കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറുകാര്‍ക്ക് കോഴിക്കോട് നിന്ന് മൂന്ന് അതിഥികള്‍; ജീവിത താളവുമായി ബാബു ഭായ്, ദോഹ ഇളകിമറിയും!!

ബാബു ഭായിയുടെ കുടുംബത്തിന് പാട്ട് ഒരു ആഘോഷമല്ല, അവരുടെ ജീവിത മാര്‍ഗമാണ്. അതുതന്നെയാണ് ഇന്നോളം അവരെ കോഴിക്കോട് പിടിച്ചുനിര്‍ത്തിയതും.

  • By Desk
Google Oneindia Malayalam News

ദോഹ: കോഴിക്കോട്ടെ തെരുവുകളെ ആകര്‍ഷണീയമാക്കുന്ന ഗായകനാണ് ബാബു ഭായ്. ഗുജറാത്തില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോഴിക്കോട്ടെത്തിയ അദ്ദേഹം ഇപ്പോള്‍ കടല്‍ കടക്കാനുള്ള ഒരുക്കത്തിലാണ്. കലയും പാട്ടുകളും നെഞ്ചേറ്റിയ ഒരു നാടിന്റെ തുടിപ്പുകള്‍ അറേബ്യന്‍ മരുഭൂമിയിലും പ്രവാസികളുടെ മനസില്‍ ഇനി മിന്നി തിളങ്ങും.

ബാബു ഭായിക്കൊപ്പം കുടുംബവും ഖത്തറിലേക്ക് പോകുന്നുണ്ട്. 21 ന് ദോഹയില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം പാടും. കൂടെ ഭാര്യ ലതയും മകള്‍ കൗസല്യയും. കലയുടെ ഉറവ വറ്റാത്ത ഒരുപറ്റം ആളുകള്‍ ബാബു ഭായിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. ഇനി ബാക്കിയുള്ളത് യാത്ര മാത്രം...

അവസരം ഒരുക്കിയത്

അവസരം ഒരുക്കിയത്

പ്രവാസി കൂട്ടായ്മയായ കരുണ ഖത്തറാണ് കടല്‍ കടന്നു പാടാന്‍ ബാബു ഭായിക്ക് അവസരം ഒരുക്കിയത്. 21ന് വൈകീട്ട് ഏഴിന് ഐസിസി അശോകാ ഹാളില്‍ സംഘടിപ്പിക്കുന്ന വോയ്‌സ് ഓഫ് സ്ട്രീറ്റ് എന്ന പരിപാടിയില്‍ തെരുവിന്റെ ശബ്ദവുമായി ബാബു ഭായിയും കുടുംബവുമുണ്ടാകും.

വര്‍ഷങ്ങള്‍ക്ക് മുമ്പ്

വര്‍ഷങ്ങള്‍ക്ക് മുമ്പ്

19ന് കോഴിക്കോട് നിന്ന് വിമാനം കയറുന്ന ബാബു ഭായ് തന്റെ പ്രിയപ്പെട്ട ഹാര്‍മോണിയം പെട്ടിയും ദോലക്കും കൂടെ കരുതുന്നുണ്ട്. അഹ്മദാബാദുകാരനാണ് ബാബു ഭായി. 75 വര്‍ഷം മുമ്പാണ് ഇദ്ദേഹം കോഴിക്കോടെത്തിയത്. പിന്നെ ഇവിടുത്തുകാരനായി മാറി.

സ്ട്രീറ്റ് ലൈറ്റ്

സ്ട്രീറ്റ് ലൈറ്റ്

ഒരു ടെലിവിഷന്‍ ചാനലില്‍ സ്ട്രീറ്റ് ലൈറ്റ് എന്ന പരിപാടിയില്‍ ഒന്നാം സ്ഥാനം ലഭിച്ചതിലൂടെയാണ് ബാബു ഭായ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് പല അവസരങ്ങളും ലഭിച്ചെങ്കിലും നിലവിലെ സാഹചര്യം വിട്ടുപറക്കാന്‍ ഈ കുടുംബം തയ്യാറായിട്ടില്ല.

എല്ലാം റെഡി

എല്ലാം റെഡി

ഇപ്പോഴും കോഴിക്കോട്ടെ തെരുവുകളില്‍ പാട്ടുപാടി ജീവിക്കുകയാണ് കുടുംബം. ഇവരെ ഖത്തറിലെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ച സംഘാടകര്‍ തന്നെ അവര്‍ക്കു വേണ്ട രേഖകളും തയ്യാറാക്കി. ആധാറും പാസ്‌പോര്‍ട്ടുമെല്ലാം ഇപ്പോള്‍ റെഡി. ഇനി യാത്ര പുറപ്പെടുകയേ വേണ്ടൂ.

സുഖമീ ജീവിതം

സുഖമീ ജീവിതം

ബാബു ഭായിയുടെ കുടുംബത്തിന് പാട്ട് ഒരു ആഘോഷമല്ല, അവരുടെ ജീവിത മാര്‍ഗമാണ്. അതുതന്നെയാണ് ഇന്നോളം അവരെ കോഴിക്കോട് പിടിച്ചുനിര്‍ത്തിയതും. ഇന്ന് മക്കള്‍ പഠിക്കുന്നു. ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. അതിമോഹങ്ങളൊന്നുമില്ലാതെ ജീവിക്കുന്നു.

അതിജീവനത്തിന്റെ ശീലുകള്‍

അതിജീവനത്തിന്റെ ശീലുകള്‍

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ സന്തോഷങ്ങളെ ആഘോഷമാക്കാന്‍ വന്‍തുക മുടക്കി പ്രശസ്ത ഗായകരെ അണിനിരത്തുന്നതിന് പകരം തെരുവിന്റെ പാട്ടുകാരെ പങ്കെടുപ്പിച്ച് വ്യത്യസ്തമായ പരിപാടി ഒരുക്കാന്‍ പ്രേരിപ്പിച്ച സംഘാടകരുടെ ഉദ്ദേശവും നന്മയില്‍ പൊതിഞ്ഞതാണ്. അതിജീവനത്തിന്റെ ശീലുകള്‍ അന്യംനിന്നു പോകാതിരിക്കാനുള്ള ഒരു വഴി തേടുകയാണ് കരുണ ഖത്തര്‍.

English summary
Street Singer Babu Bai at Kozhikode going to Qatar for Show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X