അങ്കത്തിനൊരുങ്ങി ഹിലരി!!! ട്രംപ് സര്‍ക്കാരിനെതിരെ ഹിലരിയുടെ ഓണ്‍വാര്‍ഡ് ടുഗെതര്‍ സംഘടന!!!

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനെതിരെ പുതിയ നീക്കവുമായി ഹിലരി ക്ലിന്റണ്‍ രംഗത്ത്. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ക്കും നീക്കങ്ങള്‍ക്കുംമെതിരെ പ്രതിരോധമുയര്‍ത്താന്‍ പുതിയ സംഘടനയുമായാണ് ഹിലരിയുടെ വരവ്.

ഹിലരിയുടെ പുതിയ സംഘടന

ഹിലരിയുടെ പുതിയ സംഘടന

ട്രംപ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പോരാടാനായി ഹിലരി ക്ലിന്റന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയാണിത്. ഒരുമിച്ചു പേരാടുകയെന്നതാണ് ഓണ്‍വാര്‍ഡ് ടുഗെതര്‍ സംഘടന.

ഓണ്‍വാര്‍ഡ് ടുഗെതര്‍ സംഘടനയുടെ ലക്ഷ്യം

ഓണ്‍വാര്‍ഡ് ടുഗെതര്‍ സംഘടനയുടെ ലക്ഷ്യം

യുഎസ് ഭരണത്തില്‍ല്‍ പൊതുജനത്തിന്റെ ഇടപെടല്‍ സജീവമാക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ സ്ഥാനങ്ങള്‍ തേടിയുള്ള ഹില്ലരിയുടെ നീക്കത്തിന്റെ ഭാഗമാണ് പുതിയ സംഘടന.

ഹിലരി ക്ലിന്റനും ഓണ്‍വാര്‍ഡ് ടുഗെതര്‍ സംഘടനയും

ഹിലരി ക്ലിന്റനും ഓണ്‍വാര്‍ഡ് ടുഗെതര്‍ സംഘടനയും

അമേരിക്കയില്‍ ഭരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പൊതുജനത്തിന്റെ ഇടപെടല്‍ അത്യാവശ്യമാണ്. ഈ തിരിച്ചറിവാണ് തന്നെ പുതിയ സംഘടന രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്. ട്രംപിനെതിരായ നീക്കത്തില്‍ അണിചേരണമെന്നും പൂര്‍ണ പിന്തുണയുണ്ടാകണമെന്നും അവര്‍ അണികളോട് ആവശ്യപ്പെട്ടു.

അമേരിക്കയുടെ നന്മയും വളര്‍ച്ചയും

അമേരിക്കയുടെ നന്മയും വളര്‍ച്ചയും

പുരോഗമന ചിന്താഗതിയും ആശയങ്ങളുമുള്ള ആര്‍ക്കും തന്റെ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും അമേരിക്കയുടെ നന്മയും വളര്‍ച്ചയും മാത്രം ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംഘടനയെന്നും ഹിലരി വ്യക്തമാക്കി.

ഹിലരിക്കു പിന്തുണയുമായി പുരോഗമനവാദികള്‍

ഹിലരിക്കു പിന്തുണയുമായി പുരോഗമനവാദികള്‍

ഹിലരി ക്ലിന്റന്റെ ഓണ്‍വാര്‍ഡ് ടുഗെതര്‍ സംഘടനക്കു പൂര്‍ണ്ണ പിന്‍തുണ പ്രഖ്യാപിച്ച് യുഎസിലെ വിവധ മേഖലയിലുള്ള അഞ്ച് പുരോഗമന ഗ്രൂപ്പുകള്‍ രംഗത്തെത്തിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ അറിയന്‍ വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ അറിയന്‍ വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

മുച്ചൂടും മുടിക്കാന്‍ ഉത്തര കൊറിയ..?? ആക്രമണം തീവ്രമാക്കാന്‍ വാനാക്രൈ മൂന്നാം പതിപ്പ്..!കൂടുതല്‍ അറിയാന്‍

English summary
Former Democratic presidential candidate Hillary Clinton has launched a new political action organisation to fight against US President Donald Trump's agenda and raise funds for five prominent progressive groups
Please Wait while comments are loading...