Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്‍ബൈജാന്‍ ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം

ഇറാന്റെ അയല്‍രാജ്യമാണ് അസര്‍ബൈജാന്‍. 95 ശതമാനം മുസ്ലിങ്ങള്‍ താമസിക്കുന്ന ഈ രാജ്യം ഇറാനുമായും ഇസ്രായേലുമായും ബന്ധം സൂക്ഷിക്കുന്നുണ്ട്. ഒരുപടി അടുത്ത ബന്ധം ഇസ്രായേലുമായിട്ടാണ്. അസര്‍ബൈജാന്‍ ആയുധങ്ങള്‍ കൂടുതല്‍ വാങ്ങുന്നത് ഇസ്രായേലില്‍ നിന്നാണ്. ഇസ്രായേലിലേക്ക് ക്രൂഡ് ഓയില്‍ അയക്കുന്ന പ്രധാന രാജ്യം അസര്‍ബൈജാന്‍ ആണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഷിയാ മുസ്ലിങ്ങള്‍ താമസിക്കുന്നത് ഇറാനിലാണ്. പിന്നീട് അസര്‍ബൈജാനിലും. ഗാസയില്‍ ആക്രമണം നടത്തിയ വേളയില്‍ ഇസ്രായേല്‍ വിരുദ്ധ സമരം ശക്തമായിരുന്നു ഇറാനില്‍. അതേസമയം, അസര്‍ബൈജാന്‍ ശാന്തമായിരുന്നു. ഇസ്രായേലിന് എതിരായ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കെതിരെ അസര്‍ബൈജാന്‍ ഭരണകൂടം ശക്തമായ നടപടി എടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

iran israel azerbaijan relation

അസര്‍ബൈജാനിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് 2024ല്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ ഇസ്രായേലിന്റെ കൈകളുണ്ട് എന്ന് ആരോപണം ഉയര്‍ന്നിരുന്നു എങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചില്ല. അസര്‍ബൈജാന്‍ ഇസ്രായേല്‍ ബന്ധം ഒഴിവാക്കണം എന്നാണ് ഇറാന്റെ പ്രധാന ആവശ്യം.

അസര്‍ബൈജാനും അര്‍മേനിയയും യുദ്ധമുണ്ടായ വേളയില്‍ അസര്‍ബൈജാനെ സഹായിച്ചത് ഇസ്രായേല്‍ ആയിരുന്നു. അത്യാധുനിക ആയുധങ്ങള്‍ നല്‍കി സഹായിച്ചതിനുള്ള നന്ദി അസര്‍ബൈജാനുണ്ട്. കഴിഞ്ഞ വര്‍ഷം ഇസ്രായേലിലെ തമര്‍ വാതക പാടത്തിന്റെ 10 ശതമാനം ഓഹരി അസര്‍ബൈജാന്‍ എണ്ണ കമ്പനിയായ സോക്കര്‍ സ്വന്തമാക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് തെളിവാണ്.

പ്രസിഡന്റുമാര്‍ സംസാരിച്ചു, പിന്നാലെ മരുന്നും ഭക്ഷണവും

1992ലാണ് അസര്‍ബൈജാനും ഇസ്രായേലും തമ്മില്‍ ബന്ധം സ്ഥാപിച്ചത്. തൊട്ടടുത്ത വര്‍ഷം ഇസ്രായേല്‍ എംബസി അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ തുറന്നു. അസര്‍ബൈജാന്‍ ഇസ്രായേലിലെ ടെല്‍ അവീവില്‍ എംബസി തുറന്നത് 2023ലാണ്. ഷിയാ ഭൂരിപക്ഷ രാജ്യമായിട്ടും ഇസ്രായേലുമായി അടുത്ത ബന്ധം തുടരുകയാണ് അസര്‍ബൈജാന്‍. അതേസമയം, മറ്റൊരു ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാന്‍ ഇസ്രായേലിനെതിരെ യുദ്ധത്തിലുമാണ്.

ഇറാനിലെ തന്ത്ര പ്രധാന മേഖലകള്‍ സംബന്ധിച്ച വിവരം അസര്‍ബൈജാന്‍ വഴിയാണ് ഇസ്രായേലിന് ലഭിക്കുന്നത് എന്നാണ് ഇറാന്റെ ആരോപണം. അതിനിടെയാണ് അസര്‍ബൈജാനിലെ സ്വയംഭരണ മേഖലയില്‍ കഴിഞ്ഞ ദിവസം ഡ്രോണ്‍ ആക്രമണമുണ്ടായത്. ഇതിന് പിന്നില്‍ ഇറാനാണ് എന്ന് ആരോപണം ഉയര്‍ന്നെങ്കിലും ഇറാന്‍ നിഷേധിച്ചു. പിന്നീട് ഇറാന്‍-അസര്‍ബൈജാന്‍ പ്രസിഡന്റുമാര്‍ ഫോണില്‍ ചര്‍ച്ച നടത്തി.

തൊട്ടുപിന്നാലെയാണ് ഇറാനിലെക്ക് ടണ്‍ കണക്കിന് മരുന്നും ഭക്ഷണവും അസര്‍ബൈജാന്‍ അയച്ചിരിക്കുന്നത്. അസര്‍ബൈജാനെയും ഇറാനെയും തമ്മില്‍ പിണക്കുന്നതിന് പിന്നില്‍ ഇസ്രായേല്‍ ആണ് എന്നാണ് ഇറാനിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. തങ്ങള്‍ക്കെതിരായ നീക്കത്തിന് അസര്‍ബൈജാന്റെ മണ്ണ് ഉപയോഗിക്കരുത് എന്ന് ഇറാന്‍ അസര്‍ബൈജാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+