കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്നിന് മരണം സംഭവിച്ചോ? കൊറിയൻ വിമത നേതാവ് തെളിവുകൾ നിരത്തുന്നു, പ്രഖ്യാപനം!!

Google Oneindia Malayalam News

പ്യോംഗ്യാങ്ങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മരിച്ചെന്ന അവകാശവാദമുന്നയിച്ച് കൊറിയൻ വിമത നേതാവ്. കിം 99 ശതമാനം ഉറപ്പാണെന്നും മരണവാർത്ത ഉത്തരകൊറിയ അടുത്ത വാരാന്ത്യത്തിൽ പ്രഖ്യാപിക്കുമെന്നുമാണ് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി യോൺഹാപ്പിനോട് ജി സിയോങ്ങ് പറഞ്ഞത്. ഹൃദയശസ്ത്രക്രിയയെ തുടർന്ന് കിം ജോങ് ഉൻ കഴിഞ്ഞ വാരാന്ത്യത്തിൽ തന്നെ മരിച്ചെന്നും ജി സിയോങ്ങിനെ ഉദ്ധരിച്ച് ഡെയ് ലി മെയിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

'കോടികൾ ലോൺ കൊടുത്തത് കോൺഗ്രസ്സ്, ഇപ്പോൾ നടക്കുന്നത് മോദിയെ മോശക്കാരനാക്കാനുള്ള ശ്രമം''കോടികൾ ലോൺ കൊടുത്തത് കോൺഗ്രസ്സ്, ഇപ്പോൾ നടക്കുന്നത് മോദിയെ മോശക്കാരനാക്കാനുള്ള ശ്രമം'

 സഹോദരി അധികാരത്തിലേക്ക്

സഹോദരി അധികാരത്തിലേക്ക്

ഉത്തരകൊറിയൻ ഏകാധിപതിയായി അധികാരമേൽക്കാൻ ഇളയ സഹോദരി കിം യോ ജോങ്ങ് തയ്യാറാണെന്നും ഇതോടെ രാജ്യം പിന്തുടർച്ച സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുവരികയാണെന്നും ജി സിയോങ്ങ് അവകാശപ്പെടുന്നു. ഏപ്രിൽ 11ന് ശേഷം പൊതു സ്ഥലങ്ങളിലോ പരിപാടികളിടോ പ്രത്യക്ഷപ്പെടാത്ത കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യാപകമായ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ കിം ജോങ് ഉൻ മരിക്കുകയോ ഗുരുതരാവസ്ഥയിലാവുകയോ ചെയ്തെന്ന വാദങ്ങൾ അമേരിക്കയും ദക്ഷിണ കൊറിയയും തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന നിലപാടാണ് ചൈനയ്ക്കുമുള്ളത്.

 ജീവിച്ചിരിക്കുന്നതിന് തെളിവെവിടെ

ജീവിച്ചിരിക്കുന്നതിന് തെളിവെവിടെ


കിം ജോങ് ഉൻ ജീവിച്ചിരിക്കുന്നുണ്ട് എന്നതിന് ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ ഒരു തരത്തിലുള്ള തെളിവുകളും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ പേരിലുള്ള കത്തിന്റെ പേരിലാണ് ഔദ്യോഗിക മാധ്യമങ്ങളുടെ വാദം. സിറിയൻ പ്രസിഡന്റിന് കിം അയച്ചതെന്ന് പറയപ്പെടുന്ന കത്താണ് ഇതിന് തെളിവായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതേ സമയം കിം ഒപ്പുവെച്ച ഒരു നിർദേശം സർക്കാർ പുറത്തിറക്കിയെന്നാണ് ഡെയ് ലി എൻകെ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാഴ്ചക്കുള്ളിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം.

 പരസ്യനീക്കമില്ലെന്ന്

പരസ്യനീക്കമില്ലെന്ന്

പുതിയ അധികാരിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഉത്തരകൊറിയ ഒരു പരസ്യ നീക്കവും ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ വിദഗ്ധർ പറയുന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സഹോദരിയ്ക്കാണ് ഏകാധിപതിയുടെ അധികാരങ്ങളുള്ളതെന്നാണ്. ഏപ്രിലിൽ നടന്ന വർക്കേഴ്സ് പാർട്ടി യോഗത്തിൽ വെച്ച് സഹോദരിയെ ബദൽ അംഗമായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഏറ്റവുമധികം രഹസ്യം സൂക്ഷിക്കുന്ന രാജ്യങ്ങളിലൊന്നായ ഉത്തരകൊറിയയിൽ കി ജോങ് ഉന്നിനെക്കുറിച്ചോ അടുത്തിടെ നടന്നുവെന്ന് പറയപ്പെടുന്ന ശസ്ത്രക്രിയയെക്കുറിച്ചോ ഉള്ള വിവരങ്ങൾ ലഭിക്കുക പ്രയാസമാണ്.

