കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണവൈറസ് 30 തരത്തില്‍.... ചൈന പറയുന്നു, രൂപമാറ്റം, മരുന്ന് ഫലിക്കുമോ? പുതിയ ആശങ്ക!!

Google Oneindia Malayalam News

ബെയ്ജിംഗ്: ലോകത്തെ ഭയപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങളുമായി ചൈന. കൊറോണവൈറസിന് പല തരത്തില്‍ രൂപമാറ്റം സാധ്യമാകുമെന്ന് ചൈന പറയുന്നു. നേരത്തെ തന്നെ ഈ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രൂപമാറ്റം സംഭവിക്കുമെന്നും, അതുകൊണ്ട് ഗുരുതരമാകാനുള്ള സാധ്യതകളുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ രോഗത്തിന്റെ പ്രഭവകേന്ദ്രത്തില്‍ തന്നെ വിശ്വാസ യോഗ്യമായ വിവരങ്ങള്‍ വന്നിരിക്കുകയാണ്. ഇതുവരെ 30ലധികം ജനിതക മാറ്റങ്ങളാണ് കൊറോണവൈറസില്‍ കണ്ടതെന്ന് ചൈനീസ് പഠനങ്ങള്‍ പറയുന്നു. അതേസമയം ഇത്തരം മാറ്റങ്ങള്‍ വന്നാല്‍ ഒരു വാക്‌സിന്‍ കൊറോണയ്‌ക്കെതിരെ ഫലിക്കാനുള്ള സാധ്യതകള്‍ കുറയ്ക്കുകയാണ് ചെയ്യുന്നത്.

1

ഷെജിയാങ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ലി ലാന്‍ജുവാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതേസമയം 30ലധികം രൂപമാറ്റം അമ്പരിപ്പിക്കുന്നതാണ്. ഇതില്‍ 19 എണ്ണവും പുതിയതാണ്. മുമ്പ് രേഖപ്പെടുത്തിയ വൈറസ് അല്ലെന്നും ലാന്‍ജുവാന്‍ പറയുന്നു. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ഇത് ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നത് ആശങ്കാജനകമാണ്. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണവൈറസിന് രൂപമാറ്റം സംഭവിക്കുമെന്ന കാര്യത്തെ ഗൗരവത്തെ കണ്ടില്ല. ഇതിനെ വിലകുറച്ചാണ് കണ്ടതാണെന്നും പഠനം പറയുന്നു. യുഎസ്സിലെ പ്രമുഖ ഡോക്ടറായ ആന്റണി ഫൗസി ഇക്കാര്യം നേരത്തെ പ്രസിഡന്റിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു.

ഫൗസിക്ക് ഇക്കാര്യം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചുവെന്നാണ് വ്യക്തമാകുന്നത്. കൊറോണവൈറസിന്റെ രൂപഘടന ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വാക്‌സിന്‍ കണ്ടെത്തുകയാണ് ഏറ്റവും കഠിനമായ കാര്യം. കൊറോണയുടെ ഏതെങ്കിലുമൊരു രൂപമാറ്റത്തിന് മാത്രമേ മരുന്ന് തല്‍ക്കാലം കണ്ടെത്താനാവൂ. എന്നാല്‍ ഓരോ ശരീരത്തിലും ഇത് വ്യത്യസ്ത രൂപത്തിലായിരിക്കും. അതുകൊണ്ട് ഒരേ മരുന്ന് വിവിധ ശരീരത്തില്‍ ഫലിക്കില്ല. അതുകൊണ്ട് രണ്ടാം തരംഗം ആഞ്ഞടിച്ചാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ മരണസംഖ്യ ഉയരാനുള്ള സാധ്യതയും ശക്തമാണ്. ഓരോ രാജ്യത്തും വ്യത്യസ്ത തരത്തിലാണ് രോഗലക്ഷണങ്ങള്‍ കാണിച്ചതെന്ന് പഠനങ്ങള്‍ പറയുന്നു.

കോവിഡ് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുക. 11 കൊറോണവൈറസ് രോഗികളിലാണ് ഇവര്‍ പഠനം നടത്തിയത്. ഇവരുടെ ശരീരത്തില്‍ രോഗബാധ ഏല്‍ക്കാനുള്ള സാധ്യതയും കോശങ്ങളെ നശിപ്പിക്കാനുള്ള സാധ്യതയും എത്രയാണെന്നും പരിശോധിച്ചു. ഇവരിലെല്ലാം ഒരു തവണയെങ്കിലും കൊറോണവൈറസിന് രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. ഇവ കോശങ്ങളിലേക്ക് പടര്‍ന്നാല്‍ അതിവേഗം നശിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം യൂറോപ്പില്‍ പക്ഷേ സ്ഥിതി വ്യത്യസ്തമാകാനും സാധ്യതയുണ്ടെന്ന് നേരത്തെ പഠനങ്ങല്‍ പറഞ്ഞിരുന്നു. ഒരേ തരത്തിലുള്ള രൂപമാറ്റം ചിലപ്പോള്‍ ശരീരഘടനയുടെ ഭാഗമായിട്ടും വരാം. എന്തായാലും വാക്‌സിന്‍ കൊണ്ട് പൂര്‍ണമായി വിജയിക്കാനാവില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

English summary
coronavirus mutating into 30 variants chinees study claims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X