അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം!! ഇത്തവണ ക്രൂരത സ്ത്രീയോട്!! അവര്‍ ചെയ്തത്....

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കെ പാകിസ്താന്റെ ഭാഗത്തു നിന്നു വീണ്ടും പ്രകോപനം. പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. നൗഷേര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കു സമീപമാണ് ബുധനാഴ്ച രാത്രി വെടിവയ്പുണ്ടായത്. സമീപവാസിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ ഒരു പുരുഷനു പരിക്കേല്‍ക്കുകയും ചെയ്തു.

1

യാതൊരു പ്രകോപനവുമില്ലാതെയാണ് നിയന്ത്രണരേഖയക്കു സമീപം രാത്രി 10.30ഓടെ പാക് സൈനികര്‍ വെടിവയ്പ്പ് നടത്തിയത്. ഇന്ത്യന്‍ സൈനികരുടെ താവളങ്ങള്‍ സുരക്ഷിതമാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

2

ഒരാഴ്ചയ്ക്കിടെ പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടാവുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞയാഴ്ച വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ സൈനിക ഉദ്യോഗസ്ഥനും ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടിരുന്നു. പൂഞ്ച് ജില്ലയിലാണ് അന്നു ആക്രമണം നടന്നത്.

English summary
A woman has died and another man was injured in Pakistani firing along the Line of Control in Jammu and Kashmir's Nowshera sector on Wednesday night
Please Wait while comments are loading...