കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാർവി മറ്റൊരു കത്രീനയാകുമോ..? കലിയടങ്ങുന്നില്ല, അമേരിക്ക ഭീതിയിൽ..

  • By Anoopa
Google Oneindia Malayalam News

വാഷിങ്ടണ്‍: കലിയടങ്ങാതെ ഹാര്‍വി ചുഴലിക്കാറ്റ് അമേരിക്കന്‍ തീരങ്ങളില്‍ ആഞ്ഞടിക്കുന്നു. അമേരിക്കക്ക് കനത്ത ആഘാതമുണ്ടാക്കിയ കത്രീന ചുഴലിക്കൊടുങ്കാറ്റിന്റെ അത്രയും തന്നെ പ്രഹരശേഷി ഹാര്‍വിക്കുമുണ്ടാകുമെന്ന് വിദ്ഗധര്‍ പ്രവചിക്കുന്നു. കാറ്റഗറി 4 ല്‍ പെട്ട ചുഴലിക്കാറ്റാണ് ഹാര്‍വി.

ഹാര്‍വി ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹൂസ്റ്റണില്‍ 5 പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തില്‍ ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിപ്പോയേക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

pruns

അതേസമയം അമേരിക്കയിലെ ടെക്‌സസില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിന്റെ ശക്തി അല്‍പം കുറഞ്ഞു വന്നിട്ടുണ്ട്. മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിന്റെ ശക്തി 65 കിലോമീറ്റര്‍ ആയി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. 300 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ചേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാറ്റഗറി 4 ല്‍ പെട്ട ഹാര്‍വി 12 വര്‍ഷത്തിനിടയില്‍ അമേരിക്കയിലുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റാണ്. മെക്സക്കന്‍ ഉള്‍ക്കടലിനു സമീപമുള്ള തീരങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

English summary
Hurricane Harvey: It's big. Really big. And some say it could be as bad as Hurricane Katrina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X