അഫ്ഗാന് തകരുന്നു; ധനമന്ത്രി രാജ്യം വിട്ടു!! മുന്നേറ്റം ശക്തമാക്കി താലിബാന്, യുദ്ധമുഖത്തേക്ക് പ്രസിഡന്റ്
കാബൂള്‍: അഫ്ഗാനിസ്താനില്‍ സാഹചര്യം കൂടുതല്‍ വഷളാകുന്നു. ഇനിയും രാജ്യത്ത് തുടര്‍ന്നാല്‍ ജീവന് അപകടത്തിലാകുമെന്ന് ബോധ്യപ്പെട്ട ധനമന്ത്രി രാജിവച്ച് രാജ്യം വിട്ടു. കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കി താലിബാന് കാബൂളിലേക്ക് അടുക്കുകയാണ്. പ്രധാന പട്ടണങ്ങളും ഗ്രമങ്ങളും അവര്‍ കീഴടക്കുന്നു. പ്രാദേശിക സായുധ സംഘങ്ങളെ ഉപയോഗിച്ച് താലിബാനെ നേരിടാന്‍ തന്ത്രം മെനയുന്ന അഫ്ഗാന് പ്രസിഡന്റ് സൈനികര്‍ക്ക് ആവേശം പകരാന്‍ യുദ്ധമേഖലയിലെത്തി.
ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ് അഫ്ഗനിലെ കാര്യങ്ങള്‍. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ നാട്ടിലേക്ക് എത്തിച്ചു. ധനമന്ത്രി രാജ്യം വിട്ടത് അഫ്ഗാന് നേരിടുന്ന വെല്ലുവിളിയുടെ ആഴം വ്യക്തമാക്കുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഖാലിദ് പയേന്ത ആയിരുന്നു അഫ്ഗാന് ധനമന്ത്രി. ഇദ്ദേഹം ഇന്ന് രാജിവച്ചു. തൊട്ടുപിന്നാലെ അഫ്ഗാന് വിട്ടുപോകുകയും ചെയ്തു. രാജ്യത്തെ തന്ത്രപ്രധാന കസ്റ്റംസ് കേന്ദ്രങ്ങള്‍ താലിബാന് പിടിച്ചടക്കിയിരുന്നു. അഫ്ഗാന്റെ വരുമാനത്തെ സാരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയപ്പോഴാണ് ധനമന്ത്രി രാജവച്ചതും രാജ്യം വിട്ടതും.

അഫ്ഗാനിലെ തന്ത്ര പ്രധാന മേഖലകളെല്ലാം താലിബാന് പിടിച്ചടക്കുകയാണ്. വരുമാനത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്ന കസ്റ്റംസ് പോസ്റ്റുകള്‍ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു. ഇതാണ് മന്ത്രി രാജിവയ്ക്കാനും രാജ്യം വിടാനും കാരണമെന്ന് ധനമന്ത്രാലയ വക്താവ് മുഹമ്മദ് റാഫി ടെലിഫോണ്‍ വഴി മാധ്യമങ്ങളെ അറിയിച്ചു.

അഫ്ഗാനിലെ സുരക്ഷാ സാഹചര്യങ്ങള്‍ വഷളായിരിക്കുകയാണ്. അസുഖ ബാധിതയായ ഭാര്യയ്ക്കൊപ്പമാണ് മന്ത്രി രാജ്യം വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എങ്ങോട്ടാണ് ധനമന്ത്രി പോയത് എന്ന് വ്യക്തമല്ല. ഇക്കാര്യം അജ്ഞാതമാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജിവയ്ക്കുന്ന കാര്യം മന്ത്രി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു എങ്കിലും കാരണം വ്യക്തമാക്കിയിരുന്നില്ല.

ധനകാര്യ സഹമന്ത്രി ആലം ഷാ ഇബ്രാഹീമിക്കാണ് വകുപ്പിന്റെ പുതിയ ചുമതല. പുതിയ മന്ത്രിയെ നിയമിക്കുന്നത് വരെ ഇദ്ദേഹമാകും ധനവകുപ്പ് കൈകാര്യം ചെയ്യുക. ആഗസ്റ്റ് 31ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും രാജ്യം വിടുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതില്‍ മാറ്റമില്ലെന്നും അഫ്ഗാന്റെ സുരക്ഷാ കാര്യങ്ങള്‍ അഫ്ഗാന് സൈനികര്‍ തന്നെ നോക്കണമെന്നും പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.

