കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാ ഇപ്പോ ഒരു വനിതാ ദിനം! ചരിത്രം അറിയണ്ടേ

  • By Anupama
Google Oneindia Malayalam News

ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം. കുറഞ്ഞ വേതനത്തിനെതിരേയും മുതലാളിത്തത്തിനെതിരേയും വനിതകള്‍ രംഗത്തിറങ്ങിയ, ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരു പ്രക്ഷോഭത്തെ ഓര്‍ത്തെടുക്കല്‍. എങ്ങനെ വേണമെങ്കിലും അന്താരാഷ്ട്ര വനിത ദിനത്തെ നിര്‍വചിക്കാം. മാര്‍ച്ച് 8 നാണ് ലോകം വനിത ദിനം ആഘോഷിക്കുന്നത്. ഇനി രണ്ട് നാള്‍ മാത്രം. ഭാരതീയ സ്ത്രീ സങ്കല്‍പ്പങ്ങളെയെല്ലം പൊളിച്ചെഴുതുന്ന ഈ ന്യൂജനറേഷന്‍ കാലത്ത് അന്താരാഷ്ട്ര വനിത ദിനത്തിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.

womens day

സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്‍്‌റെ ഒരു ചരിത്രമുണ്ട് അന്താരാഷ്ട്ര വനിത ദിനത്തിന്റെ പിറകില്‍.

1857 മാര്‍ച്ച് 8 ന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിത ദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ തങ്ങളുടെ കുറഞ്ഞ ശമ്പളത്തിനെതിരേയും ദീര്‍ഘ സമയത്തെ ജോലി ഒഴിവാക്കുന്നതിനായും നടത്തിയ ആദ്യത്തെ ചെറുത്ത് നില്‍പ്പ്. ഇത് പെട്ടെന്ന് ലോകത്താകമാനം പടരാന്‍ അധികം സമയമെടുത്തില്ല.

ഈ ദിനത്തെ അന്താരാഷ്ട്ര വനിത ദിനമായി ആഘോഷിക്കുകയെന്ന ആശയം മുന്നോട്ട് വെക്കുന്നത് ക്ലാര സെറ്റ്കിന്‍ എന്ന ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് തത്വ ചിന്തകയാണ്. 1910 ല്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ ഹേഗനില്‍ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോണ്‍ഗ്രസിലാണ് സെറ്റ്കിന്‍ ഈ ആശയം മുന്നോട്ട് വെക്കുന്നത്. അവിടെ എത്തിച്ചേര്‍ന്ന പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഈ ആശയത്തെ ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.

പിന്നീട് 1911 മാര്‍ച്ച് 8 ന് അന്താരാഷ്ട്ര തലത്തില്‍ വനിത ദിനം നിരവധി രാജ്യങ്ങളില്‍ ഈ ദിനം ആചരിക്കപ്പെടുകയായിരുന്നു. 1917 മാര്‍ച്ച് എട്ടിന് റഷ്യയില്‍ നടത്തിയ വനിതാദിനപ്രകടനം , റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കുന്നത്. റഷ്യയില്‍ മാര്‍ച്ച് 8 ന് പൊതു അവധിയാണ്. എന്നാല്‍ 1975ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്. 1996 മുതല്‍ ഓരോ വര്‍ഷവും ഓരോ സന്ദേശവും യു.എന്‍ നല്‍കാറുണ്ട്.

English summary
History Behind Womens day Celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X