ഇന്ത്യ- ചൈന ബന്ധം ഇടയുന്നു? കാരണം ട്രംപ്... ,ചതുർരാഷ്ട്ര സഖ്യത്തിൽ ചൈനയില്ല

  • Posted By:
Subscribe to Oneindia Malayalam

മനില: ഇന്ത്യ-പസഫിക് മേഖയിൽ ചൈനയുടെ കടന്നു കയറ്റത്തിനു പരോക്ഷമായ മുന്നറിയിപ്പുമായി ചതുർരാഷ്ട്ര രാജ്യങ്ങൾ. മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിക്കിടെ സുപ്രധാന ചതുർരാഷ്ട്ര സഖ്യത്തിന് ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രോലിയ എന്നീ രാജ്യങ്ങൾ ചേർന്നാണ് ചതുർരാഷ്ട്ര സഖ്യത്തിന് രൂപം നൽകിയത്, മേഖലയിലെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുകയാണ് സഖ്യത്തിന്റെ രൂപീകരണ ലക്ഷ്യം.

രണ്ടില ചിഹ്നം ശശികല പക്ഷത്തിന് ? 111 പേജുള്ള സത്യാവാങ്മൂലം സമർപ്പിച്ചു, തീരുമാനം ഉടൻ...

ദക്ഷിണ ചൈനക്കടലിൽ ചൈനയുടെ സൈനിക ഇടപെടൽ കൂടിയതിന്റെ പശ്ചാത്തലത്തിൽ  ചതുർരാഷ്ട്ര സംഖ്യത്തിന്റെ നീക്കം നിർണ്ണായകമാകും എന്നാൽ നാലു രാജ്യങ്ങൾ ചേർന്ന്  സംഖ്യം രൂപീകരിച്ചത് ചൈനയെ ചൊടിപ്പിച്ചടിട്ടുണ്ട്. ഈ മേഖലയിലെ ഒരു പ്രധാന രാജ്യമാണ് ചൈന. സഖ്യത്തിൽ ഉൾപ്പെടുത്താത്തതിലുള്ള അമർഷം ചൈന പ്രകടിപ്പിച്ചിട്ടുണ്ട്.

 ഇന്ത്യ- അമേരിക്ക ബന്ധം

ഇന്ത്യ- അമേരിക്ക ബന്ധം

ഇന്ത്യ- അമേരിക്ക സഹകരണ ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചതുർരാഷ്ട്ര സഖ്യത്തിൽ ഇന്ത്യ പങ്കാളിയാകാൻ തീരുമാനിച്ചത്. കൂടാതെ ഇന്ത്യയുടെ സൈനിക ശേഷി വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ആസിയാൻ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ രാജ്യ സുരക്ഷ , ഭീകരവാദം, സൈനിക സഹകരണം എന്നീ വിഷയങ്ങൾ ചർച്ചയായതായാണ് വിവരം.

സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക

സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക

ഇന്ത്യയുടെ സൈനിക ശക്തി വർധിപ്പിക്കുന്നതിന് ആവശ്യമായ സഹായ സഹകരണം അമേരിക്ക നൽകുമെന്നു തരത്തിലുള്ള സൂചനകൾ പുറത്തു വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങൾക്ക് അതിനൊത്ത സൈനിക ശക്തി വേണമെന്നും ചർച്ചക്കിടെ ട്രംപ് പറഞ്ഞിരുന്നു. ഇതു ഇന്ത്യക്കുള്ള സൂചനയാണ്. ലോക ശക്തിയാകാനുള്ള ഇന്ത്യുടെ ശ്രമങ്ങൾക്ക് അമേരിക്ക് പിന്തുണ നൽകുമെന്നാണ് ട്രംപിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്.ചൈനയുടെ സൈനിക ഭീഷണി ചെറുക്കുന്നതിന് ഇന്ത്യയുടെ സൈനിക ബലം വര്‍ധിപ്പിക്കാന്‍ സഹായകമായ സാങ്കേതിക വിദ്യകള്‍ നൽകും

 വ്യാപാര ബന്ധം

വ്യാപാര ബന്ധം

പ്രതിരോധ പ്രവർത്തനങ്ങൾ കൂടാതെ വ്യാപരബന്ധത്തെ പറ്റിയുള്ള ചർച്ചയും ട്രംപ് - മോദി കൂടിക്കാഴ്ചയിൽ ഉയർന്ന് വന്നിരുന്നു. ഉരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനും തിരുമാനിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ട്രംപ് അഭിനന്ദിച്ചിട്ടുണ്ട്. ഊർജ മേഖലയിലുള്ള സഹകരണം മേഖലയിൽ മാറ്റങ്ങൾ കൊണ്ടു വരുമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

മോദി- ട്രംപ് കൂടിക്കാഴ്ച

മോദി- ട്രംപ് കൂടിക്കാഴ്ച

ആസിയാൻ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി. വീണ്ടും ട്രംപുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. നേരത്തെ ആസിയാൻ ഉച്ചകേടിയ്ക്ക് മുന്നോടിയായി നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപു തമ്മിൽ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. ഏഷ്യയുടേയും ലോക ജനങ്ങളുടേയും നല്ല ഭാവിക്കുവേണ്ടി ഒരുമിച്ചു പ്രവർത്തിക്കാമെന്നും മോദി കൂടിക്കാഴ്ചക്കിടെ പറഞ്ഞിരുന്നു.

മോദി ഫിലിപ്പെൻസിൽ

മോദി ഫിലിപ്പെൻസിൽ

ആസിയാൻ സമ്മോളനത്തിനും പൂർവേഷ്യൻ സമ്മേളത്തിനു പങ്കെടുക്കുന്നതിനായി നവംബർ 13 ന് ഫിലിപ്പൈൻസിൽ എത്തിയിരുന്നു. മൂന്ന് ദിവസം അവിടെയുണ്ടാകും. സമ്മേളനത്തിനു ശേഷം ഫിലിപ്പൈൻസിലെ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. നവംബർ 13ന് ആസിയാൻ സമ്മേളനം ആരംഭിച്ചു.

English summary
Leaders of the 10-member ASEAN bloc today began a two-day summit on key challenges even as concerns over terrorism, North Korea's nuclear programme and China's expansionist military posturing in the region returned as a major focus area of deliberation.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്