കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമന്‍ പ്രസിഡന്റ് ഹാദി സൗദി വിടാത്തത് സുരക്ഷാ ഭീഷണി മൂലമെന്ന്

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ കഴിയുന്ന യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം സൗദിയില്‍ നിന്ന് പുറത്തേക്കു പോയാല്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും മുതിര്‍ന്ന യമന്‍ ഉദ്യോഗസ്ഥന്‍. 72കാരനായ പ്രസിഡന്റിനോട് സൗദി വിടരുതെന്ന് തങ്ങള്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും അല്‍ ജസീറ ചാനലിനോട് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. യമന്‍ പ്രസിഡന്റ് സൗദിയില്‍ വീട്ടുതടങ്കലിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നിത്തല ഉമ്മന്‍ചാണ്ടിക്കെതിരെ പടയൊരുക്കം തുടങ്ങി; കോണ്‍ഗ്രസ് പുകയുന്നു
ഹാദി വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ്. വിദേശരാജ്യങ്ങളിലടക്കം അദ്ദേഹത്തിന് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് പോവാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ യമനിലേക്ക് തിരിച്ചുവരികയെന്നത് അപകടകരമാണെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ ഹൂത്തി വിമതര്‍ യമന്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് സൗദിയിലേക്ക് താമസം മാറിയതാണ് ഹാദിയും അദ്ദേഹത്തിന്റെ സര്‍ക്കാരിലെ പ്രമുഖരും. അദ്ദേഹത്തെ അപായപ്പെടുത്താന്‍ ചില ശക്തികള്‍ തന്ത്രങ്ങള്‍ മെനയുകയാണെന്നും അദ്ദേഹം യമനിലേക്ക് തിരികെ പോവുന്നതില്‍ അതുകൊണ്ടാണ് സൗദി അധികൃതര്‍ താല്‍പര്യപ്പെടാത്തതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

abdorabbumansourhadi2

അതേസമയം, യമന്‍ ഭരണകൂടത്തിന്റെ കേന്ദ്രമായ അദ്‌നില്‍ ഹാദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത് ആരാണെന്ന് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. യു.എ.ഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക യമന്‍ സേനയുടെ ശക്തികേന്ദ്രമാണ് അദ്ന്‍. യു.എ.ഇക്ക് നിരവധി നിക്ഷേപമുള്ള അദ്ന്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ പ്രദേശങ്ങള്‍ യമനില്‍ നിന്ന് വേറിട്ടുപോവണമെന്ന് താല്‍പര്യമുള്ള പ്രാദേശിക സേനാ നേതൃത്വത്തിന്റെ നിലപാടിനോട് പ്രസിഡന്റ് ഹാദിക്ക് യോജിപ്പില്ല. യു.എ.ഇക്കാകട്ടെ തെക്കന്‍ യമന്‍ സ്വതന്ത്ര രാഷ്ട്രമായി നിലനില്‍ക്കുന്നതാണ് മേഖലയിലെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് നല്ലതെന്ന വിലയിരുത്തലിലുമാണ്. അതുകൊണ്ടുതന്നെ യമനില്‍ നിന്ന് വിട്ടുപോവാനുള്ള തെക്കന്‍ യമനിന്റെ ശ്രമങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് യു.എ.ഇ സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ സൗദിയും യു.എ.ഇയും രണ്ടുതട്ടിലാണ്.
English summary
Yemen's president could be assassinated if he leaves Saudi Arabia and returns to the war-ravaged country, a Yemeni official has warned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X