അഫ്ഗാനിലെ അതിര്‍ത്തിയിലെയും മറ്റും പ്രധാന ചരക്കു പാതകള്‍ താലിബാന് പിടിച്ചടക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസം മാത്രം 300 കോടി ഡോളറാണ് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിരിക്കുന്നത്. യുദ്ധ സാഹചര്യം വന്നതോടെ ജനങ്ങള്‍ നികുതി ഒടുക്കുന്നുമില്ല. വരുമാനമില്ലാതിരിക്കുകയും യുദ്ധ ചെലവ് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ധനമന്ത്രി രാജിവച്ചതും രാജ്യം വിട്ടതും.

താലിബാനും അഫ്ഗാന് സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നത് വടക്കന്‍ നഗരമായ മസാറെ ശെരീഫിലാണ്. താലിബാന് ശക്തി കുറഞ്ഞ പ്രദേശമാണിത്. ഈ പ്രദേശം താലിബാന് പിടിച്ചാല്‍ ഇനി അവര്‍ക്ക് പ്രയാസമുണ്ടാകില്ല. അതിവേഗം മറ്റു പ്രദേശങ്ങളും കീഴടക്കി താലിബാന് കാബൂളിലേക്ക് എത്തും. മസാറെ ശെരീഫ് എന്തുവില കൊടുത്തും പിടിച്ചുനിര്‍ത്തണമെന്നാണ് പ്രസിഡന്റ് അഷ്ഫഫ് ഗനി സൈനികര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

യുദ്ധം കൊടുമ്പിരി കൊണ്ട സാഹചര്യത്തില്‍ മസാറെ ശെരീഫിലേക്ക് പ്രസിഡന്റ് അഷ്റഫ് ഗനി എത്തി. സൈനികര്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തന്റെ സന്ദര്‍ശനം. ഇവിടെ പുതിയ യുദ്ധ തന്ത്രം പ്രസിഡന്റ് ആലോചിക്കുന്നു എന്നാണ് വിവരം. പ്രാദേശിക സായുധ സംഘങ്ങളെ കൂടെ നിര്‍ത്തി അഫ്ഗാന് സൈന്യത്തിനൊപ്പം വന്‍ പ്രതിരോധ കോട്ട സ്ഥാപിക്കാനാണ് ആലോചന.

മസാറെ ശെരീഫില്‍നിന്ന് അല്‍പ്പം അകലെയുള്ള ഫൈസാബാദ് നഗരം താലിബാന് പിടിച്ചടക്കി. മസാറെ ശെരീഫിലെ പ്രധാന സായുധസംഘങ്ങളുടെ നേതാക്കളാണ് അത്താ മുഹമ്മദ് നൂറും അബ്ദുല്‍ റഷീദ് ദോസ്തവും. ഇരുവരുമായും പ്രസിഡന്റ് അഷ്റഫ് ഗനി ആശയവിനിമയം നടത്തുന്നു എന്നാണ് വിവരം. താലിബാന് ഭരണം പിടിച്ചാല്‍ എല്ലാവര്ക്കും തിരിച്ചടിയാകുമെന്നാണ് പ്രസിഡന്റ് ഈ സായുധ നേതാക്കളെ ധരിപ്പിക്കുന്നത്.

മസാറെ ശെരീഫ് വീണാല്‍ അഫ്ഗാന്റെ വടക്കന്‍ മേഖല മൊത്തമായി താലിബാന്റെ നിയന്ത്രണത്തിലാകും. തുര്‍ക്കിയില്‍ ചികില്‍സയിലായിരുന്നു അബ്ദുല്‍ റഷീദ് ദോസ്തം. അടുത്തിടെയാണ് അദ്ദേഹം തിരിച്ച് അഫ്ഗാനിലെത്തിയത്. കാബൂളില്‍ തന്നെ തുടരുകയായിരുന്നു ദോസ്തം. മസാറെ ശെരീഫില്‍ യുദ്ധം ശക്തമായ സാഹചര്യത്തില്‍ അദ്ദേഹം കാബൂളില്‍ നിന്ന് കമാന്റോകളുമായി മസാറെ ശെരീഫിലേക്ക് എത്തിയിട്ടുണ്ട്.