 കിം എവിടെയാണ്?

കിം എവിടെയാണ്?


ഏപ്രിൽ 15ന് മുത്തച്ഛന്റെ ജന്മവാർഷിക പരിപാടിയിൽ കിം പങ്കെടുക്കാത്തതോടെ രാജ്യങ്ങൾ കിം എവിടെപ്പോയെന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയെന്നാണ് വിമത നേതാവ് ലീ സൂൺ ഹീ ചൂണ്ടിക്കാണിക്കുന്നത്. കിം കുടുംബത്തെക്കുറിച്ച് കുറിച്ച് ചർച്ച ചെയ്യുന്നവർക്ക് ശിക്ഷ ലഭിക്കുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാം എന്നാണ് ലിബർട്ടി ഇൻ നോർത്ത് കൊറിയ സംഘത്തിന്റെ നേതാക്കളിലൊരാളായ സൊക്കീൽ പാർക്ക് പറയുന്നത്. അതുകൊണ്ട് ജനങ്ങൾ ഇതെക്കുറിച്ച് ചർച്ച ചെയ്യില്ലെന്ന് അർത്ഥമില്ല. എങ്കിൽപ്പോലും ആരും വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാവില്ലെന്നും അദ്ദേഹം പറയുന്നു. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് പോപ്പിനെ കാണാതിരിക്കുന്നത് പോലെയാണ് മുത്തച്ഛന്റെ ജന്മവാർഷികത്തിൽ നിന്ന് കിമ്മിനെ കാണാതായിട്ടുള്ളതെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

 കിമ്മിന് കൊറോണപ്പേടിയോ

കിമ്മിന് കൊറോണപ്പേടിയോ


ഉത്തരകൊറിയയിൽ അസാധാരണ നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നാണ് ദക്ഷിണ കൊറിയൻ അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്. കൊറോണ വൈറസ് ഭീതിയെത്തുടർന്ന് കിം ജോങ് ഉൻ ഏപ്രിൽ 15ലെ പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്ന് ഉത്തരകൊറിയൻ കാര്യങ്ങളുടെ ചുമതലയുള്ള ദക്ഷിണ കൊറിയൻ മന്ത്രി പറയുന്നു. ഉത്തരകൊറിയ കിം ജോങ് ഉന്നിന്റെ ഒരു ചിത്രം പോലും പുറത്തുവിടാത്തത് സംശയത്തിന് ഇടനൽകുന്നുവെന്നാണ് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. പൂർണ ആരോഗ്യവാനായ കിമ്മിന്റെ ഒരു ഫോട്ടോ പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കിം ജീവിച്ചിരിക്കുന്നു എന്നതിന് വ്യക്തമായ തെളിവ് ഏപ്രിൽ 11ന് ശേഷം ഉത്തരകൊറിയൻ മാധ്യമങ്ങളും ഇതുവരെയും നൽകിയിട്ടില്ല. വർക്കേഴ്സ് പാർട്ടി പ്രവർത്തകർക്ക് കിം ഒരു സന്ദേശം പോലും ഇതിനിടെ നൽകിയിട്ടില്ല.

 തെറ്റിദ്ധരിപ്പിക്കാനോ

തെറ്റിദ്ധരിപ്പിക്കാനോ

വിമതനായി പിന്നീട് രാഷ്ട്രീയ നേതാവായി മാറിയ യോങ് ഹോ പറയുന്നത് കിമ്മിന്റെ ട്രെയിൻ പുറംലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ളതാണെന്നാണ്. സാറ്റലൈറ്റുകളിൽ നിന്ന് പോലും ഈ ട്രെയിൻ വ്യക്തമായി കാണാൻ കഴിയുന്നതിനാൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് പ്യോഗ്യാങ്ങിലെ തീരദേശ നഗരമായ വോൻസാനിൽ നിർത്തിയിട്ടതെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കിം ഉപയോഗിച്ചിരുന്ന ബോട്ടും വോൻസാനിലാണുള്ളത്. കിം വോൻസാനിലുണ്ടെന്ന് വരുത്തിത്തീർക്കുന്നതിനുള്ള ശ്രമമാണ് ഇതുവഴിയെന്നാണ് തേ ചൂണ്ടിക്കാണിക്കുന്നത്.

 എന്താണ് നടക്കുന്നതെന്ന് മനസ്സിലാവുന്നുണ്ട്...

