Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം

ദുബായ്: ഹോര്‍മുസ് കടലിടുക്ക് അടച്ച ശേഷം ഇറാന്‍ എന്തുകൊണ്ട് യുഎഇയിലെ ഫുജൈറ തുറമുഖം ലക്ഷ്യമിടുന്നു? യുഎഇ കപ്പല്‍ ചരക്കു കടത്തിന്റെ ഹബ്ബാണ് ഈ തുറമുഖം. ക്രൂഡ് ഓയില്‍ കയറ്റുമതി, മറ്റു ഇന്ധനങ്ങളുടെ കയറ്റുമതി, കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കല്‍ തുടങ്ങി പല കാര്യങ്ങള്‍ക്കും ഈ തുറമുഖം നിര്‍ണായക കേന്ദ്രമാണ്.

നടന്‍ വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന്‍ ഡിഎംകെ പിടിക്കുമോ
നടന്‍ വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന്‍ ഡിഎംകെ പിടിക്കുമോ

സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് ഉള്‍പ്പെടെയുള്ള ജിസിസിയിലെ മറ്റു രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെടുന്ന ചരക്കു കപ്പലുകള്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എത്തണം എങ്കില്‍ ഹോര്‍മുസ് പാതക കടക്കണം. എന്നാല്‍ ഫുജൈറയില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസ് തൊടാതെ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും അതുവഴി ഏഷ്യയിലേക്കും കയറ്റുതി സാധ്യമാകും.

uae fujairah port details-

ഹോര്‍മുസ് പാത അടച്ചതുകൊണ്ടു മാത്രം യുഎഇയെ വെട്ടിലാക്കാന്‍ സാധിക്കില്ലെന്ന് ഇറാന്‍ മനസിലാക്കുന്നു. ഇതാണ് ഫുജൈറ തുറമുഖം കൂടി അവര്‍ ലക്ഷ്യമിടാന്‍ കാരണം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫുജൈറ തുറമുഖത്തിലെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരുന്നു. ഈ തുറമുഖം പൂര്‍ണമായി അടച്ചാല്‍ യുഎഇ കൂടുതല്‍ പ്രതിസന്ധിയിലാകും.

സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന്‍ വില
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന്‍ വില

ഓരോ ദിവസവും 17 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലും സംസ്‌കരിച്ച ഇന്ധനവുമെല്ലാം ഫുജൈറ തറമുഖത്ത് നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ഹോര്‍മുസില്‍ നിന്ന് ഏകദേശം 70 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഫുജൈറ. മറ്റു തുറമുഖങ്ങള്‍ പേര്‍ഷ്യന്‍ കടലിലാണ് എങ്കില്‍ ഫുജൈറ തുറമുഖം ഒമാന്‍ ഉള്‍ക്കടലിന് അഭിമുഖമായിട്ടാണ്. ഹോര്‍മുസ് അടച്ചതോടെയാണ് ഫുജൈറയുടെ പ്രാധാന്യം ഏറിയത്.

ഫുജൈറ തുറമുഖം എണ്ണ കമ്പനികളുടെ കേന്ദ്രം

ചൈനയിലെ സൗഷാന്‍, സിംഗപ്പൂരിലെ റോട്ടര്‍ഡാം എന്നീ തുറമുഖങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പല്‍ ഇന്ധനം വിറ്റത് ഫുജൈറ തുറമുഖമാണ്. വിവിധ രാജ്യങ്ങളുടെ കപ്പലുകള്‍ ഇവിടെ എത്തി ഇന്ധനം നിറച്ച് യാത്ര ചെയ്യാറുണ്ട്. അബുദാബിയില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി ക്രൂഡ് ഓയില്‍ ഈ തുറമുഖത്ത് എത്തിച്ച് കയറ്റുമതി ചെയ്യുന്നത് യുഎഇയുടെ പ്രധാന വരുമാന മാര്‍ഗമാണ്. അതുകൊണ്ടുതന്നെ ഫുജൈറ തുറമുഖം വളരെ പ്രധാനപ്പെട്ടതാണ്.

1.8 കോടി ക്യുൂബിക് മീറ്റര്‍ ശേഷിയുള്ള തുറമുഖം കൂടിയാണ് ഫുജൈറയിലേത്. ക്രൂഡ് ഓയിലും ഇന്ധനങ്ങളും ഇവിടെ സൂക്ഷിക്കുന്നത് പതിവാണ്. ലോകത്തെ പ്രധാന സംഭരണ തുറമുഖം കൂടിയാണിത്. അതുകൊണ്ടുതന്നെയാണ് ഇറാന്‍ ഫുജൈറയെ ലക്ഷ്യമിടുന്നത്. അമേരിക്കയെയും യുഎഇയെയും സമ്മര്‍ദ്ദത്തിലാക്കുകയാണ് ഇറാന്റെ ലക്ഷ്യം.

വിടിടിഐ, വിറ്റോള്‍, അഡ്‌നോക്, വോപാക് തുടങ്ങി ലോകത്തെ പ്രധാന എണ്ണ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫുജൈറ ആക്രമണത്തിലൂടെ ഇറാന്‍ യുഎഇയെ മാത്രമല്ല ലക്ഷ്യമിടുന്നത്. ലോകത്തെ പ്രധാന എണ്ണ കമ്പനികളെല്ലാം പ്രതിസന്ധിയിലാകും. എണ്ണ ചരക്കു വ്യാപാരം നിലച്ചാല്‍ ലോകത്തെ എല്ലാ രാജ്യങ്ങളും പ്രതിസന്ധിയിലാകുകയും യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാകുകയും ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+