കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരിസ് ഭീകരാക്രണം: ജിഹാദികള്‍ക്ക് അനോണിമസിന്റെ യുദ്ധ പ്രഖ്യാപനം

  • By Soorya Chandran
Google Oneindia Malayalam News

പാരിസ്: ഷാര്‍ളി ഹെബ്ദോ മാഗസിന്റെ ഓഫീസില്‍ കയറി പത്രാധിപര്‍ ഉള്‍പ്പെടെ 12 പേരെ വെടിവച്ച് കൊന്ന ഭീകര സംഘത്തിന് അനോണിമസിന്റെ ഭീഷണി. അനോണിമസിനെ അറിയില്ലേ... ലോകത്തെ തന്നെ ഏറ്റവും പ്രശസ്തരായ ഹാക്കിവിസ്റ്റുകളാണ് അവര്‍. ഇന്റര്‍നെറ്റില്‍ ഹാക്കിങ് ഒരു ആക്ടിവിസമായി കൊണ്ടുനടക്കുന്ന സൈബര്‍ ബുദ്ധിജീവികള്‍.

Anonymous

ഒരുങ്ങി ഇരുന്നോളാനാണ് അനോണിമസ് ഇസ്ലാമിക ഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്വിറ്ററില്‍ വീഡിയോ സന്ദേശത്തിലാണ് അനോണിമസിന്റെ യുദ്ധ പ്രഖ്യാപനം.

നിങ്ങള്‍ക്കെതിരെ യുദ്ധം തുടങ്ങാന്‍ പോവുകയാണ്. ഒരുങ്ങി ഇരുന്നോളൂ എന്നാണ് വീഡിയോ സന്ദേശത്തിലെ ഭീഷണി. അല്‍ ഖ്വായ്ദ, ഐസിസ് തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് നേര്‍ക്കാണ് അനോണിമസ് തിരിയുന്നത്. അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളെല്ലാം ഹാക്ക് ചെയ്യുമെന്നും അനോണിമസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അനോണിമസ് ഗ്രൂപ്പിന്റെ മുഖം മൂടി അണിഞ്ഞ ഒരാളാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഷാര്‍ളി ഹെബ്‌ഡോ ആക്രമണത്തെ ഗ്രൂപ്പ് അപലപിച്ചു. ഓപ്പറേഷന്‍ ഷാര്‍ളി ഹെബ്‌ഡോ എന്ന ഹാഷ് ടാഗ് സ്‌ക്രീനില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഷാര്‍ളി ഹെബ്‌ഡോ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി അനോമണിമസ് എങ്ങനെ പ്രതികാരം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.

English summary
Anonymous hackers 'declare war' on jihadists after France attacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X