75 TH Independence Day
LIVE
ഇത് ഭാഗ്യം തേടി വന്നത് തന്നെ, ബംപറടിച്ചത് ഡബിള്‍ സ്‌ട്രോംഗില്‍; യുവാവിന് കിട്ടിയത് കോടികള്‍
ഇത് ഭാഗ്യം തേടി വന്നത് തന്നെ, ബംപറടിച്ചത് ഡബിള്‍ സ്‌ട്രോംഗില്‍; യുവാവിന് കിട്ടിയത് കോടികള്‍

ടൊറന്റോ: ഭാഗ്യത്തിന്റെ വിളി വരുന്നത് ആര്‍ക്കും പ്രവചിക്കാനാവാത്ത കാര്യമാണ്. മുന്‍കൂട്ടി പ്രഖ്യാപനം നടത്തിയിട്ടല്ല അത് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പക്ഷേ ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ അതൊരിക്കലും വിട്ടുപോകാനും താല്‍പര്യം കാണിക്കില്ല. അതിന് ഒരു ഉദാഹരണവുമുണ്ട്. ഒരു യുവാവിന് ഒരിക്കല്‍ ഭാഗ്യം തേടി വന്നതിന് തൊട്ടുപിന്നാലെ വീണ്ടും അതേ ഭാഗ്യം തന്നെ ആവര്‍ത്തിച്ചിരിക്കുകയാണ്.

ഒരു ലോട്ടറി അടിച്ചതിന് ആഘോഷിക്കാന്‍ സമയം കിട്ടും മുമ്പാണ് അടുത്ത നേട്ടവും ഈ യുവാവിനെ തേടിയെത്തിയിരിക്കുന്നത്. കാനഡയിലാണ് ഇങ്ങനൊരു ഭാഗ്യവാന്‍ ഉള്ളത്. ലോട്ടറി അധികൃതരുടെ കണ്ണുപോലും ഇയാളുടെ ഭാഗ്യം കണ്ട് തള്ളിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: olg 50കാരനായ ഡേവിഡ് ട്രെഡ്‌വേ എന്നയാള്‍ക്കാണ് ഡബിള്‍ ലോട്ടറി അടിച്ചത്. വലിയ ട്വിസ്റ്റും ടേണും ഇക്കാര്യത്തിലുണ്ടായിരുന്നു. ആദ്യത്തെ ലോട്ടറി അടിച്ചത് രണ്ട് ഡോളറാണ്. അവിടെ നിന്നാണ് ജീവിതം മുഴുവന്‍ മാറ്റി മറിച്ച ജാക്‌പോട്ടിലേക്ക് സമ്മാനം വഴിമാറിയത്. കാനഡയിലെ ഒന്താരിയോയിലെ മില്‍ട്ടന്‍ സ്വദേശിയാണ് ഡേവിഡ്. ഇയാള്‍ക്കുണ്ടായിരുന്നത് പോലെ വേറൊരാള്‍ക്കും ഭാഗ്യം ഉണ്ടാവാന്‍ സാധ്യതയില്ല. തീരെ ചെറിയൊരു തുക ബംപറടിക്കുകയും, അത് മില്യണ്‍ ഡോളര്‍ ബംപറായി മാറുകയും ചെയ്യുന്നതാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.

2

ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!

ഡേവിഡ് ട്രെഡ്‌വേയെ സംബന്ധിച്ച് ലോട്ടറിയെടുക്കുന്നത് അത്ര ആനക്കാര്യമൊന്നുമല്ല. സ്ഥിരമായി അദ്ദേഹം ലോട്ടറിയെടുക്കാറുണ്ട്. ലോട്ടറി വാങ്ങുന്നത് അതുകൊണ്ട് ആസ്വദിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനമാണ് ട്രെഡ്‌വേ ടിക്കറ്റെടുത്തത്. ഒന്നിലധികം ടിക്കറ്റുകള്‍ അദ്ദേഹം എടുത്തിരുന്നു. പക്ഷേ സ്ഥിരമായി ടിക്കറ്റ് എടുക്കുന്നതും, അത് അടിക്കാതെ പോകുന്നതും ട്രെഡ്‌വേക്ക് ശീലമായ കാര്യമായിരുന്നു. ഇത്തവണയും ടിക്കറ്റിന് സമ്മാനമൊന്നും അടിക്കില്ലെന്നായിരുന്നു ട്രെഡ്‌വേ കരുതിയത്. കാരണം എപ്പോഴും സംഭവിക്കുന്നത് അക്കാര്യമായിരുന്നു.

 3

ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!

