ഇറാന്‍ പ്രക്ഷോഭത്തിന്റെ ബുദ്ധികേന്ദ്രം സിഐഎയും മൊസാദും; പണം സൗദിയുടേത്?

  • Posted By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെയും സൗദി അറേബ്യയുടെയും സഹായത്തോടെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയാണ് ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന ആരോപണവുമായി ഇറാന്‍. ഒരു സി.ഐ.എ ഏജന്റാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്കു പിന്നില്‍ ചുക്കാന്‍ പിടിച്ചതെന്ന് ഇറാന്റെ ചീഫ് പ്രൊസിക്യൂട്ടര്‍ മുഹമ്മദ് ജാഫര്‍ മുന്‍തസരി പറഞ്ഞു. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഈ ഏജന്റ് നാലുവര്‍ഷമായി ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നുവെന്നും ഇര്‍ന ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ബിജെപി സാന്നിധ്യം; സിപിഎമ്മില്‍ ഈശ്വര വിശ്വാസം വര്‍ധിക്കുന്നു

സി.ഐ.എ ഏജന്റിന് മൊസാദിന്റെ സഹായം ലഭിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള സാമ്പത്തികസഹായം മുഴുവന്‍ ചെയ്തത് സൗദി അറേബ്യയാണെന്നും ചീഫ് പ്രൊസിക്യൂട്ടര്‍ ആരോപിച്ചു. എന്നാല്‍ ഇറാന്‍ പ്രശ്‌നത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് അമേരിക്കന്‍ ഭരണകൂടം പ്രതികരിച്ചു. ഇറാന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ സി.ഐ.എ തയ്യാറായിട്ടില്ല. ഡിസംബര്‍ 28ന് ഇറാനിലെ പ്രധാന നഗരങ്ങളിലൊന്നായ മശ്ഹദില്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടയില്‍ 22 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അറുന്നൂറോളം പേര്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

iran

ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ 42,000 പേരാണ് പങ്കെടുത്തതെന്ന് ഇറാന്‍ ആഭ്യന്തരമന്ത്രി അബ്ദുല്‍രിസാ റഹ്മാനി ഫസ്‌ലി പ്രസ്താവനയില്‍ അറിയിച്ചു. ഇറാനെ സംബന്ധിച്ചിടത്തോളം ഇത് വലിയ സംഖ്യയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പ്രക്ഷോഭകരുടെ മരണത്തില്‍ ഇറാന് ഉത്തരവാദിത്തമുണ്ടെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നുവേര്‍ട്ട് പറഞ്ഞു. ഇതുവരെയുള്ള ഇറാന്‍ പ്രക്ഷോഭകരുടെയും മരണത്തെയും ആയിരത്തിലേറെ വരുന്നവരെ അറസ്റ്റ് ചെയ്ത നടപടിയെയും അമേരിക്ക ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും അവര്‍ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Iran prosecutor blames CIA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്