സംസം കിണര്‍ നവീകരണം റമദാന്‍ മാസത്തിന് മുമ്പ് പൂര്‍ത്തിയാക്കും

  • Posted By: Desk
Subscribe to Oneindia Malayalam

മക്ക: സംസം കിണര്‍ പുനരുദ്ധാരണ പദ്ധതി വ്രതമാസമായ റമദാനിന് മുമ്പായി പൂര്‍ത്തിയാകുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ഇതിനകം 50 ശതമാനം ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി ഹറമുകളുടെ ചുമതലയുള്ള ശെയ്ഖ് അബ്ദുര്‍റഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു. മൂന്നരമാസം മുമ്പാരംഭിച്ച സംസം കിണര്‍ പുനരുദ്ധാരണ ജോലികള്‍ അതിവേഗത്തിലാണിപ്പോള്‍. ഇനി മൂന്നര മാസം കൊണ്ട് റമദാനിനു മുമ്പായി ജോലി തീര്‍ക്കുകയാണ് ലക്ഷ്യം. റമദാനില്‍ ഉംറയ്ക്കായി എത്തുന്ന ജനലക്ഷങ്ങളെ പരിഗണിച്ചാണ് പണി വേഗത്തില്‍ തീര്‍ക്കുന്നത്.

മാലിദ്വീപില്‍ അടിയന്തരാവസ്ഥ; സൈന്യം സുപ്രീം കോടതി കൈയേറി ജഡ്ജിമാരെ അറസ്റ്റ് ചെയ്തു

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 250 എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെട്ട സംഘമാണ് പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 11 ക്രെയിനുകളുടെ സഹായത്തോടെ 24 മണിക്കൂറും ജോലി ചെയ്താണ് കെട്ടിടസമുച്ഛയത്തിനകത്ത് സംസം കിണറില്‍ അഞ്ച് വമ്പന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന നവീകരണ പദ്ധതി വേഗത്തിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമസ്‌കാര സമയത്തിന് അര മണിക്കൂര്‍ മുമ്പ് മാത്രം ജോലികള്‍ നിര്‍ത്തിവയക്കുകയും പ്രാര്‍ഥന കഴിഞ്ഞ ഉടന്‍ തന്നെ പുനരാരംഭിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ തുടര്‍ന്നുവരുന്നത്. ആദ്യ ഘട്ടത്തില്‍ 120 മീറ്റര്‍ നീളത്തിലും 8 മീറ്റര്‍ വീതിയിലും പൈപ്പുകള്‍ സ്ഥാപിച്ചു. ഇനി അണു നശീകരണവും കിണറിന്റെ പാര്‍ശ്വ ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയുമാണ് ബാക്കി. ഒപ്പം സംസം വെള്ളം കൂടുതലായി പുറത്തെത്തിക്കുന്നതിനുള്ള പൈപ്പിങ് ജോലികളു രണ്ടാം ഘട്ടത്തില്‍ നടക്കും.

zamzam

ഉംറക്കായി എത്തുന്നവര്‍ക്ക് മാത്രമാണ് ത്വവാഫിനായി അകത്തേക്ക് പ്രവേശനം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കായി ഗെയ്റ്റ് നമ്പര്‍ 87, 88, 89, 93, 94 എന്നീ ഗെയ്റ്റുകള്‍ ഇതിനായി തുറന്നിട്ടുണ്ട്. ഇതുവഴി മാത്രമേ മതാഫിലേക്ക് പ്രവേശനമുള്ളൂ. ചരിത്രപ്രാധാന്യമുള്ള സംസം കിണര്‍ സംരക്ഷിക്കുന്നതോടൊപ്പം തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അല്‍ സുദൈസ് വ്യക്തമാക്കി

English summary
zamzam renovation project progressing well

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്