സദ്ദാമിന്റെ മകള്‍ റഗദ് ഉള്‍പ്പെടെ 60 പേര്‍ ഇറാഖിന്റെ ഭീകരപ്പട്ടികയില്‍; ഐഎസ് തലവന്‍ പുറത്ത്!

  • Posted By: Desk
Subscribe to Oneindia Malayalam

ബഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മൂത്ത മകള്‍ റഗദ് ഉള്‍പ്പെടെ 60 പേരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇറാഖ് ഭരണകൂടത്തിന്റെ പ്രഖ്യാപനം. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖാഇദ, ബഅസ് പാര്‍ട്ടി തുടങ്ങിയ സംഘടനകളുമായി ബന്ധം ആരോപിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, ഇറാഖില്‍ ഇസ്ലാമിക് ഖിലാഫത്ത് പ്രഖ്യാപിച്ച ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ പേര് പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.

സംസം കിണര്‍ നവീകരണം റമദാന്‍ മാസത്തിന് മുമ്പ് പൂര്‍ത്തിയാക്കും

സദ്ദാമിന്റെ മൂത്തമകളായ റഗദ് നിലവില്‍ ജോര്‍ദാനിലാണ് താമസം. റഗദിനു പുറമെ, 28 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍, 12 അല്‍ ഖാഇദ നേതാക്കള്‍, 20 ബഅസ് പാര്‍ട്ടിക്കാര്‍ എന്നിങ്ങനെ അറുപത് പേരാണ് പട്ടികയിലുള്ളത്. സദ്ദാം ഹുസൈന്റെ പാര്‍ട്ടിയാണ് ബഅസ് പാര്‍ട്ടി. സദ്ദാമിന്റെ വലംകൈയും അദ്ദേഹത്തിന്റെ അര്‍ധസൈനിക വിഭാഗം ഉദ്യോഗസ്ഥനുമായിരുന്ന ഫവാസ് മുഹമ്മദ് മുത്‌ലഖും കൂട്ടത്തിലുണ്ട്. സദ്ദാമിന്റെ കാലശേഷം ഇദ്ദേഹം ഐ.എസ്സിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ് ഇറാഖ് ഭരണകൂടത്തിന്റെ ആരോപണം. പട്ടികയില്‍ ഇടംപിടിച്ചവരെല്ലാം ഭീകരപ്രവര്‍ത്തനങ്ങളുമായും ഭീകരസംഘടനകളുമായും ബന്ധമുള്ളവരാണെന്ന് ഇറാഖ് പറയുന്നു.

sadam

ഇറാഖ് കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ളവരുടെ പട്ടികയാണ് തങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇറാഖി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുവരെ ഈ പട്ടിക രഹസ്യമായിരുന്നുവെന്നും ഇതാദ്യമായാണ് ഇവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൊസൂള്‍, സമീപ പ്രവിശ്യകളായ നിനേവെ, കിര്‍ക്കുക്, ദിയാല, അന്‍ബാര്‍ എന്നിവിടങ്ങളില്‍ ഇറാഖ് സൈന്യവുമായി യുദ്ധം ചെയ്തുവെന്നാണ് ഐ.എസ് പോരാളികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. 2014ല്‍ മൊസൂള്‍ കേന്ദ്രമായി ഇസ്ലാമിക രാഷ്ട്രം പ്രഖ്യാപിച്ച ഐ.എസ്, ഇറാഖിന്റെ മുക്കാല്‍ ഭാഗവും പിടിച്ചടക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ പിന്തുണയോടെ ഇറാഖ് സൈന്യം അവരെ 2017ഓടെ തുരത്തുകയായിരുന്നു.

English summary
iraq declares terror list

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്