ഇത്തവണയും ടിക്കറ്റ് പരിശോധിക്കാന്‍ ട്രെഡ്‌വേ തീരുമാനിക്കുകയായിരുന്നു. ആപ്പിലായിരുന്നു ടിക്കറ്റ് പരിശോധിച്ചത്. നോക്കിയപ്പോള്‍ അതാ മഹാത്ഭുതം മുന്നില്‍ നില്‍ക്കുന്നു. ഒന്നല്ല രണ്ട് ലോട്ടറിയാണ് ഇയാള്‍ക്ക് അടിച്ചത്. ഒഎല്‍ജി ആപ്പില്‍ ലോട്ടറി ഫലം പരിശോധിച്ചപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. തനിക്ക് ഡബിള്‍ ലോട്ടറിയാണ് അടിച്ചതെന്ന് ആ നിമിഷം മനസ്സിലാക്കി. എന്നാല്‍ ആകെ ഞെട്ടിപ്പോയെന്ന് ട്രെഡ്‌വേ പറയുന്നു. ആദ്യത്തെ ലോട്ടറിയില്‍ രണ്ട് ഡോളറാണ് ആകെ സമ്മാനം അടിച്ചത്. ഇത് എന്‍കോര്‍ സെലക്ഷനായിരുന്നു. പക്ഷേ ഇതൊരു ശുഭസൂചനയായിരുന്നു.

4

Skin Care:ആയുര്‍വേദം സുമ്മാവാ; ഗുണങ്ങള്‍ വേറെ ലെവല്‍, ചര്‍മകാന്തിക്ക് ദാ ഇതൊന്ന് പരീക്ഷിക്കൂ!!

തൊട്ടടുത്ത നിമിഷം തന്നെയായിരുന്നു മെഗാബംപര്‍ എത്തിയത്. രണ്ടാമത്തെ ടിക്കറ്റിലെ ആദ്യ ഏഴ് എന്‍കോര്‍ നമ്പറുകളും കൃത്യമായി വരികയായിരുന്നു. അതും ഓര്‍ഡറിലായിരുന്നു ഇത് സംഭവിച്ചത്. ഓഗസ്റ്റ് 14നായിരുന്നു നറുക്കെടുപ്പ്. ഇതിലൂടെ ഒരു മില്യണാണ് ട്രെഡ്‌വേ നേടിയത്. കൃത്യമായി പറഞ്ഞാല്‍ ആറ് കോടിയില്‍ അധികം രൂപയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. തന്റെ ഭാര്യയെയും ഭാര്യാ മാതാവിനെയുമാണ് ഇക്കാര്യങ്ങളെല്ലാം താന്‍ ആദ്യം അറിയിച്ചത് ഇവരെ രണ്ടുപേരെയാണെന്നും ഇവര്‍ പറയുന്നു. അതേസമയം ഭാര്യയും, അവരുടെ അമ്മയും ശരിക്കും അമ്പരന്ന് പോയി. ഇതൊന്നും വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ട്രെഡ്‌വേ പറഞ്ഞു.

5

ബാബ വംഗ തോറ്റുപോകുന്ന പ്രവചനം; റഷ്യയില്‍ അക്കാര്യം സംഭവിക്കും, പുടിന് ഈ ഗതി വരും!!ബാബ വംഗ തോറ്റുപോകുന്ന പ്രവചനം; റഷ്യയില്‍ അക്കാര്യം സംഭവിക്കും, പുടിന് ഈ ഗതി വരും!!

അതേസമയം ആറുകോടിയില്‍ അധികം വരുന്ന തുക നല്ല രീതിയില്‍ ഉപയോഗിക്കാനാണ് ട്രെഡ്‌വേ എന്ന് വിളിക്കാനാവൂ. ഇത് ശരിക്കും തന്റെ ജീവിതം മാറ്റിയെന്നും,. എല്ലാവരെയും ഈ നേട്ടം സര്‍പ്രൈസിലാക്കിയെന്നും ഇയാള്‍ പറയുന്നു. ഒഎല്‍ജി പ്രൈസ് സെന്ററി വെച്ചാണ് ഇവര്‍ സമ്മാനം വാങ്ങാന്‍ എത്തിയത്. തനിക്ക് ജീവിതത്തില്‍ നിരവധി ബില്ലുകള്‍ അടച്ചുതീര്‍ക്കാനുണ്ട്. വീടിന്റെ ഉത്തരം, എന്നിവ നന്നാക്കാനുമുണ്ടെന്നും ഇയാള്‍ പറഞ്ഞു. നോര്‍ത്ത് യോര്‍ക്കിലെ ലോറന്‍സ് അവന്യുവില്‍ വെച്ചാണ് ഈ ടിക്കറ്റ് ജേതാവ് വാങ്ങിയത്.