കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രാക്കുളയെ അനശ്വരനാക്കിയ ഹോളിവുഡ് നടന്‍ ക്രിസ്റ്റഫര്‍ ലീ അന്തരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ബ്രാംസ്റ്റോക്കറുടെ എക്കാലത്തെയും മികച്ച നോവലുകളില്‍ ഒന്നായ ഡ്രാക്കുളയെ പ്രേക്ഷകര്‍ക്കുമുന്നില്‍ അനശ്വരനാക്കിയ വിഖ്യാത ഹോളിവുഡ് നടന്‍ സര്‍ ക്രിസ്റ്റഫര്‍ ലീ (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ചയാണ് അന്തരിച്ചതെങ്കിലും വ്യാഴാഴ്ചമാത്രമാണ് മാധ്യമങ്ങളിലൂടെ അക്കാര്യം പുറത്തുവിട്ടത്. ബന്ധുക്കളെയെല്ലാം വിവരം അറിയച്ചതിനുശേഷം മാത്രമേ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കാവും എന്ന് അദ്ദേഹത്തിന്റെ ഭാര്യ നിര്‍ബന്ധം പിടിച്ചിരുന്നു.

250 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ലീ ഡ്രാക്കുള, വിക്കര്‍മാന്‍, ലോര്‍ഡ് ഓഫ് ദ റിങ്‌സ്, തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പേരെടുത്തത്. ഒന്‍പതോളം ഡ്രാക്കുള ചിത്രങ്ങളില്‍ ഡ്രാക്കുളയായി വേഷമിട്ടിട്ടുണ്ട് ക്രിസ്റ്റഫര്‍ ലീ. 1974 ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രം ദ മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷവും ശ്രദ്ധിക്കപ്പെട്ടു.

christopher-lee

ഡ്രാക്കുള നോവലിനെ ആസ്പദമാക്കി ഇരുനൂറിലധം ചലചിത്രങ്ങള്‍ പുറത്തിറിങ്ങിയതായാണ് കണക്ക്. എന്നാല്‍ ക്രിസ്റ്റഫര്‍ ലീയോളം ഡ്രാക്കുളയെ മനോഹരമാക്കിയ മറ്റൊരു താരമില്ല. ഡ്രാക്കുള കഥാപാത്രം തന്നെയാണ് അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തതും.

1947 ല്‍ അഭിനയ രംഗത്തെത്തുന്ന ലീ നാടക സാമൂഹ്യ സേവന രംഗങ്ങളിലും സജീവമായിരുന്നു. ഇദ്ദേഹത്തെ സേവനങ്ങളെ ബഹുമാനിച്ച് 2009ല്‍ സര്‍ പദവി നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍ ആദരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ലീയുടെ മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തി.

English summary
Hollywood actor Sir Christopher Lee dies at 93
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X