പലസ്തീന്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമം; പരസ്പരം പഴിചാരി ഹമാസും ഫത്ഹും

  • Posted By: Desk
Subscribe to Oneindia Malayalam

ഗസ: ഗാസയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമാക്കി നടന്ന ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ ആരെന്നറിയാതെ ഫലസ്തീന്‍ നേതാക്കളും ജനങ്ങളും. ഹമാസാണ് ആക്രമണത്തിന് പിന്നിലെന്ന് ഫത്ഹിലെ ഒരു വിഭാഗം ആരോപിക്കുമ്പോള്‍ തങ്ങളെ കുറ്റപ്പെടുത്താന്‍ ഫത്ഹ് തന്നെ ആസൂത്രണം ചെയ്തതാണ് സ്‌ഫോടനമെന്നാണ് ഹമാസിലെ ഒരു വിഭാഗം പറയുന്നത്.

അഫ്രിന്‍ നഗരത്തെ വലയം ചെയ്ത് തുര്‍ക്കി സൈന്യം; ജനങ്ങള്‍ പലായനം തുടങ്ങി

ഫലസ്തീന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ലക്ഷ്യമാക്കി നടത്തിയ സ്‌ഫോടനത്തിന് പിന്നില്‍ ഹമാസാണെന്ന് ഫത്ഹ് ഇന്റലിജന്‍സ് നേതാവ് കുറ്റപ്പെടുത്തി. ഫലസ്തീന്‍ അനുരഞ്ജന ശ്രമങ്ങള്‍ അട്ടിമറിക്കാനുള്ള ഹമാസിന്റെ ലക്ഷ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഫതഹ് നേതാവ് മുനീര്‍ അല്‍ ജഗൂബ് കുറ്റപ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ അശാന്തി പടര്‍ത്താനും അക്രമങ്ങള്‍ വ്യാപിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ramihamdallah

ഗസ സന്ദര്‍ശിക്കുന്ന ഫലസ്തീന്‍ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതില്‍ ഹമാസ് പരാജയപ്പെട്ടതായി ഫത്ഹ് നേതാവ് കുറ്റപ്പെടുത്തി. ഗസയിലെ ജനങ്ങള്‍ക്ക് മാന്യമായ ജീവിതം നയിക്കാനുള്ള സാഹചര്യമൊരുക്കാന്‍ കഴിയാത്ത ഹമാസിന് അവര്‍ക്ക് സുരക്ഷയൊരുക്കാനും സാധിച്ചില്ലെന്ന് മുനീര്‍ അല്‍ ജഗൂബ് പറഞ്ഞു. സ്‌ഫോടനത്തില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി രക്ഷപ്പെട്ടെങ്കിലും അംഗരക്ഷകര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം സ്‌ഫോടനത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഫലസ്തീന്‍ വിഭാഗങ്ങള്‍ക്കിടയില്‍ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഹമാസ് സ്പീക്കര്‍ അഹ്മദ് ബാഹര്‍ പറഞ്ഞു. വലിയ രാഷ്ട്രീയ മാനങ്ങളുള്ളതാണ് സ്‌ഫോടനമെന്നും പരസ്പരം ആരോപണങ്ങള്‍ നടത്തുന്നതില്‍ കാര്യമില്ലെന്നും ഗസ ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അല്‍ ബസ്സാമും പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വേണ്ടി പരമാവധി സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊണ്ടിരുന്നതായും സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ അറസ്റ്റ് ചെയ്തിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

സ്‌ഫോടനത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. ഹമാസ് സുരക്ഷാ തലവന്‍ തൗഫീഖ് അബു നഈമിനാണ് അന്വേഷണച്ചുമതല. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രായേലിനോട് ചേര്‍ന്ന് കിടക്കുന്ന ബൈത്ത് ഹനൂന്‍ ചെക്ക്‌പോസ്റ്റിന് സമീപത്തുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്രായേലിന്റെ കരങ്ങളും ഹമാസ് സംശയിക്കുന്നുണ്ട്.

അതേസമയം, സ്‌ഫോടനത്തിനു ശേഷം ഫോണില്‍ സംസാരിച്ച ഫല്‌സ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയും ഇസ്രായേലിന്റെ പങ്കാളിത്തത്തിലേക്കാണ് സൂചന നല്‍കിയത്. ആക്രമണത്തിന്റെ ഏറ്റവും വലിയ പ്രായോജകര്‍ ഇസ്രായേലാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയ കുറ്റവാളികളെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഇരുവരും പറഞ്ഞു.

സൗദികളുടെ വിദേശി ഭാര്യമാര്‍ക്ക് പൗരത്വം നേടാന്‍ വീണ്ടും അവസരം

അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്; സിറിയയെ ആക്രമിച്ചാല്‍ നോക്കി നില്‍ക്കില്ല

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The hand of Israel is not being ruled out as Hamas announces an inquiry into an explosion that targeted the convoy of the West-Bank-based Palestinian prime minister during a visit to the Gaza Strip

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്