കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ വിമാനം ആന്‍ഡമാന് മുകളിലെന്ന് ചിത്രം

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്: കാണാതായാ മലേഷ്യന്‍ വിമാനം ആന്‍ഡമാന് മുകളിലൂടെ കടന്നുപോയോ...? ഇത്തരമൊരു സംശയത്തെ സാധൂകരിക്കുന്ന ഒരു ഉപഗ്രഹ ചിത്രം പുറത്ത് വന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ഉപഗ്ര ചിത്രങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടയിലാണ് ഇത്തരം ഒരു ചിത്രം ശ്രദ്ധയില്‍ പെട്ടത്.

ഹൈദരാബാദില്‍ നിന്നുള്ള ഐടി ജീവനക്കാരനായ അനൂപ് മാധവ് യെഗ്ഗിന എന്നയാളാണ് ചിത്രം കണ്ടത്. മാര്‍ച്ച് 8 ന് ആന്‍ഡമാന് മുകളിലൂടെ വലിയൊരു വിമാനം താഴ്ന്ന പറക്കുന്ന ചിത്രമാണ് അനൂപിന്റെ തിരച്ചിലില്‍ കണ്ടത്.

Satellite Image Missing Flight

ഈ ചിത്രം അനൂപ് സിഎന്‍എന്നിന്റെ വെബ്‌സൈറ്റില്‍ ചെറിയൊരു കുറിപ്പ് സഹിതം അപ് ലോഡ് ചെയ്യുകയും ചെയ്തു. പതിനായിരക്കണക്കിന് പേരാണ് ഈ സംഭവം വായിച്ചത്.

താന്‍ കണ്ടെത്തിയ ചിത്രം കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് അനൂപ് ഉറപ്പിക്കുന്നുണ്ട്. കാരണം. വിമാനത്തിന്റെ ചിത്രം പതിഞ്ഞ സമയം. വിമാനത്തിന്റെ വലിപ്പം, നിറം, താഴ്ന്നുള്ള പറക്കല്‍... ഇവയെല്ലാം തെളിയിക്കുന്നത് കാണാതായ മലേഷ്യ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 എന്ന വിമാനത്തിന്റേതാണ് ചിത്രമെന്നാണെന്ന് അനൂപ് പറയുന്നു.

ലോകത്ത് ലക്ഷക്കണക്കിന് പേരാണ് ഇപ്പോള്‍ വിമാനത്തിനായുള്ള ഉപഗ്രഹചിത്ര പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 'ക്രൗഡ് സോഴ്‌സിങ്' എന്നാണ് ഇത് അറിയപ്പെടുന്നത്.

English summary
Hyderabad techie uploads satellite image of missing plane on CNN site.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X