വാഷിംഗ്ടണ്‍: അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയുടെ തുരുത്തുമായി ട്രംപ് ഭരണകൂടം. എച്ച് വണ്‍ ബി വിസയുള്ളവരോട് രാജ്യം വിടാന്‍ ആവശ്യപ്പെടില്ലെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുള്ളത്. എച്ച് വണ്‍ ബി വിസാ ചട്ടങ്ങളില്‍ മാറ്റമില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വ്വീസിന്റേതാണ് പ്രഖ്യാപനം. അമേരിക്കയില്‍ ജോലി ചെയ്തുവരുന്ന ഇന്ത്യക്കാരായ ടെക്കികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം.
എച്ച് വണ്‍ ബി വിസയുടെ ദുരുപയോഗം തടയുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികാരത്തിലെത്തുന്നതിന് മുമ്പുതന്നെ ട്രംപ് ഉറപ്പു നല്‍കിയിരുന്നു. ഇന്ത്യന്‍ ടെക്കികള്‍ ഉപയോഗപ്പെടുത്തുന്ന എച്ച് വണ്‍ ബി വിസയ്ക്ക് പുറമേ എല്‍ വണ്‍ വിസയുടെ ദുരുപയോഗം തടയുമെന്നും റിപ്ലബ്ലിക് സ്ഥാനാര്‍ത്ഥിയായിരിക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 2017 ജനുവരിയില്‍ അധികാരത്തിലെത്തിയ ട്രംപ് എച്ച് വണ്‍ ബി വിസാ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തിയത്.

ഇന്ത്യന്‍ ടെക്കികള്‍ക്ക് ആശ്വാസം
എച്ച് വണ്‍ ബി വിസാ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി 7,50,000 ഇന്ത്യക്കാരെ കയറ്റിയയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. എച്ച് വണ്‍ ബി വിസ ഉടമകള്‍ക്ക് കൂടുതല്‍ കാലം അമേരിക്കയില്‍ തങ്ങാന്‍ സഹായിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം. എന്നാല്‍ എച്ച് വണ്‍ ബി വിസാ ചട്ടങ്ങള്‍ ആരില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തിന്മേലല്ല മാറ്റിയിട്ടുള്ളതെന്നും യുഎസ്സിഐഎസ് മീഡിയ സര്‍വീസ് തലവന്‍ ജോന്നാതന്‍ വിതിംഗ്സ്റ്റണ്‍ വ്യക്തമാക്കി. എസി21ലെ 106 എ, ബി വകുപ്പ് പ്രകാരം ഒരു വര്‍ഷം കൂടി ഇന്ത്യക്കാരായ എച്ച് വണ്‍ ബി വിസാ ഉടമകള്‍ക്ക് അമേരിക്കയില്‍ തങ്ങാന്‍ കഴിയും.

ടെക്കികള്‍ക്ക് വേണ്ടി
ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരായ ടെക്കികള്‍ക്ക് അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് എച്ച് വണ്‍ ബി വിസ. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഇന്ത്യക്കാരും ചൈനക്കാരുമാണ് എച്ച് വണ്‍ ബി വിസയ്ക്ക് കീഴില്‍ ജോലി ചെയ്യുന്നതിനായി അമേരിക്കയിലെത്തുന്നത്. തൊഴിലുടമകള്‍ക്ക് ജോലിക്കാരെ നിയമിക്കുന്നതിനായി മൂന്ന് വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെയുള്ള കാലയളവിലേയ്ക്കാണ് എച്ച് വണ്‍ ബി വിസകള്‍ അനുവദിക്കുന്നത്.

മുന്നില്‍ ഇന്ത്യ പിന്നെ ചൈനയും
അമേരിക്കയില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നതില്‍ ഏറ്റവുമധികം ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് മെക്സിക്കോയും തൊട്ടുപിന്നില്‍ ദക്ഷിണകൊറിയയുമാണുള്ളത്. 2016ലെ കണക്കുപ്രകാരം ദക്ഷിണ കൊറിയയ്ക്ക് പിന്നില്‍ ബ്രിട്ടനും ഫ്രാന്‍സും ഫിലിപ്പൈന്‍സുമാണുള്ളത്.

ബയ് അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബയ് അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍ എക്സിക്യൂട്ടീവ് ഓര്‍ഡറിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വ്വീസിന്റെ പ്രഖ്യാപനം. അമേരിക്കയില്‍ ജോലിയ്ക്കായുള്ള വിസാ പദ്ധതികള്‍ പരിശോധിക്കാനും ട്രംപ് ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. യുഎസ്സിഐഎസ് ഇത്തരത്തിലൊരു നയംമാറ്റത്തിന് ശ്രമിച്ചിട്ടില്ലെന്നും ഇപ്പോഴുള്ള പ്രഖ്യാപനം ആരുടേയും സമ്മര്‍ദ്ധത്തിന്റെ ഫലമായല്ലെന്നും ഏജന്‍സി വ്യക്തമാക്കി.

വാര്‍ത്ത ഇന്ത്യക്കാരെ ഞെട്ടിച്ചു
ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകള്‍ക്കുള്ള എച്ച് വണ്‍ ബി വിസാ നീട്ടിനല്‍കുന്നത് തടയാന്‍ അമേരിക്ക നീക്കം നടത്തുന്നതായി യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുവ്വ മെക്ലാച്ചി ഡിസി ബ്യൂറോ എന്ന വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ട്രംപ് ഭരണകൂടം എച്ച് വണ്‍ ബി വിസ സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്.

ദുരുപയോഗം തടയും
എച്ച് വണ്‍ ബി വിസയുടെ ദുരുപയോഗം തടയുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികാരത്തിലെത്തുന്നതിന് മുമ്പുതന്നെ ട്രംപ് ഉറപ്പു നല്‍കിയിരുന്നു. ഇന്ത്യന്‍ ടെക്കികള്‍ ഉപയോഗപ്പെടുത്തുന്ന എച്ച് വണ്‍ ബി വിസയ്ക്ക് പുറമേ എല്‍ വണ്‍ വിസയുടെ ദുരുപയോഗം തടയുമെന്നും റിപ്ലബ്ലിക് സ്ഥാനാര്‍ത്ഥിയായിരിക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് ഉറപ്പുനല്‍കിയിരുന്നു.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. subscribe to Malayalam Oneindia.
ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!