കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാനാണ്, പരസ്യമായി ഭക്ഷണം കഴിച്ചാല്‍ ജയിലില്‍ പോകും!

  • By Muralidharan
Google Oneindia Malayalam News

മസ്‌ക്കറ്റ്: റംസാന്‍ മാസത്തില്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചാല്‍ പത്ത് ദിവസം വരെ ജയിലില്‍ കഴിയേണ്ടി വന്നേക്കും. പിഴയോ പത്ത് ദിവസം വരെ തടവ് ശിക്ഷയോ ആണ് പരസ്യമായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കിട്ടാവുന്ന ശിക്ഷ. ടൈംസ് ഓഫ് ഒമാനാണ് അധികൃതരുടെ മുന്നറിയിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം സ്വദേശികളും വിദേശികളുമായ ഒട്ടേറെ പേരെ പകല്‍സമയത്ത് ഭക്ഷണം കഴിച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും പത്രം എഴുതുന്നു.

ഒമാനി പീനല്‍ കോഡിലെ 312, 10 എ വകുപ്പ് പ്രകാരം റംസാനില്‍ പൊതുസ്ഥലത്ത് വെച്ച് ഭക്ഷണം കഴിക്കുന്നവര്‍ക്ക് പിഴയോ പത്ത് ദിവസത്തെ തടവോ ഇത് രണ്ടും കൂടിയോ കിട്ടാമെന്ന് റോയല്‍ പോലീസ് ഓഫ് ഒമാനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആരോഗ്യകരമായ കാരണങ്ങളാല്‍ അല്ലാതെ പൊതുസ്ഥലത്ത് തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിനാണ് ശിക്ഷ.

ramzan

ഒമാന്‍ ഉള്‍പ്പെടുന്ന ഗള്‍ഫ് മേഖലകളില്‍ വ്യാഴാഴ്ചയാണ് റംസാന്‍ വ്രതം ആരംഭിക്കും. ബുധനാഴ്ച ശഅബാന്‍ 30 ആയിരിക്കുമെന്നും തുടര്‍ന്ന് വ്യാഴാഴ്ച റംസാന്‍ മാസത്തിനു തുടക്കമാകുമെന്നും സൗദി ഉന്നത നീതിന്യായ സമിതിയാണ് അറിയിച്ചത്. ഇതിന് പിന്നാലെ യു എ ഇയുടെ ചാന്ദ്രനിരീക്ഷണസമിതിയും ഇത് സ്ഥിരീകരിച്ചു. മലേഷ്യ, തുര്‍ക്കി, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാഴാഴ്ച റംസാന്‍ തുടങ്ങും.

English summary
Eat in public in Oman during Ramadan and face jail, police warning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X