അഴിമതിയൊക്കെ നടത്തിക്കൊള്ളൂ..പക്ഷേ നിങ്ങളെ കാത്തിരിക്കുന്നത് വധശിക്ഷ..!!! മാണി സാറേ..ഉമ്മച്ചോ..

  • Posted By:
Subscribe to Oneindia Malayalam

ബാങ്കോക്ക്: അഴിമതി കേസുകളില്‍ വമ്പന്മാര്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വ്വമാണ്. നൂറ് രൂപ അടിച്ചുമാറ്റുന്ന പോക്കറ്റടിക്കാരെ പിടികൂടാനുള്ള ശുഷ്‌കാന്തി കോടികള്‍ കക്കുന്നവരെ പിടികൂടാന്‍ നമ്മുടെ പോലീസ് പൊതുവെ കാണിക്കാറുമില്ല. ഇനി വല്ലതും നടന്നാല്‍ തന്നെ വര്‍ഷങ്ങള്‍ നീണ്ട വിചാരണയും നിയമത്തിന്റെ പഴുതുകളുമെല്ലാം കഴിഞ്ഞ് ചെറിയ വല്ല ശിക്ഷയും കിട്ടിയാലായി.

അഴിമതിക്കാരെ ഞെട്ടിക്കുന്ന തീരുമാനമാണ് വരുന്നത്. ഇനി അഴിമതി നടത്തിയാല്‍ ലഭിക്കുന്ന ശിക്ഷ ജയില്‍ ആയിരിക്കില്ല. നേരെ കഴുമരത്തിലേക്ക് കയറേണ്ടതായി വരും. ഇവിടെയല്ല, തായ്‌ലന്‍ഡ് സര്‍ക്കാരാണ് പുതിയ നിയമമുണ്ടാക്കാന്‍ ഒരുങ്ങുന്നത്.

അഴിമതിക്കാരേ സൂക്ഷിച്ചോളൂ

അഴിമതിക്കാരെ കുടുക്കാന്‍ പ്രത്യേക നിയമം നിര്‍മ്മിക്കാനൊരുങ്ങുകയാണ് തായ്‌ലന്‍ഡിലെ പട്ടാള ഭരണകൂടം. അഴിമതിക്കേസുകളില്‍പ്പെട്ടവര്‍ക്ക് വധശിക്ഷ നല്‍കാവുന്ന പുതിയ നിയമത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കുക. നൂറുകോടി ബാഹത്തിന് മുകളില്‍ അഴിമതി നടത്തുന്നവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കുക.

ശിക്ഷ വിഷം കുത്തിവെച്ച്

വിഷം കുത്തിവെച്ചാണ് അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ കൊല്ലുക. ഈ നിയമത്തിന് തായ്‌ലന്‍ഡിലെ ദേശീയ പരിഷ്‌കരണ നടത്തിപ്പ് കമ്മിറ്റി അംഗീകാരം നല്‍കിക്കഴിഞ്ഞു. സമിതിയിലെ 162 അംഗങ്ങളില്‍ 155 പേരും നിയമത്തെ പിന്തുണച്ചു.

ചെറിയ കുറ്റത്തിന് ജയിൽ

കോടികളുടെ അഴിമതി നടത്തുന്നവര്‍ക്ക് മാത്രമാണ് വധശിക്ഷ. ചെറിയ അഴിമതി നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക.

എതിരാളികളെ അടിച്ചമർത്താൻ

ഭരണകൂടത്തിന്റെ എതിരാളികളെ ഇല്ലാതാക്കുന്ന ആയുധമെന്ന നിലയിലാണ് പട്ടാളഭരണകൂടം പുതിയ നിയമത്തെ കാണുന്നത്. എന്നാല്‍ മന്ത്രിസഭ, പാര്‍ലമെന്റ്, ഭരണഘടനാ കമ്മിറ്റി എന്നിവയുടെ അംഗീകാരം കൂടി ലഭിച്ചാലെ നിയമം നടപ്പാക്കാനാവൂ.

ഇടവേളയ്ക്ക് ശേഷം വീണ്ടും

3 വര്‍ഷം മുന്‍പ് 2014ലാണ് തായ്‌ലന്‍ഡിലെ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം കയ്യടക്കിയത്. 2009ല്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ രണ്ട് പേരുടെ വധമാണ് തായ്‌ലന്‍ഡില്‍ അവസാനമായി നടത്തിയ വധശിക്ഷ.

കുറ്റപ്പെടുത്തി ആംനെസ്റ്റി

വധശിക്ഷയ്ക്ക് നിയമം നടപ്പിലാക്കുന്നതില്‍ തായ്‌ലന്‍ഡിനെതിരെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത് വന്നിരുന്നു. തെറ്റായ ദിശയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി.

English summary
Tailand Government is considerin Death penalty for corruption. Corruption involving sums of money above one billion baht would face death.
Please Wait while comments are loading...