എന്താണ് നടക്കുന്നതെന്ന് മനസ്സിലാവുന്നുണ്ട്...

എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്, എന്നാൽ എനിക്കിപ്പോൾ അദ്ദേഹത്തെക്കുറിച്ച് പറയാൻ കഴിയില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എല്ലാക്കാര്യങ്ങളും ശുഭമായിരിക്കാൻ പ്രാർത്ഥിക്കാം. എന്താണ് അവിടത്തെ സാഹചര്യമെന്നറിയാം എന്നാൽ പ്രതികരിക്കില്ലെന്നാണ് ട്രംപ് കൂട്ടിച്ചേർത്തത്. കിമ്മിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് അറിയാമെന്നും അടുത്ത് നിന്ന് വീക്ഷിച്ച് വരികയാണെന്നുമാണ് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ പ്രതികരിച്ചത്.

 എന്തുകൊണ്ട് കിം വിട്ടുനിന്നു

എന്തുകൊണ്ട് കിം വിട്ടുനിന്നു

ഏപ്രിൽ 15ന് നടന്ന മുത്തച്ഛന്റെ പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് ഉൻ വിട്ടുനിന്നതാണ് പുതിയ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇൽ സൂങ്ങിന്റെ ജന്മവാർഷികത്തിൽ നിന്നാണ് ഉൻ വിട്ടുനിന്നത്. യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഏപ്രിൽ 12ന് ഉന്നിനെ ഹൃദയശസ്ത്രക്രിയയ്കക് വിധേയമാക്കിയിരുന്നുവെന്നാണ്. ഏപ്രിൽ 11ന് മാധ്യമങ്ങളെ കണ്ട ഉൻ പിന്നീട് പൊതുപരിപാടികളിൽ പങ്കെടുക്കുകയോ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കിം ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്ന മാധ്യമ റിപ്പോർട്ട് പുറത്തുവരുന്നത്. എന്നാൽ അമേരിക്ക ഇതുവരെയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച നടന്ന മിസൈൽ പരീക്ഷണം സംബന്ധിച്ച വാർത്തകളിലും ഉന്നിന്റെ സാന്നിധ്യത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണമില്ല.

 രാജ്യത്തെ അടുത്ത അവകാശി ആര്

രാജ്യത്തെ അടുത്ത അവകാശി ആര്


ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ പിന്തുടർച്ചാവകാശം സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. പിതാവിന് കീഴിൽ വർഷങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് അദ്ദേഹം കിമ്മിനെ ഏകാധിപതിയായി അവരോധിക്കുന്നത്. തന്റെ മകന്റെ കയ്യിൽ രാജവംശം സുരക്ഷിതമാണെന്ന ഉറച്ച ബോധ്യത്തോടെയായിരുന്നു ഇത്. 2011ൽ പിതാവിന്റെ മരണത്തോടെയാണ് കിം രാജ്യത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്.

 പുറത്ത് വന്ന റിപ്പോർട്ട് ഇങ്ങനെ..

പുറത്ത് വന്ന റിപ്പോർട്ട് ഇങ്ങനെ..


ദക്ഷിണകൊറിയയിൽ നിന്നുള്ള ഡെയ് ലി എൻകെ എന്ന മാധ്യമമാണ് ആദ്യം കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ട് നൽകിയത്. ഏപ്രിൽ 12 ഹ്വാങ്സാനിലെ ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഉൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ തന്നെ ഹൃദയുമായി ബന്ധപ്പെട്ട രക്തക്കുഴലുകൾക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. രാജ്യത്തിന്റെ കിഴക്കൻ ദശയിൽ സ്ഥിതി ചെയ്യുന്ന മൌണ്ട് കുംഹാങ്ങിലെ വില്ലയിൽ ഉൻ വിശ്രമിച്ച് വരികയാണെന്നും ഇതേ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 അഭ്യൂഹങ്ങൾ ഇങ്ങനെയും

അഭ്യൂഹങ്ങൾ ഇങ്ങനെയും


സമീപകാലത്ത് തുടർച്ചയായി സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ചതിന് പുറമേ വിശുദ്ധ പർവ്വതമായ പക്തൂ സന്ദർശിച്ചതും ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിച്ചുവെന്നുമാണ് ഡെയ് ലി എൻകെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം രണ്ട് തവണയായി നടന്ന കിമ്മിന്റെ പർവ്വത സന്ദർശനത്തക്കുറിച്ച് മാധ്യമറിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അന്ന് കിം ജോങ് ഉന്നിന് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് സമ്മതിച്ച ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ അദ്ദേഹത്തിന് സന്ധിവാതമാണെന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

English summary
Korean defactor about rumours about Kim Jong Un
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X