കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ഞെട്ടിക്കുന്ന നീക്കം... വൈരം മറന്ന് സൗദിയുമായി ചര്‍ച്ചയ്ക്ക് ഇറാന്‍! മന്ത്രിക്ക് വിലക്ക്

Google Oneindia Malayalam News

ടെഹ്‌റാന്‍: പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കി നിലനിര്‍ത്തുന്നത് ഇറാനും സൗദിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആണെന്നാണ് വിലയിരുത്തലുകള്‍. ഏറ്റവും ഒടുവില്‍ ഒമാന്‍ കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ ആക്രമിച്ച സംഭവത്തിലും പ്രധാന കാരണമായി ഉയര്‍ത്തിക്കാണിക്കപ്പെട്ടത് സൗദി-ഇറാന്‍ പ്രശ്‌നം ആണ്.

ഇറാന്‍ ഒരുമ്പെട്ടിറങ്ങിയാല്‍ ബ്രിട്ടന്‍ വിറയ്ക്കും... സൈനികശക്തിയില്‍ ബ്രിട്ടന്‍ അശു! വിറപ്പിക്കുംഇറാന്‍ ഒരുമ്പെട്ടിറങ്ങിയാല്‍ ബ്രിട്ടന്‍ വിറയ്ക്കും... സൈനികശക്തിയില്‍ ബ്രിട്ടന്‍ അശു! വിറപ്പിക്കും

യെമനിലെ ഹൂത്തി വിമതര്‍ക്കെതിരെ സൗദി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്നിലും ഇറാന്‍ ബന്ധമുണ്ട്. ഹൂതികള്‍ക്ക് സഹായം എത്തിക്കുന്നത് ഇറാന്‍ ആണെന്നാണ് ആരോപണം. പശ്ചിമേഷ്യയില്‍ രണ്ട് ധ്രുവങ്ങളിലാണ് ഇറാനും സൗദിയും എന്ന് ചുരുക്കം. ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ തന്നെ, പശ്ചിമേഷ്യ ശാന്തമാക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സൗദി അറേബ്യ തയ്യാറാണെങ്കില്‍ ഉഭയ കക്ഷി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നാണ് ഇപ്പോള്‍ ഇറാന്റെ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ ജവാദ് സരീഫിനെതിരെ അമേരിക്ക മറ്റൊരു നടപടി കൂടി എടുത്തിട്ടുണ്ട്.

ഗള്‍ഫ് ആക്രമണങ്ങള്‍

ഗള്‍ഫ് ആക്രമണങ്ങള്‍

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണം ആണ് ഇറാന്‍-സൗദി ബന്ധത്തില്‍ അടുത്തിടെ വലിയ വിള്ളലുകള്‍ ഉണ്ടാക്കിയത്. സിറിയന്‍ വിഷയത്തിലും ഖത്തര്‍ വിഷയത്തിലും രണ്ട് രാജ്യങ്ങളും കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്നാണ് ഇറാന്റെ വാദം.

ചര്‍ച്ചയ്ക്ക് തയ്യാര്‍

ചര്‍ച്ചയ്ക്ക് തയ്യാര്‍

സൗദി അറേബ്യ തയ്യാറാണെങ്കില്‍ തങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പറയുന്നത്. ഈ നീക്കം മേഖലയില്‍ സമാധാനാന്തരീക്ഷത്തിന് വഴിതെളിച്ചേക്കും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തലുകള്‍. എന്നാല്‍ ഇറാന്റെ നീക്കത്തോട് സൗദി എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

അയല്‍ക്കാരുമായി

അയല്‍ക്കാരുമായി

അയല്‍ക്കാരായ സൗദിയ്ക്ക് മുന്നില്‍ ചര്‍ച്ചയുടെ വാതിലുകള്‍ തങ്ങള്‍ ഒരിക്കലും അടച്ചിട്ടില്ലെന്നാണ് ഇറാന്‍ പറയുന്നത്. ഒരിക്കലും ആ വാതിലുകള്‍ അടയ്ക്കുകയില്ലെന്നും ഇറാന്‍ പറയുന്നു. എന്നാല്‍ ഇറാന്‍ സൗദിയുമായി നടത്തിയ വാക്‌പോരുകള്‍ക്കും പരോക്ഷ ആക്രമണങ്ങള്‍ക്കും കൈയ്യുംകണക്കും ഇല്ലെന്നാണ് യാഥാര്‍ത്ഥ്യം.

നയം മാറ്റിയാല്‍

നയം മാറ്റിയാല്‍

സൗദി അറബ്യേ അവരുടെ നയം മാറ്റിയാല്‍ അത് ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കുള്ള മികച്ച അവസരമാകും എന്നാണ് ജവാദ് സരീഫ് പറയുന്നത്. ഇറാന്‍ ആണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെയ്യുന്നത് എന്ന ആരോപണം ആണ് സൗദി തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഹൂത്തികള്‍ക്കും ഹിസ്ബുള്ളയ്ക്കും ഹമാസിനും എല്ലാം സഹായം നല്‍കുന്നത് ഇറാന്‍ ആണെന്നാണ് സൗദിയുടെ ആരോപണം.

അമേരിക്ക കടുപ്പിക്കുന്നു

അമേരിക്ക കടുപ്പിക്കുന്നു

ഇറാനെതിരെയുള്ള നീക്കങ്ങള്‍ അമേരിക്ക വീണ്ടും കടുപ്പിക്കുന്നതിന്റെ സൂചനകളും പുറത്ത് വന്ന് തുടങ്ങി. ഇറാന്‍ വിദേശകാര്യമന്ത്രിയായ ജവാദ് സരീഫിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്ക ഇപ്പോള്‍. ജവാദിന് അമേരിക്കയില്‍ എന്തെങ്കിലും ആസ്തിയുണ്ടെങ്കില്‍ അതെല്ലാം മരവിപ്പിക്കുമെന്നും അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞു.

അമേരിക്കയ്ക്ക് ഭയമെന്ന്

ആയൊത്തള്ള ഖൊമേനിയുടെ ലക്കില്ലാത്ത അജണ്ടകള്‍ നടപ്പിലാക്കുന്ന ആള്‍ എന്നാണ് അമേരിക്ക ജവാദ് സരീഫിനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ അജണ്ടകള്‍ക്ക് ഒരു ഭീഷണിയാണ് താന്‍ എന്ന് തോന്നിയതുകൊണ്ടാവും അവര്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നായിരുന്നു ജവാദിന്റെ പ്രതികരണം.

സമാധാനം ആഗ്രഹിക്കാത്തവര്‍

സമാധാനം ആഗ്രഹിക്കാത്തവര്‍

പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ നടന്നാല്‍ അത് ഏറ്റവും അധികം ആശങ്കയിലാക്കുക അമേരിക്കയെ ആയിരിക്കും. ഇറാനും സൗദിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ അത് ഏറ്റവും വലിയ തിരിച്ചടിയാവുക അമേരിക്കയ്ക്ക് തന്നെയാണ്. പശ്ചിമേഷ്യയിലെ എണ്ണ സമ്പത്തില്‍ മാത്രമാണ് അമേരിക്കയുടെ കണ്ണ്.

English summary
Iran ready for bilateral talks with Saudi Arabia, says Iran Foreign Minister Javad Zarif
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X