രതികരിച്ചിട്ടില്ലെന്നാണ് പ്രണബ് മുഖർജി പറഞ്ഞത്. ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണബിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

രാഷ്ട്രീയ മാനം നൽകേണ്ടതില്ല

രാഷ്ട്രീയ മാനം നൽകേണ്ടതില്ല

45 വയസിന് താഴെയുള്ള എണ്ണൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ ഭാഗവതും പരിശീലന പരിപാടിയില്‍ സംസാരിക്കുമെന്നാണ് സൂചനകൾ. പ്രണബ് മുഖർജിയുടെ നീക്കം കോൺഗ്രസിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്. രാഷ്ട്രപതിയായതിന് ശേഷം ഒരു രാഷ്ട്രിയകക്ഷിയോടും ആഭിമുഖ്യം ഇല്ലാത്തതിനാല്‍ വിഷയത്തിന് രാഷ്ട്രിയ മാനം നൽകേണ്ടതില്ലെന്നാണ് മുൻ രാഷ്ട്രപതിയുടെ നിലപാട്.

നിരോധിത സംഘടനയല്ല

നിരോധിത സംഘടനയല്ല

പരിശീലന ക്യാംപിന്റെ സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനാണ് മുന്‍ രാഷ്ട്രപതിയെ ക്ഷണിച്ചത്. രാഷ്ട്രപതിയാകുന്നതിന് മുന്‍പ് കോണ്‍ഗ്രസിന്റെ ശക്തനായ വക്താവും ഇന്ദിരയുടെയും സോണിയയുടെയും വിശ്വസ്തനുമായിരുന്നു പ്രണഭ് മുഖർജി. കോണ്‍ഗ്രസ് ഉന്നതനേതാക്കള്‍ പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം തീരുമാനത്തിൽ നിന്ന് പിന്മാറിയിട്ടില്ല. ആര്‍എസ്എസ് നിരോധിത സംഘടയല്ലെന്നായിരുന്നു പ്രണബിന്റെ നിലപാട്.

നുഴഞ്ഞു കയറ്റം

നുഴഞ്ഞു കയറ്റം

സംഭവത്തില്‍ കോണ്‍ഗ്രസ് പരസ്യപ്രതികരണത്തിന് തയ്യാറായില്ലെങ്കിലും പ്രണബ് ദായുടെ നിലപാട് ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിത് പ്രതികരിച്ചിരുന്നു. ഭരണഘടനസ്ഥാപനങ്ങളില്‍ ആര്‍എസ്എസ് അനുഭാവികള്‍ നുഴഞ്ഞുക്കയറുന്നു എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു പ്രണബ് മുഖർജി ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുക്കുന്നെന്ന വാർത്ത വന്നത്.

നേതാക്കൾ കത്തിരുന്നു

നേതാക്കൾ കത്തിരുന്നു


ആര്‍എസ്എസിന്റെ ക്ഷണം പ്രണബ് മുഖര്‍ജി സ്വീകരിച്ചതായി ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ സ്ഥിരീകരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രണബ് മുഖര്‍ജി 2012 മുതല്‍ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. 1969 മുതല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ജയറാം രമേശ്, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പ്രണബിന് ഇക്കാര്യമാവശ്യപ്പെട്ട് കത്തയച്ചിരുന്നു.

English summary
Amid clamour for him to skip the RSS function on June 7, former President Pranab Mukherjee has said he will respond only in Nagpur. “Whatever I have to say, I will say in Nagpur. I have received several letters and phone calls but I haven’t responded to anyone yet,” Mukherjee was quoted as saying by Bengali daily Anandabazar Patrika.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X