അല്‍ ജസീറ പൂട്ടിക്കണം ഖത്തറിന്റെ നിയന്ത്രണം നീക്കാന്‍ അറബ് രാജ്യങ്ങളുടെ 13 നിര്‍ദ്ദേശങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഖത്തറിന്റെ മേലുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ നിര്‍ദ്ദേശങ്ങളുമായി അറബ് രാജ്യങ്ങള്‍. അല്‍ ജസീറ മാധ്യമ സ്ഥാപനം പൂട്ടിക്കണമെന്നും ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശം. പതിമൂന്ന് നിര്‍ദ്ദേശങ്ങളാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ മുന്നോട്ടുവിച്ചിരിക്കുന്നത്.

ഖത്തറിലെ തുര്‍ക്കി സൈനികത്താവളം അടക്കണം, തീവ്രവാദികളുമായി ബന്ധമുണ്ടാകില്ലെന്ന് പ്രഖ്യാപിക്കണം, മുസ്ലീം ബ്രദര്‍ഹുഡ്, ഐസിസ് തുടങ്ങിയ സംഘടനകളെ രാജ്യത്ത് നിരോധിക്കണം, ഇവരുമായി യാതൊരു ബന്ധവുണ്ടാക്കാന്‍ പവാടുള്ളതല്ല തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

aljazeera

നിലവില്‍ കുവൈത്ത് ആണ് ഖത്തറും അറേബ്യന്‍ രാജ്യങ്ങലും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് ഇടനിലക്കാരാകുന്നത്. ഇവര്‍വഴി തന്നെയാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നതും. കൈമാറിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാനും മറുപടി നല്‍കാനും ഖത്തറിന് 10 ദിവസമാണ് നല്‍കിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഉരുത്തിരിഞ്ഞ പ്രതിസന്ധി ഒഴിവാക്കാനാണ് ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങള്‍.

സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ജൂണ്‍ അഞ്ചുമുതല്‍ ഖത്തറുമായി സാമ്പത്തിക നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഖത്തറിനുമേലുള്ള കടുത്ത നിയന്ത്രണം മറികടക്കാന്‍ ഇറാന്‍ സഹായം നല്‍കുന്നുണ്ടെങ്കിലും പ്രതിസന്ധി നീണ്ടുനിന്നാല്‍ ഖത്തറിന്റെ സാമ്പത്തികരംഗം തകര്‍ന്നേക്കും.


English summary
Arab nations demand Qatar shutter Al-Jazeera, cut ties with Iran
Please Wait while comments are loading...