കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയില്‍ എയ്ഡ്‌സ് വ്യാപനത്തിന് കാരണം കോണ്ടങ്ങള്‍?

  • By Jisha
Google Oneindia Malayalam News

മോസ്‌കോ: റഷ്യയില്‍ എയ്ഡ്‌സ് വ്യാപനത്തിന് കാരണം കോണ്ടങ്ങളെന്ന് പഠനം. റഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് റിസര്‍ച്ചിലെ ഗവേഷകനായ ക്രെംലിന്റെ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് എയ്ഡ്‌സ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടത്. ഉയര്‍ന്ന തോതിലുള്ള എയ്ഡ്‌സ് രോഗബാധ രാജ്യത്തിനെതിരെയുള്ള വിവരസാങ്കേതിക പോരാട്ടങ്ങള്‍ക്ക് ഇടയാക്കിയെന്നും ക്രെംലിന്‍ വ്യക്തമാക്കുന്നു.

കോണ്ടങ്ങളുള്‍പ്പെടെയുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളാണ് എയ്ഡ്‌സ് ബാധക്ക് ഇടയാക്കുന്നതെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഗര്‍ഭനിരോധന ഉറകള്‍ പുറത്തിറക്കുന്ന കമ്പനികള്‍ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകുന്നതിനുള്ള മാര്‍ഗ്ഗങ്ങളും പ്രായമായവരെ സെക്‌സിലേര്‍പ്പെടുന്നതിന് പ്രേരിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് ഗവേഷകരിലൊരാളായ ഇഗര്‍ ബലോബൊറോദോവ് പറയുന്നു. ഉപയോക്താക്കളുടെ സുരക്ഷയോ ആരോഗ്യ പ്രശ്‌നങ്ങളോ ഇത്തരക്കാര്‍ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ എയ്ഡ്‌സ് വ്യാപനം തടയുന്നതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് അനിവാര്യമായ മാര്‍ഗ്ഗമെന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഹെട്രോസെക്ഷ്വല്‍ കുടുംബങ്ങളിലെ പങ്കാളികള്‍ പാതിവ്രത്യമുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

hiv

കഴിഞ്ഞ വര്‍ഷം എയ്ഡ്‌സ് ബാധിച്ചവരില്‍ കടുത്ത വര്‍ദ്ധനവാണ് റഷ്യയില്‍ ഉണ്ടായിട്ടുള്ളത്. 93,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്ത് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഒരു മില്യണ്‍ എയ്ഡ്‌സ് രോഗം ബാധിച്ചവരുണ്ടെന്നാണ്. 2019ഓടെ ഇത് ഇരുപത് ലക്ഷത്തിലെത്തുമെന്നാണ് ആരോഗ്യ സംഘടനകള്‍ നല്‍കുന്ന മുന്നറിയിപ്പ്. രാജ്യത്തെ ഭിന്നലിംഗ വിരുദ്ധ നിയമങ്ങളും ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും ഉയര്‍ന്ന മയക്കുമരുന്ന് ഉപഭോഗവുമാണ് ഇതിന് പിന്നിലെന്നാണ് ആരോഗ്യ സംഘടനകളുടെ കണ്ടെത്തല്‍.

എന്നാല്‍ ക്രെംലിന്റെ അവകാശവാദങ്ങളെ ശാസ്ത്രജ്ഞര്‍ അപ്പാടെ തള്ളിക്കളഞ്ഞിരുന്നു. നവലിബറല്‍ തത്വങ്ങളില്‍ നിന്നാണ് എയ്ഡ്‌സിനോടുള്ള പാശ്ചാത്യ സമീപനങ്ങള്‍ രൂപം കൊണ്ടിട്ടുള്ളതെന്ന് റഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ തത്യാന ഗുസെന്‍കോവ പറയുന്നു. ഭിന്നലിംഗക്കാര്‍ക്കെതിരെയുള്ള നിയമങ്ങളും രാജ്യത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ദ്ധനവും എയ്ഡ്‌സിന്റെ വ്യാപനത്തിന് വഴിമരുന്നിടുണ്ടെന്നാണ് ഗുസെന്‍കോവയുടെ പക്ഷം.

English summary
Kremlin-backed study blames condoms for HIV epidemic in Russia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X