കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാല വെടിവെപ്പ് കേസ്; 25 കൊല്ലത്തെ ശിക്ഷ റദ്ദാക്കി എട്ടുപേരെ വെറുതെവിട്ടു

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമബാദ്: സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ച കുറ്റത്തിന് മലാല യൂസഫ് സായിയെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ 8 പ്രതികളെ വെറുതെ വിട്ടതായി റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ പത്തു പ്രതികള്‍ക്കും 25 വര്‍ഷം തടവുശിക്ഷ ലഭിച്ചതായാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഇവരില്‍ എട്ടുപേരെ വെറുതെ വിട്ടതായി ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിതീകരിച്ചു. പ്രതികള്‍ അപ്പീല്‍ നല്‍കിയ പ്രകാരം വെറുതെ വിട്ടതാണോ അതോ, നേരത്തെ തന്നെ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചിരുന്നുവോ എന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്. രഹസ്യമായി നടന്ന വിചാരണയില്‍ 10 പ്രതികള്‍ക്കും ശിക്ഷ ലഭിച്ചിരുന്നു എന്നായിരുന്നു പാക്കിസ്ഥാന്‍ കഴിഞ്ഞ ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നത്.

malala

ഇവരില്‍ രണ്ടുപേര്‍ മാത്രമാണ് ഇപ്പോള്‍ തടവിലുള്ളതെന്ന് പറയപ്പെടുന്നു. മറ്റു എട്ടുപേരെ ഏതുവിധേനയാണ് പുറത്തുവിട്ടതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. താലിബാന്‍ സമ്മര്‍ദ്ദത്തില്‍ പാക് സര്‍ക്കാര്‍ ഇരെ മോചിപ്പിച്ചതാണോയെന്നും സംശയിക്കുന്നുണ്ട്. കഴിഞ്ഞ സപ്തംബറിലാണ് മലാലയെ ആക്രമിച്ച കേസില്‍ തഹ്‌രീക് ഇ താലിബാന്റെ 10 തീവ്രവാദികളെ അറസ്റ്റ് ചെയ്തത്.

തെഹ്‌രീക് ഇ താലിബാന്റെ പാകിസ്ഥാനിലെ കമാന്ററായ മുല്ല ഫസലുള്ളയാണ് മലാലയെ കൊലപ്പെടുത്താനായി ഉത്തരവിട്ടത്. സ്‌കൂള്‍ വിട്ടു വരികയായിരുന്ന മലാലയെ തീവ്രവാദികള്‍ കടന്നാക്രമിക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരാവസ്ഥയിലാല മലാല ലണ്ടനില്‍ നടത്തിയ വിദഗ്ധ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. ഇപ്പോള്‍ കുടുംബസമേതം ലണ്ടനില്‍ താമസിക്കുന്ന മലാലയ്ക്ക് 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.

English summary
Court overturns sentences of 8 convicted in Malala Yousafzai attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X