കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെ ധനികരില്‍ അഞ്ച് ഇന്ത്യക്കാരും

Google Oneindia Malayalam News

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ധനാഢ്യരായ വ്യക്തികളുടെ കൂട്ടത്തില്‍ അഞ്ച് ഇന്ത്യക്കാരും. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് അഞ്ച് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെട്ടിട്ടുളളത്.

സിന്റല്‍ സ്ഥാപകന്‍ ഭാരത് ദേശായി, സംരംഭകന്‍ ജോണ്‍ കപൂര്‍, സിംഫണി ടെക്‌നോളജി സ്ഥാപകന്‍ റൊമേഷ് വധ്വാനി, സിലിക്കണ്‍വാലി ഏയ്ഞ്ചല്‍ നിക്ഷേപകന്‍ കവിതാര്‍ക്ക് രാം ശ്രീറാം, വെഞ്വര്‍ കാപ്പിറ്റലിസ്റ്റ് വിനോദ് കോസ്ല എന്നിവരാണ് ഫോബ്‌സ് മാസിക പുറത്തുവിട്ട 400 അതിസമ്പന്നരുടെ പട്ടികയില്‍ ഇടംതേടിയിട്ടുളളത്.

forbes

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്‌സ് തന്നെയാണ് ഫോബ്‌സ് മാസികയുടെ പട്ടികയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. 81 ബില്യന്‍ ഡോളറാണ് ബില്‍ഗേറ്റ്‌സിന്റെ ആസ്തി. കഴിഞ്ഞ 21 വര്‍ഷമായി ഫോബ്‌സിന്റെ പട്ടികയില്‍ ഇദ്ദേഹം തന്നെയാണ് മുന്നിലുളളത്.

സമ്പന്നരില്‍ പണം കുമിഞ്ഞുകൂടിയ വര്‍ഷമെന്നാണ് 2014 നെ ഫോബ്‌സ് വിശേഷിപ്പിക്കുന്നത്. 400 പേര്‍ക്കുമായി 2290 ലക്ഷം കോടി ഡോളറാണ് ആസ്തി കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2700 കോടി ഡോളര്‍ ഇത്തവണ കൂടുതലാണ്. ഓഹരിവിപണിയിലെ കടന്നുകയറ്റമാണ് സമ്പത്ത് കൂടാന്‍ കാരണമായി പറയുന്നത്.

English summary
Five Indian-Americans have been named among the 400 richest people in the US by Forbes. a list topped by Microsoft co-founder Bill Gates for the 21st year in a row with a net worth of $81 billion. Forbes said 2014 was another record year for American wealth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X