കാണ്ഡഹാര്‍ താലിബാന്റെ നിയന്ത്രണത്തിലായിട്ടുണ്ടെങ്കിലും ഇവിടെ പല സ്ഥലങ്ങളിലായി ഏറ്റുമുട്ടല്‍ തുടരുന്നു എന്നാണ് വിവരം. ഹെല്‍മന്ത് പ്രവിശ്യയിലും ശക്തമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. കീഴടക്കിയ പ്രദേശങ്ങളിലെ ജയിലുകള്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കുകയാണ് താലിബാന് ആദ്യം ചെയ്യുന്നത്. അഫ്ഗാന് സര്‍ക്കാര്‍ ആയിരക്കണക്കിന് താലിബാന്‍കാരെ തടവിലാക്കിയിരുന്നു.

കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മൂന്നാഴ്ച മുമ്പ് അടച്ചിരുന്നു. കഴിഞ്ഞ ദിവസം മസാറെ ശെരീഫിലെ കോണ്‍സുലേറ്റും ഇന്ത്യ അടച്ചു. ഇവിടെയുള്ള ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് മാറ്റി. ചിലരെ കാബൂറിലേക്ക് പുനര്‍ വിന്യസിച്ചു. മസാറെ ശെരീഫിലെ എല്ലാ ഇന്ത്യക്കാരോടും മാതൃരാജ്യത്തേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഫ്ഗാനിലെ 11 പ്രവിശ്യാ തലസ്ഥാനങ്ങള്‍ താലിബാന് പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷമാണ് താലിബാന് മുന്നേറ്റം ശക്തമാക്കിയത്. രാജ്യത്തിന്റെ 65 ശതമാനവും താലിബാന് പിടിച്ചു എന്നാണ് യൂറോപ്യന്‍ യൂണിയന് പറയുന്നത്. മസാറെ ശെരീഫ് പിടിച്ചാല്‍ താലിബാന് കാബൂള്‍ ലക്ഷ്യമാക്കി നീങ്ങും. ഇതോടെ രാജ്യം പൂര്‍ണമായ യുദ്ധത്തിലേക്കും തകര്‍ച്ചയിലേക്കും കൂപ്പു കുത്തും.

അതേസമയം, യുദ്ധം ഇല്ലാതാക്കാന്‍ ഖത്തറിലെ ദോഹയില്‍ ചര്‍ച്ച നടക്കുകയാണ്. അമേരിക്കയുടെയും ചൈന, പാകിസ്താന്, യുഎന്‍, ഇയു, എന്നിവയുടെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അമേരിക്ക പിന്‍വാങ്ങുന്ന വേളയില്‍ റഷ്യ അഫ്ഗാനില്‍ സൈനികമായി ഇടപെടുമോ എന്ന സംശയം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

റഷ്യന്‍ സൈന്യം അഫ്ഗാന്റെ അതിര്‍ത്തി മേഖലകളില്‍ സൈനിക അഭ്യാസം നടത്തുന്ന സാഹചര്യത്തിലാണ് ഇനി താലിബാനെ നേരിടാന്‍ ഇടപെടുമോ എന്ന സംശയം ഉയരുന്നത്. നേരത്തെ പത്ത് വര്‍ഷം അഫ്ഗാന് അധിവേശം നടത്തിയ സോവിയറ്റ് യൂണിയന് തോറ്റ് പിന്മാറിയിരുന്നു. 2001ല്‍ അഫ്ഗാനിലെത്തിയ അമേരിക്കന്‍ സൈന്യവും താലിബാനെ പരാജയപ്പെടുത്താനാകാതെയാണ് പിന്മാറുന്നത്.
ഈ ചിത്രത്തില്‍ എന്താണ് ഒളിപ്പിച്ചത്? 'എനിക്ക് വേണ്ടത് സ്നേഹം മാത്രം'; വൈറലായി ശ്വേത മേനോന്റെ ഫോട്ടോ
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications