ലോകാവസാനം വരുന്നു? ദശലക്ഷങ്ങളെ കൊന്നൊടുക്കുന്ന മഹാമാരി... ഡിസീസ് എക്‌സ്, കണ്ടെത്താത്ത രോഗാണു

  • Written By: Desk
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: ലോകാവസാനത്തെ കുറിച്ചുള്ള പ്രവചനങ്ങള്‍ പലരും നടത്താറുണ്ട്. ഓരോ കാലത്തും അത്തരം ചില വ്യാജ വാര്‍ത്തകളും പ്രചരിക്കാറുണ്ട്. എന്നാല്‍ ഈ ലോകം ഒരിക്കല്‍ അവസാനിക്കില്ല എന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കും ആവില്ല.

തീമഴ പെയ്‌തോ, ഉല്‍ക്കാ പതനം കൊണ്ടോ, മഹാപ്രളയം സംഭവിച്ചോ ഒന്നും ആയിരിക്കില്ല ലോകം അവസാനിക്കാന്‍ പോകുന്നത്. അത് തീര്‍ത്തും മനുഷ്യനിര്‍മിതം ആയിരിക്കും എന്നാണ് പലരും വിശ്വസിക്കുന്നത്.

അത്തരത്തില്‍ ഒരു ലോകാവസാനം ഉടന്‍ സംഭവിക്കുമോ? ദശലക്ഷങ്ങളെ കൊന്നൊടുക്കാന്‍ ശേഷിയുള്ള ഒരു മാരക രോഗത്തെ കുറിച്ചാണ് ഇപ്പോള്‍ പുറത്ത് വരുന്ന മുന്നറിയിപ്പ്. ഏത് രോഗാണുവാണ് അത് പരത്തുക എന്നത് പോലും ശാസ്ത്രലോകത്തിന് ഇപ്പോള്‍ ഒരു പിടിയും ഇല്ല....

ഒരു മഹാമാരി

ഒരു മഹാമാരി

ഓരോ കാലഘട്ടങ്ങളിലും ഓരോ മഹാമാരികള്‍ ലോകത്തെ വേട്ടയാടിയിട്ടുണ്ട്. അത് വസൂരിയും മലമ്പനിയും ഒക്കെ ആയിരുന്നു പണ്ട്. പിന്നീട് എയ്ഡ്‌സും എബോളയും ആയി. സാര്‍സും സിക്ക വൈറസും ലക്ഷക്കണക്കിന് പേരുടെ ജീവന്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം ഇന്ന് ഏതെങ്കിലും വിധത്തില്‍ നിയന്ത്രണ വിധേയം ആണ്. എന്നാല്‍ നിയന്ത്രണ വിധേയം അല്ലാത്ത ഒരു രോഗം പടര്‍ന്നുപിടിച്ചാല്‍ എന്ത് ചെയ്യും? ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് ശാസ്ത്രലോകം. അതോടൊപ്പം തന്നെ ലോകത്തിന് ഒരു വലിയ മുന്നറിയിപ്പും നല്‍കുന്നു.

ഡിസീസ് എക്‌സ്

ഡിസീസ് എക്‌സ്

ലോകാരോഗ്യ സംഘടന പുറത്ത് വിട്ട മഹാമാരികളുടെ പട്ടികയില്‍ ഒരു രോഗം കൂടി സ്ഥാനം പിടിച്ചിരിക്കുന്നു. ഡിസീസ് എക്‌സ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. പേര് പോലെ തന്നെ ഇതേ പറ്റി ശാസ്ത്ര ലോകത്തിന് കാര്യമായ ധാരണകളില്ല. എന്നാല്‍ ലോകമെമ്പാടും ദശലക്ഷക്കണക്കിന് മനുഷ്യരെ ഇല്ലാതാക്കാന്‍ ഈ രോഗത്തിന് കഴിയും എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനെ എങ്ങനെ നേരിടും എന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ശാസ്ത്രലോകത്തിന് കഴിയുന്നില്ല.

നിഗൂഢമായ രോഗം

നിഗൂഢമായ രോഗം

എന്താണ് ഡിസീസ് എക്‌സ് എന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരം ഇല്ല. അറിയാവുന്ന, അറിയാത്ത ഒരു മഹാമാരി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. രോഗത്തെ കുറിച്ച് അറിയാം, പക്ഷേ, അത് എങ്ങനെ എപ്പോള്‍ പടരും എന്നോ, എന്തായിരിക്കും അതിന്റെ ലക്ഷണങ്ങള്‍ എന്നോ ഒരു എത്തും പിടിയും ഇല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പടര്‍ന്നുപിടിച്ചു കഴിഞ്ഞാല്‍, അതിനെ പ്രതിരോധിക്കാന്‍ എളുപ്പമാകില്ല. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് മനുഷ്യരെ അത് ഇല്ലാതാക്കിയേക്കും എന്ന് മാത്രം.

എന്തൊരു രോഗം? എങ്ങനെ?

എന്തൊരു രോഗം? എങ്ങനെ?

പലരീതിയില്‍ ആയിരിക്കാം ഈ രോഗം പൊട്ടിപ്പുറപ്പെടുന്നത് എന്നാണ് ശാസത്രലോകം വിശ്വസിക്കുന്നത്. അത് ഒരു പക്ഷേ, ജൈവശാസ്ത്രപരമായ മ്യൂട്ടേഷന്‍(പരിവര്‍ത്തനം) കൊണ്ട് ആയിരിക്കാം. ഏതെങ്കിലും രോഗാണുവിന് ഇത്തരത്തില്‍ മ്യൂട്ടേഷന്‍ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. എന്നാല്‍ അതിലും അപ്പുറത്തുള്ള ഭയങ്ങളാണ് ഇപ്പോള്‍ ചുഴിഞ്ഞുനില്‍ക്കുന്നത്. ജൈവായുധങ്ങളും രാസായുധങ്ങളും യുദ്ധങ്ങള്‍ കൈയ്യടക്കിക്കൊണ്ടിരിക്കുന്ന കാലത്ത് അത്തരം സാധ്യതകളേയും ഭയക്കാതിരിക്കാന്‍ ആവില്ല.

ഒരു ഭീകരാക്രമണം?

ഒരു ഭീകരാക്രമണം?

പല ഹോളിവുഡ് സിനിമകളിലും ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. ഒരു വിഭാഗത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ പ്രാപ്തമായ വൈറസ്സുകളെ വികസിപ്പിച്ചെടുത്ത് പുറത്ത് വിടുക എന്ന അതി ക്രൂരമായ ഭീകരാക്രമണം. അത്തരം ഒരു സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല എന്നാണ് വിലയിരുത്തല്‍. അതുപോലെ തന്നെ, യാദൃശ്ചികമായി ഇത്തരം രോഗാണുക്കള്‍ ലാബുകളില്‍ നിന്ന് പുറത്ത് വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. എന്തായാലും രോഗം പൊട്ടിപ്പുറപ്പെട്ടാല്‍ അത് സംഹാര താണ്ഡവം ആടും എന്ന് ഉറപ്പാണ്.

അറിയപ്പെടാത്ത ഒരു രോഗാണു

അറിയപ്പെടാത്ത ഒരു രോഗാണു

ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത, കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്ത, തിരിച്ചറിയാത്ത ഒരു രോഗാണു പരത്തിയേക്കാവുന്ന രോഗം എന്ന് മാത്രമാണ് 'ഡിസീസ് എക്‌സിനെ' കുറിച്ച് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. രോഗാണുവിനെ കണ്ടെത്തി, അതിന് പ്രതിവിധി വികസിപ്പിക്കുമ്പോഴേക്കും രോഗം പടര്‍ന്നുപിടിച്ചിരിക്കും. മെര്‍സ് വൈറസിന്റെ കാര്യത്തിലും സിക്ക വൈറസിന്റെ കാര്യത്തിലും എല്ലാം സംഭവിച്ചത് ഇത് തന്നെയാണ്. പ്രതിരോധത്തിന് പ്രാപ്തരാകുമ്പോഴേക്കും അനേകലക്ഷങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കും.

