എളുപ്പത്തില്‍ പണക്കാരനാകാന്‍ ബിറ്റ്‌കോയിന്‍; ലോകം ആശങ്കയില്‍

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: എളുപ്പത്തില്‍ പണക്കാരനാകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. അത്യാഗ്രഹം മൂത്ത് പണമിരട്ടിപ്പുകാരുടെയും ഷെയര്‍ മാര്‍ക്കറ്റ് ഏജന്‍സികളുടെ ഏജന്റുമാരുടെയും വാക്കുകള്‍ കേട്ട് ലക്ഷങ്ങള്‍ നഷ്ടപ്പെടുന്നവരുണ്ട്. എന്നാല്‍, തന്ത്രപരമായി ഷെയര്‍ മാര്‍ക്കറ്റിലും മറ്റും നിക്ഷേപമിറക്കി കോടികളുടെ സാമ്പത്തിക ലാഭമുണ്ടാക്കുന്നവരും ചുരുക്കമല്ല.

ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും സ്പാനിഷ് കോപ ഡെല്‍ റേയില്‍ മുന്നോട്ട്, ബില്‍ബാവോ പുറത്ത്‌

ഇത്തരത്തില്‍ നിക്ഷേപകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന പുത്തന്‍ നിക്ഷേപ മാര്‍ഗമാണ് ബിറ്റ്‌കോയിന്‍. ക്രിപ്റ്റോ കറന്‍സി അഥവാ ഡിജിറ്റല്‍ മണി എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന കറന്‍സികളിലൊന്നാണ് ബിറ്റ്‌കോയിന്‍. വിനിമയം പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലുള്ള ഈ കറന്‍സി ജനുവരിക്കുശേഷം കൈവരിച്ചിരിക്കുന്നത് 10 ഇരട്ടി ഉയര്‍ച്ചയാണ്.

stockmarket8

ജനുവരിയില്‍ 1000 ഡോളറായിരുന്ന മൂല്യം നവംബര്‍ കഴിയുമ്പോഴേക്കും 10,000 ഡോളര്‍ ആയി. നവംബറില്‍ മാത്രം നേട്ടം 3,550 ഡോളറാണ്. നേരത്തെ ബിറ്റ്‌കോയിന്‍ ഒഴിവാക്കിയവരെല്ലാം ഇപ്പോള്‍ നഷ്ടത്തെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുമ്പോള്‍ അപ്രതീക്ഷിത നേട്ടത്തില്‍ സന്തോഷിക്കുകയാണ് ബിറ്റ്‌കോയിന്‍ കൈയ്യിലുള്ളവര്‍.

അതേസമയം, ഉയര്‍ച്ചപോലെ ബിറ്റ്‌കോയിന്‍ മൂല്യം എപ്പോള്‍ വേണമെങ്കിലും കുമിളപോലെ തകര്‍ന്നേക്കാമെന്നും നിക്ഷേപ വിദഗ്ധരുടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പല രാജ്യങ്ങളിലും ഇത്തരത്തില്‍ പല പേരുകളില്‍ ഡിജിറ്റല്‍ കറന്‍സികളുണ്ട്. ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നതോടെ ഇവയുടെ മൂല്യവും ഉയരാന്‍ ഇടയുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള ഇത്തരം കറന്‍സികളില്‍ നിക്ഷേപിച്ച് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരുമുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Buying bitcoin at this high price would be a risk

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്