കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന പക്ഷം കരാറുമായി മുന്നോട്ടുപോവുമെന്ന് റൂഹാനി

  • By Desk
Google Oneindia Malayalam News

ബേണ്‍: രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയാണെങ്കില്‍ അന്താരാഷ്ട്ര കരാറുമായി മുന്നോട്ടുപോവാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. സ്വിറ്റ്‌സര്‍ലാന്റ് പ്രസിഡന്റ് അലൈന്‍ ബോര്‍സെറ്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ നിര്‍വ്യാപനവുമായി മുന്നോട്ടുപോവുന്ന കാര്യത്തില്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കരാര്‍ നിലവില്‍ വന്നതിന് ശേഷം വാഗ്ദാനങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ രാജ്യം എത്രത്തോളം ശ്രദ്ധിക്കുന്നുവെന്ന കാര്യം ലോകത്തിന് ഇറാന്‍ കാട്ടിക്കൊടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

iran

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവ കരാറില്‍ നിന്ന് പിന്മാറിയ ശേഷം അതിനെ സംരക്ഷിച്ചു നിര്‍ത്താനുള്ള അവസാന ശ്രമങ്ങളുടെ ഭാഗമായാണ് ഇറാന്‍ പ്രസിഡന്റ് സ്വിറ്റ്‌സര്‍ലാന്റ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്.

കരാര്‍ നിലനില്‍ക്കണമെന്ന് തന്നെയാണ് തങ്ങളുടെ താല്‍പര്യമെന്നും അന്താരാഷ്ട്ര നയതന്ത്രവിജയത്തിന്റെ വലിയ ഉദാഹരണമായിരുന്നു കരാറെന്നും സ്വിസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. അതേസമയം, ഇറാന്‍ കരാറില്‍ നിന്ന് പിന്മാറിയ അമേരിക്ക, എണ്ണ കയറ്റുമതിയില്‍ നിന്നുള്ള ഇറാന്റെ വരുമാനം പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന കമ്പനികളെയും വ്യക്തികളെയും കരിമ്പട്ടികയില്‍ പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

നിലവിലെ കരാറിന് പകരം കുറച്ചു കൂടി നല്ല ഒരു കരാറുണ്ടാക്കാന്‍ ഇറാനു മേല്‍ സാമ്പത്തികവും നയതന്ത്രപരവുമായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇറാന്റെ എണ്ണ ഇറക്കുമതി നിലച്ചാലുണ്ടാവുന്ന പ്രത്യാഘാതം നേരിടാന്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ അമേരിക്ക സൗദിയോട് ആവശ്യപ്പെടുകയും അക്കാര്യം സൗദി സമ്മതിക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇറാന്റെ എണ്ണവരുമാനം പൂര്‍ണമായും നിര്‍ത്തലാക്കാന്‍ അമേരിക്കയ്ക്ക് സാധ്യമല്ലെന്ന് റൂഹാനി പറഞ്ഞു.

English summary
iran nuclear deal with world powers as long as the country's interests are preserved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X