ബിജെപി സാന്നിധ്യം; സിപിഎമ്മില്‍ ഈശ്വര വിശ്വാസം വര്‍ധിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി സാന്നിധ്യം ശക്തമായിക്കൊണ്ടിരിക്കെ സിപിഎമ്മിനുള്ളില്‍ ഈശ്വരവിശ്വാസികള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. യുക്തി ചിന്തയിലും ഭൗതികവാദത്തിലും ഊന്നിയുള്ള ഭരണഘടനയും പ്രവര്‍ത്തനശൈലിയുമുണ്ടായിരുന്ന സിപിഎം പുതിയ കാലത്ത് മാറി ചിന്തിക്കുകയാണ്.

മിനിമം ബാലന്‍സില്‍ പാവങ്ങളുടെ പോക്കറ്റടിച്ച് ബാങ്കുകള്‍; പ്രതിഷേധം പടരുന്നു

സിപിഎമ്മിന്റെ ബ്രാഞ്ച്, ഏരിയാ, ജില്ലാ സമ്മേളനങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ ആത്മീയ ചിന്തയും ചര്‍ച്ചയായിട്ടുണ്ട്. പല പ്രാദേശിക നേതാക്കളും വലിയൊരു വിഭാഗം പാര്‍ട്ടി അംഗങ്ങളും ഈശ്വരവിശ്വാസികളാണ്. ഒരുകാലത്ത് പാര്‍ട്ടി ഭരണഘടനയിലൂന്നി ജീവിക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതെങ്കില്‍ പ്രാദേശിക വികാരം കണക്കിലെടുത്ത് മതവിശ്വാസം കൈവിടരുതെന്നാണ് ഇപ്പോഴത്തെ നിലപാട്.

cpm

വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ സ്വാധീനിക്കുകയും അവരില്‍ കടുത്ത വര്‍ഗീയ ചിന്തകള്‍ ഉണര്‍ത്തി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്യുന്ന രീതിയാണ് ഉത്തരേന്ത്യയില്‍ ബിജെപി അനുവര്‍ത്തിച്ചുപോരുന്നത്. അതേ രീതിയിലുള്ള പ്രവര്‍ത്തനം ബിജെപി കേരളത്തിലും ആവര്‍ത്തിക്കുമെന്നു കണ്ടാണ് സിപിഎമ്മിന്റെ നിലപാടുമാറ്റമെന്നാണ് സൂചന.

ശബരിമലയ്ക്ക് പോകുന്നതും വീടുകളില്‍ ആത്മീയ ചടങ്ങുകള്‍ നടത്തുകയും ചെയ്യുന്നതുള്‍പ്പെടെ സിപിഎമ്മിന് നേരത്തെ സംഘടനാതലത്തില്‍ കടുത്ത നിയമാവലിയുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഇവയിലെല്ലാം അയവുവന്നിട്ടുണ്ട്. ശബരിമലയ്ക്ക് പോകുന്ന പാര്‍ട്ടി അംഗങ്ങള്‍ പുതുമയല്ലാതായിമാറിക്കഴിഞ്ഞു. മാത്രവുമല്ല, ഗ്രാമങ്ങളിലെ കാവുകളിലും ക്ഷേത്രങ്ങളിലുമുള്ള കമ്മറ്റികളില്ലെല്ലാം ഇടപെണമെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.

അടുത്തിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാനെത്തിയതും കുടുംബാംഗങ്ങള്‍ക്കായി വഴിപാട് നടത്തിയതും വിവാദമായിരുന്നു. എന്നാല്‍, മന്ത്രിക്കെതിരെ അച്ചടക്ക നടപടിയുണ്ടായില്ല. ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശബരിമല സ്വാമിമാര്‍ക്കായുള്ള ഇടത്താവളവം ഒരുക്കലുമെല്ലാം ഇപ്പോള്‍ സിപിഎമ്മും ഏറ്റെടുക്കുകയാണ്. സംഘപരിവാരിന്റെ ഇടപെടലൊഴിവാക്കാനാണ് ഇതെന്നാണ് പാര്‍ട്ടിയുടെ വാദം. ഇത് വോട്ടുകളായി മാറ്റാന്‍ കഴിയുന്നുണ്ടെങ്കിലും കേരളം അന്ധവിശ്വാസത്തിലേക്ക് തിരിച്ചുപോകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നാണ് പഴയകാലത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ആശങ്ക.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
CPM shifting to spirituality from Marxism

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്