കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറക്കുന്ന ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി

  • By Sruthi K M
Google Oneindia Malayalam News

ചൈന: മനുഷ്യനെ ഭയപ്പെടുത്തുന്ന ദിനോസറും പറക്കുന്ന ദിനോസറുകളും ഹോളിവുഡ് ചിത്രങ്ങളിലാണ് എല്ലാവരും കണ്ടത്. ഇങ്ങനെയൊരു ജീവി പണ്ട് ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ ഗവേഷകര്‍ പല തവണ കണ്ടെടുത്തിട്ടുണ്ട്. പിന്നീട് വന്ന ഹോളിവുഡ് ചിത്രങ്ങളില്‍ ദിനോസര്‍ പക്ഷികളെയും കണ്ടു. എന്നാല്‍ ഇങ്ങനെയൊരു രൂപം ഉണ്ടായിരുന്ന എന്നതിനുള്ള തെളിവുകളാരും കണ്ടെത്തിയിരുന്നില്ല.

എന്നാല്‍, ദിനോസര്‍ പക്ഷികളും മുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്നു എന്നു വിശ്വസിപ്പിക്കുന്ന തെളിവുകളാണ് ഗവേഷകര്‍ പുതുതായി കണ്ടെത്തിയിരിക്കുന്നത്. ചൈനയില്‍ നിന്നാണ് വെലോസിറാപ്റ്റര്‍ വര്‍ഗത്തില്‍പ്പെടുന്ന ദിനോസറുകളുടെ ഫോസില്‍ കണ്ടെടുത്തത്.

dino

പത്ത് വര്‍ഷം മുന്‍പ് കണ്ടെത്തിയ ഫോസിലുകളില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ദിനോസര്‍ പക്ഷിയാണെന്ന് സ്ഥിരീകരിച്ചത്. ഏകദേശം ആറ് അടി ആറിഞ്ച് നീളമാണ് ഇതിനുള്ളത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ദിനോസര്‍ പക്ഷികളുടെ ഫോസിലാണ് ചൈനയില്‍ കണ്ടെത്തിയത്.

dinosaur

പല അടുക്കുകളിലായി തൂവലുകളുള്ള ദിനോസറുകളാണിവ. 125 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ പക്ഷിയുടെ ഫോസില്‍ നോര്‍ത്ത് ഈസ്റ്റ് ചൈനയില്‍ നിന്നാണ് കണ്ടെത്തിയത്.

ദിനോസര്‍ യുഗത്തില്‍ കുറഞ്ഞകാലം മാത്രമേ ഈ ജീവികള്‍ ജീവിച്ചിരുന്നുള്ളൂവെന്നാണ് പറയുന്നത്. ഭൂമുഖത്ത് നിലനിന്ന ജൈവവൈവിധ്യത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ച നാല്‍കുന്നതാണ് ഈ കണ്ടെത്തല്‍.

English summary
Beautifully preserved skeleton fossil discovered of raptor two metres long with impressive plumage that lived 125m years ago in northeastern China.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X