മനുഷ്യ നിര്‍മിതമെങ്കില്‍

മനുഷ്യ നിര്‍മിതമെങ്കില്‍

ജീന്‍ എഡിറ്റിങ്ങിലൂടെ പുത്തന്‍ രോഗാണുക്കളെ സൃഷ്ടിക്കുക എന്നത് ഇന്നത്തെ കാലത്ത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. പല അന്താരാഷ്ട്ര ലബോറട്ടറികളിലും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ജീന്‍ എഡിറ്റിങ്ങിലൂടെ ഒരു പുതിയ രോഗാണുവിനെ സൃഷ്ടിച്ച് പുറത്ത് വിടുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കുക തീരെ എളുപ്പമാകില്ല എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മുമ്പ്, ശീതയുദ്ധകാലത്ത് അമേരിക്കയും റഷ്യയും എല്ലാം ഇത്തരത്തിലുള്ള ജൈവായുധങ്ങള്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഭീകരമായിരിക്കും ഇന്നത്തെ കാലത്ത് അങ്ങനെയെന്തെങ്കിലും ചെയ്താല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍.

ഐസിസോ, അല്‍ ഖ്വായ്ദയോ, കൊറിയയോ?

ഐസിസോ, അല്‍ ഖ്വായ്ദയോ, കൊറിയയോ?

ഇത്തരം ഒരു ഭീകരാക്രമണം ആര്‍ക്ക് വേണമെങ്കിലും നടത്താം എന്ന സ്ഥിതിയാണുള്ളത്. ഐസിസോ അല്‍ ഖ്വായ്ദയോ പോലുള്ള ഭീകര സംഘടനകള്‍ക്കും വേണമെങ്കില്‍ ഇത് സാധ്യമാകും. നോര്‍ത്ത് കൊറിയയെ പോലുള്ള രാജ്യങ്ങള്‍ക്കും വേണമെങ്കില്‍ ഇങ്ങനെയൊന്ന് ചെയ്യാന്‍ സാധിക്കും. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരനെ വധിച്ചത് തിരിച്ചറിയാന്‍ കഴിയാത്ത ഒരു 'നെര്‍വ് ഏജന്റ്' ഉപയോഗിച്ചായിരുന്നു. അത്തരം രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുടെ കീടാണുക്കളെ സൃഷ്ടിക്കുക ഏറെ സങ്കീര്‍ണമായ പ്രക്രിയ ആണ്. എങ്കില്‍ പോലും അത് അസാധ്യമല്ല എന്നതാണ് സത്യം.

ഭയപ്പെടുത്താന്‍ വേണ്ടിയല്ല

ഭയപ്പെടുത്താന്‍ വേണ്ടിയല്ല

എന്തായാലും ലോകത്തെ മുഴുവന്‍ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതിന് വേണ്ടിയല്ല ലോകാരോഗ്യ സംഘടന ഡിസീസ് എക്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു മുന്‍കരുതല്‍ എന്ന രീതിയില്‍ ആണ്. അറിയപ്പെടുന്ന രോഗങ്ങളുടെ കാര്യത്തില്‍ മാത്രം പോര ശ്രദ്ധ, പുതിയതായി പ്രത്യക്ഷപ്പെടാന്‍ ഇടയുള്ള രോഗങ്ങളെ കുറിച്ചും ശ്രദ്ധാലുക്കളാകണം എന്നാണ് പറയുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഇടപെടലുകള്‍ കൂടുതലായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഇത്തരം പുതിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാം. എയ്ഡ്‌സ് പോലുള്ള രോഗങ്ങള്‍ അത്തരത്തിലാണ് മനുഷ്യനിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
As if Ebola, Zika and SARS aren’t enough to worry about, The World Health Organization has added a mysterious, yet-to-exist new malady to its list of nine diseases that may cause a worldwide epidemic.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്