കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന്റെ മുന്‍ഭാര്യ വിമാനത്തിന്റെ കോക്പിറ്റില്‍, പുതിയ വിവാദം!

  • By Muralidharan
Google Oneindia Malayalam News

കറാച്ചി: വിവാഹ മോചനം കഴിഞ്ഞിട്ടും ഇമ്രാന്‍ ഖാന് രെഹം ഖാനെക്കൊണ്ടുള്ള തലവേദന തീരുന്നില്ല. ലണ്ടനില്‍ നിന്നും ലാഹോറിലേക്ക് യാത്ര ചെയ്യവേ രെഹം ഖാന്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയ സംഭവമാണ് ഇമ്രാന്‍ ഖാനെ വീണ്ടും തലക്കെട്ടുകളില്‍ എത്തിച്ചത്. കാര്യം ബി ബി സി ജേര്‍ണലിസ്റ്റാണെങ്കിലും രെഹം ഖാനെ പാകിസ്താനില്‍ ഇപ്പോഴും ആളുകള്‍ അറിയുന്നത് ഇമ്രാന്‍ ഖാന്റെ മുന്‍ഭാര്യ എന്ന നിലയ്ക്കാണ്.

പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഇമ്രാന്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയനേതാവ് കൂടിയാണ്. ഇമ്രാന്റെ പാര്‍ട്ടിയായ തെഹ്രീക് ഐ ഇന്‍സാഫിന് പാകിസ്താനില്‍ വലിയ ജനപിന്തുണയാണ് ഉള്ളത്. ലാഹോറിലേക്ക് പറക്കുന്നതിനിടെ രെഹം ഖാന്‍ ഏതാനും മിനുട്ടുകള്‍ കോക്പിറ്റിലായിരുന്നു എന്ന് പാക് ദിനപ്പത്രമായ ഡോണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

imrankhan-marriage

രെഹം ഖാന്റെ അഭ്യര്‍ഥന മാനിച്ചാണ് താന്‍ കോക്പിറ്റില്‍ ഇരിക്കാന്‍ അനുവാദം നല്‍കിയത് എന്നാണ് വിമാനത്തിന്റെ പൈലറ്റ് പറയുന്നത്. നിയമപ്രകാരം യാത്രക്കാര്‍ക്ക് കോക്പിറ്റില്‍ കയറാന്‍ അനുവാദമില്ല. നിയമത്തിന്റെ മുന്നില്‍ എല്ലാവരും ഒരുപോലെയാണ് എന്നും ഇപ്പോള്‍ നടന്നിരിക്കുന്നത് നിയമലംഘനമാണ് എന്നും പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വക്താവ് ഡാനിയല്‍ ഗിലാനിയെ ഉദ്ധരിച്ച് ഡോണ്‍ എഴുതുന്നു.

രെഹം കോക്പിറ്റില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് തീരുമാനിച്ചത്. പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാന്‍ രെഹം ആഗ്രഹം പ്രകടിപ്പിച്ചതാണ് ഇമ്രാനുമായുള്ള ബന്ധം പിരിയാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
The Pakistan International Airlines has initiated an inquiry against the pilot for allowing Reham Khan, former wife of Pakistan Tehreek-i-Insaf chairman Imran Khan, to sit in the cockpit during her journey to Lahore from London.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X