ചെന്നിത്തല ഉമ്മന്‍ചാണ്ടിക്കെതിരെ പടയൊരുക്കം തുടങ്ങി; കോണ്‍ഗ്രസ് പുകയുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുരുക്കി രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെ അടുത്ത മുഖ്യമന്ത്രിസ്ഥാനത്തേക്ക് കുതിപ്പ് തുടങ്ങി. പാര്‍ട്ടിക്കുള്ളില്‍ അനിഷേധ്യ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെ സ്വഭാവഹത്യ ചെയ്ത് പിന്‍സീറ്റിലിരുത്താനാണ് ഇപ്പോള്‍ ചെന്നിത്തലയുടെ ശ്രമം.

ഗ്ലെന്‍ മാക്‌സ്‌വെല്‍ ആഷസ് ടീമില്‍; വിമര്‍ശനവുമായി ഷെയിന്‍ വോണ്‍

സോളാര്‍ കേസിന്റെ തുടക്കംമുതല്‍ ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ ചെന്നിത്തല ശ്രമിച്ചിരുന്നതായാണ് ഇപ്പോല്‍ എ വിഭാഗത്തെ ചില നേതാക്കള്‍ രഹസ്യമായി ആരോപിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രക്ഷിച്ചെടുത്തെങ്കിലും സോളാര്‍ കമ്മീഷനിലെ കടുത്ത ആരോപണത്തിലൂടെ ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയില്‍നിന്നും പുറത്തേക്കുള്ള വഴിയിലാണ്.

chennithala

സോളാര്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നതിലും ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടത് ചെന്നിത്തലയാണ്. ഉമ്മന്‍ ചാണ്ടി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രം ആവശ്യപ്പെട്ടപ്പോഴാണ് ചെന്നിത്തല സമ്മേളനം വിളിച്ച് റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ ആവശ്യപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.

റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്ന വേളയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരെടുത്ത് പറഞ്ഞ് ചെന്നിത്തല അധിക്ഷേപിക്കാന്‍ ശ്രമിച്ചതില്‍ എ വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ഗുരുതരമായ ആരോപണം നേരിടുന്ന ഉമ്മന്‍ ചാണ്ടിയെ പിന്നിലാക്കി പാര്‍ട്ടിയില്‍ കരുത്തനാകാനാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ ശ്രമം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ ആകുമ്പോഴേക്കും മുഖ്യമന്ത്രി സ്ഥാനത്ത് ഉയര്‍ത്തിക്കാണിക്കുക രമേശ് ചെന്നിത്തലയെ ആയിരിക്കുമെന്ന് ഐ ഗ്രൂപ്പും കണക്കുകൂട്ടുന്നു. സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ പോരിന് തുടക്കമിടുമ്പോള്‍ കോണ്‍ഗ്രസിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്.

English summary
Ramesh Chennithala prompted to leak solar report against Ooommen Chandy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്