കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി സമയം കൂട്ടും, ആഴ്ചയില്‍ മൂന്ന് ദിവസം അവധി; പുതിയ തൊഴില്‍ നിയമം വരുന്നു

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്ത് പുതിയ തൊഴില്‍ നിയമ ഭേദഗതി വരുന്നു. ഇത് പ്രകാരം തൊഴിലാളികള്‍ക്ക് കൈയില്‍ കിട്ടുന്ന ശമ്പളം, ജോലി സമയം എന്നിവയില്‍ വലിയ മാറ്റം വരും. 9 മുതല്‍ 12 മണിക്കൂര്‍ വരെ ജോലി സമയം നീട്ടാം എന്നാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്. ഇത് പ്രകാരം. എട്ട് മണിക്കൂര്‍ ജോലി എന്ന മാനദണ്ഡം ബാധകമാകില്ല.

എത്ര മണിക്കൂര്‍ കൂട്ടുന്നുവോ അതിന് അനുസരിച്ച് അവധിയുടെ എണ്ണവും കൂട്ടും. ആഴ്ചയില്‍ രണ്ട് ദിവസം അവധി എന്നത് മൂന്ന് ദിവസമായി മാറിയേക്കാം. അതിനാല്‍, ജോലി സമയം വര്‍ദ്ധിപ്പിച്ചാല്‍, ജീവനക്കാര്‍ ഇപ്പോള്‍ 5 ദിവസത്തിന് പകരം ആഴ്ചയില്‍ നാല് ദിവസം മാത്രമേ പ്രവര്‍ത്തിക്കൂ. ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 3 ദിവസത്തെ അവധി ലഭിക്കും.

'നിങ്ങളുടെ ആ ഉദ്ദേശ്യം ബീഹാറില്‍ നടക്കില്ല'; ബിജെപിയോട് തേജസ്വി യാദവ്'നിങ്ങളുടെ ആ ഉദ്ദേശ്യം ബീഹാറില്‍ നടക്കില്ല'; ബിജെപിയോട് തേജസ്വി യാദവ്

1

എല്ലാ ആഴ്ചയിലും 48 മണിക്കൂര്‍ ജോലി എന്ന മിനിമം ആവശ്യകതയില്‍ ഇത് തുടരുന്നു. ഒരു ജീവനക്കാരന്‍ ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍, തൊഴിലുടമ ഓവര്‍ടൈം പേയ്മെന്റ് നല്‍കണം. 2019 ല്‍ പാര്‍ലമെന്റില്‍ പാസായ ലേബര്‍ കോഡ് 29 കേന്ദ്ര ലേബര്‍ നിയമങ്ങള്‍ക്ക് പകരമായാണ് അവതരിപ്പിച്ചത്.

2

ജൂലൈ 1 മുതല്‍ പുതിയ ലേബര്‍ കോഡ് നടപ്പിലാക്കും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പല സംസ്ഥാനങ്ങളും പുതിയ കോഡ് അംഗീകരിക്കാത്തതാണ് ഇത് പ്രാബല്യത്തില്‍ വരാന്‍ വൈകിയതിന് കാരണം. കൂടുതല്‍ സംസ്ഥാനങ്ങള്‍ പുതിയ വേതന കോഡിനായി കരട് നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ തൊഴില്‍ ഒരു വിഷയമായതിനാല്‍ സംസ്ഥാനങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്.

3

ഇതുവരെ 31 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോഡ് ഓണ്‍ വേജസ്, 2019 പ്രകാരം കരട് നിയമങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നാണ് ഗവണ്‍മെന്റ് പറയുന്നത്. ജീവനക്കാരന്റെ അവസാന പ്രവൃത്തി ദിവസം മുതല്‍ രണ്ട് ദിവസത്തിനകം വേതനത്തിന്റെയും കുടിശ്ശികയുടെയും പൂര്‍ണ്ണവും അന്തിമവുമായ സെറ്റില്‍മെന്റ് പൂര്‍ത്തിയാക്കണം എന്ന് വേജ് കോഡ് നിര്‍ബന്ധമാക്കുന്നു.

4

അടിസ്ഥാന ശമ്പളം മൊത്ത ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും ആയിരിക്കണമെന്ന് പുതിയ വേതന ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ജീവനക്കാരന്റെയും തൊഴിലുടമയുടെയും പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള സംഭാവന വര്‍ദ്ധിപ്പിക്കും.

ഒരു വര്‍ഷം കൊണ്ട് 26.13 ലക്ഷം രൂപയുടെ വര്‍ധന; പ്രധാനമന്ത്രിയുടെ ആസ്തി എത്രയെന്നറിയാമോ?ഒരു വര്‍ഷം കൊണ്ട് 26.13 ലക്ഷം രൂപയുടെ വര്‍ധന; പ്രധാനമന്ത്രിയുടെ ആസ്തി എത്രയെന്നറിയാമോ?

5

ജോലിയില്‍ നിന്ന് രാജിവെക്കുകയോ നീക്കം ചെയ്യുകയോ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്തതിന് ശേഷമുള്ള ജീവനക്കാരന്റെ അവസാന പ്രവൃത്തി ദിവസത്തിന്റെ രണ്ട് ദിവസത്തിനുള്ളില്‍ കമ്പനി വേതനത്തിന്റെ പൂര്‍ണ്ണവും അന്തിമവുമായ സെറ്റില്‍മെന്റ് നല്‍കണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.

6

നിലവില്‍, കമ്പനികള്‍ 45 ദിവസം മുതല്‍ 60 ദിവസം വരെ പൂര്‍ണ്ണം അന്തിമവുമായ സെറ്റില്‍മെന്റിനായി പിന്തുടരുന്നുണ്ട്. എന്നാല്‍ പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റിയും വേതനത്തിന്റെ ഭാഗമല്ല. ഇവ വ്യത്യസ്ത നിയമങ്ങള്‍ക്ക് കീഴില്‍ വരുന്നു.

എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

English summary
Working hours will be increased, three days off per week; New labor law is coming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X