കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിക്ക് ലണ്ടനില്‍ ആഢംബര ജീവിതവും വജ്രവ്യാപാരവും, നഗരത്തില്‍ സ്വൈരവിഹാരം!

Google Oneindia Malayalam News

Recommended Video

cmsvideo
നീരവ് മോദി ലണ്ടനില്‍ | Oneindia Malayalam

ലണ്ടനില്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദി ലണ്ടനില്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ ഇന്ത്യ അന്വേഷിക്കുന്ന നീരവ് ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 48കാരനായ നീരവ് ലണ്ടനിലെ വെസ്റ്റെന്‍ഡില്‍ എട്ട് മില്യണ്‍ പൗണ്ടിന്റെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ച് വരികയാണെന്നും വജ്ര വ്യാപാരത്തില്‍ പങ്കാളിയാണെന്നും ബ്രിട്ടീഷ് മാധ്യമമായ ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച സംഭവം; അമാനവ സംഗമം സംഘാടകൻ രജീഷ് പോൾ അറസ്റ്റിൽമാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച സംഭവം; അമാനവ സംഗമം സംഘാടകൻ രജീഷ് പോൾ അറസ്റ്റിൽ

2018 ഫെബ്രുവരി 15നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നീരവിനെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുക്കുന്നത്. അതിന് പുറമേ ബന്ധുവായ മെഹുല്‍ ചോക്സിയും പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയാണ്. നീരവ് മോദിക്കും മെഹുല്‍ ചോക്സി നീരവിന്റെ ഭാര്യ എന്നിവര്‍ക്കുമെതിരെ പണത്തട്ടിപ്പില്‍ കേസെടുത്തിട്ടുണ്ട്.

ലണ്ടനില്‍ ആഢംബര ജീവിതം

നീരവ് ലണ്ടനിലെ വെസ്റ്റെന്‍ഡില്‍ എട്ട് മില്യണ്‍ പൗണ്ടിന്റെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ച് വരികയാണെന്നും വജ്ര വ്യാപാരത്തില്‍ പങ്കാളിയാണെന്നും ബ്രിട്ടീഷ് മാധ്യമമായ ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടന്‍ സ്ട്രീറ്റിലെ ഏകദേശം 17 ലക്ഷം രൂപയാണ് ഫ്ലാറ്റിന്റെ മാസവാടകയെന്നാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഢംബര ജാക്കറ്റ് ധരിച്ച നീരവ് താടിവെച്ച രീതിയിലുള്ള ചിത്രവും ടെലഗ്രാഫ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആളുകള്‍ തിരിച്ചറിയുന്നത് ഒഴിവാക്കുന്നതിന് ബാഹ്യരൂപത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചിരുന്നു.

 ബ്രീട്ടീഷ് അന്വേഷണ ഏജന്‍സികള്‍ക്ക് പറയാനുള്ളത്

ബ്രീട്ടീഷ് അന്വേഷണ ഏജന്‍സികള്‍ക്ക് പറയാനുള്ളത്

ഇന്ത്യയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ കൈമാറുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷ സെപ്തംബര്‍ മുതല്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് മുമ്പിലുണ്ട്. നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ നീരവിന്റെ വിലാസവും നീരവിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള നോട്ടീസും നല്‍കാമെന്നാണ് ബ്രിട്ടീഷ് അന്വേഷണ ഏജന്‍സികള്‍ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചത്.

 ബ്രിട്ടന്‍ നീരവിനെ സംരക്ഷിക്കുന്നു!!!

ബ്രിട്ടന്‍ നീരവിനെ സംരക്ഷിക്കുന്നു!!!

താല്‍ക്കാലികമായി മോദിയെ അറസ്റ്റ് ചെയ്യാമെന്നാണ് അധികൃതര്‍ കരുതിയിരുന്നത്. എന്നാല്‍ ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. നീരവിനെ അറസ്റ്റ് ചെയ്യണമെന്ന് നിരവധി തവണ ബ്രിട്ടീഷ് അധികൃതരെ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.

 സ്വത്തുക്കള്‍ കണ്ടുകെട്ടി

സ്വത്തുക്കള്‍ കണ്ടുകെട്ടി

13,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നീരവിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. 147.72 കോടിയുടെ സ്വത്തുക്കളാണ് ഇതിനകം എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തത്. നീരവിന്റെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, രാധേഷിര്‍ ജ്വല്ലറി കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, റിഥം ഹൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് പിടിച്ചെടുത്തത്. ഇന്ത്യയിലെ സ്വത്തുക്കള്‍ക്ക് പുറമേ വിദേശത്തുള്ള 1. 724 കോടിയുടെ സ്വത്തുക്കളും ഇതിനകം എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിട്ടുണ്ട്.

 സര്‍ക്കാരിനെതിരെ പ്രതിപക്ഷം

സര്‍ക്കാരിനെതിരെ പ്രതിപക്ഷം

നീരവ് മോദിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ലണ്ടന്‍ നഗരത്തിലൂടെ സ്വതന്ത്രമായി നടക്കുന്ന വാര്‍ത്ത പുറത്തുവന്നതാണ് ഇതിന് പിന്നില്‍. ഒരു മാധ്യമപ്രവര്‍ത്തകന് നീരവ് മോദിയെ കണ്ടെത്താമെങ്കില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യം.

English summary
Fugitive Nirav Modi tracked down in London: New look, £8-million flat and a new diamond business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X