കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തീ കൊണ്ടാണ് കളിക്കുന്നതെന്ന് മറക്കരുത്';തായ്‌വാന്‍ വിഷയത്തിൽ ബൈഡനോട് ഷീ ജിൻപിംഗ്

Google Oneindia Malayalam News

ബീജിംഗ്: അമേരിക്കന്‍ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശന വിഷയത്തിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഫോണിൽ ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ.'തീ കൊണ്ടാണ് കളിക്കുന്നതെന്ന് മറക്കരുതെന്ന്' ഷീ ജിൻപിംഗിന് ബൈഡനോട് പറഞ്ഞതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

joebidenxijinping-16360

'തീ കൊണ്ട് കളിക്കുന്നവർക്ക് അവസാനം പൊള്ളലേൽക്കും. അക്കാര്യം യുഎസിന് വ്യക്തമായി അറിയാം എന്ന് വിശ്വസിക്കുന്നു'എന്ന കടുത്ത മുന്നറിയിപ്പാണ് ഷീ ജിൻപിംഗ് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 'തായ്‌വാന്‍ വിഷയത്തിൽ ചൈനീസ് സർക്കാരിന്റെ ജനങ്ങളുടേയും നിലപാടിൽ യാതൊരു മാറ്റവുമില്ല.ചൈനയുടെ ദേശീയ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ദൃഢമായി സംരക്ഷിക്കുക എന്നത് 1.4 ബില്യണിലധികം വരുന്ന ചൈനീസ് ജനതയുടെ ഉറച്ച ആഗ്രഹമാണ്', ബൈഡനോട് ഷീ ജിൻപിംഗ് പറഞ്ഞു.

ഇരുവരുടേയും ഫോൺ സംഭാഷണം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട് നിന്നതായാണ് വിവരം. പ്രസിഡന്റ് ആയി അധികാരത്തിലേറിയതിന് ശേഷം ബൈഡനും ഷീ ജിൻപിംഗും നടത്തുന്ന അഞ്ചാമത്തെ ഫോൺ സംഭാഷണമാണിത്.

അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നേതാക്കളുടെ സംഭാഷണമെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള പ്രാദേശിക വിഷയങ്ങളിലും ഊന്നിയുള്ള ചർച്ചകളാണ് നേതാക്കൾ നടത്തിയതെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

തായ്‌വാന്‍ വിഷയത്തിൽ അമേരിക്കയുടെ നിലപാടിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് സംഭാഷണത്തിൽ ബൈഡൻ പ്രതികരിച്ചതെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. തായ്‌വാനിൽ സമാധാനവും സുസ്ഥിരതയും ഇല്ലാതാക്കുന്നതിനോ നിലവിലെ സ്ഥിതി മാറ്റുന്നതിനോ ഉള്ള ഏകപക്ഷീയമായ ശ്രമങ്ങളെ അമേരിക്ക ശക്തമായി എതിർക്കുന്നുവെന്നും പ്രസിഡന്റ് ബൈഡൻ ആവർത്തിച്ചതായും വാർത്താകുറിപ്പിൽ പറഞ്ഞു.

തായ്‌വാനിൽ യുഎസ് ഉദ്യോഗസ്ഥർ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടെങ്കിലും പൊലോസിയുടെ ഇപ്പോഴത്തെ സന്ദർശനം വലിയ പ്രകോപനമായിട്ടാണ് ചൈന കണക്കാക്കുന്നത്.1997 ന് ശേഷം ഒരു സിറ്റിംഗ് യുഎസ് ഹൗസ് സ്പീക്കർ തായ്‌വാനിലേക്കുള്ള ആദ്യ സന്ദർശനമാണിത്. പൊലോസിയുടെ സന്ദർശനത്തിന്റെ അനന്തരഫലങ്ങൾ യുഎസ് അനുഭവിക്കേണ്ടി വരുമെന്നതാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചത്.

അതേ സമയം ചൈനീസ് ഭീഷണിയില്‍ വഴങ്ങാതെ പെലോസിയുടെ സന്ദര്‍ശനം ഉറപ്പാണ് എന്നാണ് യുഎസ് വൃത്തങ്ങള്‍ പറയുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പൊലോസിയുടെ സംഘത്തിനൊപ്പം സൈനിക പിന്തുണയും ഉണ്ടായേക്കുമെന്നാണ് സൂചന. സന്ദർശനത്തിൽ സൈനിക പിന്തുണക്കായി പെലോസി ആവശ്യപ്പെട്ടാൽ അവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യയിലെ അതിസമ്പന്നയ്ക്ക് പണി കിട്ടി; സ്വത്ത് പാതിയായി കുറഞ്ഞു, നഷ്ടം 13 ബില്യണ്‍!!ഏഷ്യയിലെ അതിസമ്പന്നയ്ക്ക് പണി കിട്ടി; സ്വത്ത് പാതിയായി കുറഞ്ഞു, നഷ്ടം 13 ബില്യണ്‍!!

English summary
Dont forget that you are playing with fire;Xi warns Biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X