കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമന് തന്റെ അസാന്നിദ്ധ്യത്തില്‍ എംഎ ബിരുദം

  • By Aiswarya
Google Oneindia Malayalam News

ദില്ലി : മുംബൈ സ്‌ഫോടനക്കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന് ബിരുദാനന്തര ബിരുദം. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ബിരുദദാന ചടങ്ങിലാണ് മേമന് അസാന്നിദ്ധ്യത്തില്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സിനുള്ള ബിരുദം നല്‍കിയത്.

വധശിക്ഷ കാത്ത് നാഗ്പൂര്‍ ജയിലില്‍ കഴിയവെ മേമന്‍ ഡബിള്‍ എംഎ നേടിയിരുന്നു. ഇഗ്‌നോയുടെ നാഗ്പൂര്‍ റീജണല്‍ സെന്ററാണ് യാക്കൂബിന് എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നല്‍കിയത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു യാക്കൂബ് മേമന്‍

yakub-memon

2013ല്‍ മേമന്‍ എംഎ ഇംഗ്ലീഷും നേടിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് എംഎ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷ പാസ്സായത്. കോണ്‍വെക്കേഷനിലൂടെയാണ് ഇഗ്‌നോ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത് എന്നതിനാല്‍ തന്നെ മേമന് തൂക്കിലേറും മുമ്പ് ബിരുദം നേടാനായിരുന്നില്ല.

ബിരുദദാന ചടങ്ങില്‍ മേമനെ പ്രതിനിധീകരിച്ച് ബന്ധുക്കളാരും പങ്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ സര്‍ട്ടിഫിക്കറ്റ് തപാല്‍ മാര്‍ഗം അയച്ചുകൊടുക്കാനാണ് യൂണിവേഴ്‌സിറ്റിയുടെ തീരുമാനം. നേരത്തെ എംഎ ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ് കൈപറ്റുന്നതിനും മേമനെ ജയിലധികൃതര്‍ അനുവദിച്ചിരുന്നില്ല.

English summary
Among the 1.92 lakh graduates who were conferred degrees on Saturday at the 28th convocation of Indira Gandhi National Open University , also included Mumbai blast accused Yakub Memon, who was hanged on July 30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X