കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 വര്‍ഷം മുമ്പ് നാടുവിട്ടയാള്‍ തിരിച്ചെത്തി; ജീവിച്ചിരിപ്പില്ലെന്ന് വിധിയെഴുതി കോടതി !!!

  • By Desk
Google Oneindia Malayalam News

ബുക്കാറസ്റ്റ്: മരിച്ചുവെന്നു കരുതിയ ആള്‍ ജീവനോടെ കോടതി മുമ്പാകെ നിന്ന് താന്‍ മരിച്ചിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടും കാര്യമുണ്ടായില്ല. 63കാരന്റെ മുഖത്തേക്ക് നോക്കി ജഡ്ജി ഉത്തരവിട്ടു- താങ്കള്‍ ജീവിച്ചിരിപ്പില്ല! റുമാനിയന്‍ കോടതിയിലാണ് രസകരമായ സംഭവം. 25 വര്‍ഷമായി നാടുവിട്ട ശേഷം തിരികെയെത്തിയ കോണ്‍സ്റ്റാന്റിന്‍ റിലു എന്ന റുമാനിയന്‍ പൗരനാണ് ഈ ഹതഭാഗ്യന്‍.

നിലപാട് മാറ്റി തുര്‍ക്കി; കുര്‍ദ് ഭീകരരെ ഉന്‍മൂലനം ചെയ്താലും അഫ്രിന്‍ വിട്ടുകൊടുക്കില്ല!നിലപാട് മാറ്റി തുര്‍ക്കി; കുര്‍ദ് ഭീകരരെ ഉന്‍മൂലനം ചെയ്താലും അഫ്രിന്‍ വിട്ടുകൊടുക്കില്ല!

1992ല്‍ തുര്‍ക്കിയിലേക്ക് ജോലി തേടിപ്പോയതായിരുന്നു റുമാനിയയിലെ വടക്കുകിഴക്കന്‍ നഗരമായ വസുലുയി സ്വദേശിയായ കോണ്‍സ്റ്റാന്റിന്‍ റിലു. എന്നാല്‍ തുര്‍ക്കിയില്‍ പോയ ശേഷം ഇദ്ദേഹത്തെ കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. ബന്ധുക്കളും സുഹൃത്തുക്കളും ഇദ്ദേഹത്തെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.

 judge

തന്റെ ഭര്‍ത്താവ് ഇനിയൊരിക്കലും തിരിച്ചുവരികയില്ലെന്നു കരുതിയ ഭാര്യയാവട്ടെ നിയമപരമായ കുരുക്കുകള്‍ അഴിക്കാന്‍ ഇദ്ദേഹം മരിച്ചതായി കാണിച്ച് മുനിസിപ്പാലിറ്റിയില്‍ മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. രേഖകള്‍ പരിശോധിച്ച ശേഷം 2016ല്‍ അദ്ദേഹത്തിന്റെ പേരില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം ആദ്യത്തില്‍ തുര്‍ക്കി പോലിസിന്റെ പിടിയിലായതോടെയാണ് കോണ്‍സ്റ്റാന്റിന്‍ റിലു പുനര്‍ജനിക്കുന്നത്.

അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും മറ്റു യാത്രാ രേഖകളും കാലഹരണപ്പെട്ടവയായിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കിയ തുര്‍ക്കി അധികൃതര്‍ ഇദ്ദേഹത്തെ റുമാനിയയേക്ക് കയറ്റി അയക്കുകയുമുണ്ടായി. എന്നാല്‍ സ്വന്തം നാട്ടില്‍ തിരികെയെത്തിയപ്പോഴാണ് ഔദ്യോഗികമായി താന്‍ മരിച്ച വിവരം ഇയാള്‍ മനസ്സിലാക്കുന്നത്.

താന്‍ മരിച്ചിട്ടില്ലെന്നതിന് ജീവിക്കുന്ന തെളിവുമായി നഗരത്തിലെ കോടതിയില്‍ പരാതിയുമായെത്തിയ ഇയാളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ കോണ്‍സ്റ്റാന്റിന്‍ റിലു എന്ന പരാതിക്കാരന്‍ മരിച്ചതായും അതുകൊണ്ടുതന്നെ താങ്കള്‍ ജീവിച്ചിരിപ്പില്ലെന്നും ജഡ്ജി വിധി പുറപ്പെടുവിക്കുകയായിരുന്നു. കോടതിയുടെ വിധി അന്തിമമാണെന്നും ഇദ്ദേഹത്തിന് അപ്പീല്‍ നല്‍കാന്‍ അധികാരമില്ലെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രേഖകള്‍ പ്രകാരം മരിച്ച തനിക്ക് ജീവിക്കാന്‍ വരുമാനമൊന്നുമില്ലെന്നും മരണപ്പെട്ട സ്ഥിതിക്ക് ഇനി ആരാണ് തൊഴില്‍ നല്‍കുകയെന്നുമാണ് 63കാരന്റെ വേവലാതി.

ഇറാഖില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ കൊല്ലപ്പെട്ടുഇറാഖില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ കൊല്ലപ്പെട്ടു

ദുബൈ എക്‌സ്‌പോയില്‍ തൊഴിലവസരങ്ങള്‍; പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചുദുബൈ എക്‌സ്‌പോയില്‍ തൊഴിലവസരങ്ങള്‍; പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചു

English summary
A Romanian court has rejected a man's claim that he's alive, after he was officially registered as deceased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X