കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ നിന്ന് പണമയക്കാന്‍ ഇനി ചെലവേറും; പ്രവാസികളുടെ പണമിടപാടിന് നികുതി ചുമത്താന്‍ തീരുമാനം

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: പ്രവാസികള്‍ കുവൈത്തിന് പുറത്തേക്ക് നടത്തുന്ന പണമിടപാടിനു നികുതി ചുമത്തണമെന്നാവശ്യപ്പെടുന്ന ബില്ലിന് പാര്‍ലമെന്റിന്റെ ധനകാര്യ-സാമ്പത്തിക സമിതിയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്ല് പാസ്സാക്കിയതെന്ന് കമ്മിറ്റി അധ്യക്ഷന്‍ സലാഹ് ഖുര്‍ഷിദ് എംപി അറിയിച്ചു.

നെതന്യാഹു ഭീകരവാദി, ഇസ്രായേല്‍ ഭീകരരാഷ്ട്രം; ആഞ്ഞടിച്ച് ഉര്‍ദുഗാന്‍നെതന്യാഹു ഭീകരവാദി, ഇസ്രായേല്‍ ഭീകരരാഷ്ട്രം; ആഞ്ഞടിച്ച് ഉര്‍ദുഗാന്‍

കുറഞ്ഞ വരുമാനമുള്ളവരില്‍ നിന്ന് കുറഞ്ഞ തോതില്‍ മാത്രമേ നികുതി ഈടാക്കാവൂ എന്ന നിബന്ധനയിലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി ചുമത്തുന്നതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം അംഗീകരിച്ചതെന്ന് കമ്മിറ്റി വക്താവ് സാലിഹ് അഷൂര്‍ പറഞ്ഞു.

kuwait-map

സമിതി അംഗീകരിച്ച നിര്‍ദേശപ്രകാരം 90 ദിനാറില്‍ താഴെ വരുമാനമുള്ളവരുടെ ഇടപാടുകള്‍ക്ക് ഒരുശതമാനമാകും നികുതി. 200ദിനാറില്‍ താഴെ ശമ്പളമുള്ളവരില്‍ നിന്ന് രണ്ടുശതമാനവും 500 ദിനാറില്‍ താഴെ ശമ്പളമുള്ളവരില്‍ നിന്ന് മുന്നുശതമാനവും 500ഉം അതിനു മകുളിലും ദിനാര്‍ ശമ്പളമുള്ളവരില്‍ നിന്ന് അഞ്ച് ശതമാനവുമാണ് ഓരോ ഇടപാടിനും നികുതി ഇടാക്കുക. സഫാ അല്‍ ഹാഷിം എംപിയാണ് വിദേശികളുടെ പണമിടപാടിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.

നിയമം ലംഘിക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവക്കെതിരെ ശിക്ഷാനടപടികളും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. അഞ്ചുവര്‍ഷത്തില്‍ കവിയാത്ത തടവും 10,000 ദിനാറില്‍ കവിയാത്ത പിഴയുമാണ് നിയമലംഘനത്തിന് ശിക്ഷ. നേരത്തേ പല തവണ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും കൂടുതല്‍ പഠനങ്ങള്‍ക്കും നിയമോപദേശങ്ങള്‍ക്കുമായി മാറ്റിവയ്ക്കുകയായിരുന്നു. നിയമവിദഗ്ധരുമായി നിരവധി തവണ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ബില്‍ പാസ്സാക്കിയിരിക്കുന്നതന്ന് പാര്‍ലമെന്റംഗം സഫാ അല്‍ ഹാഷിം പറഞ്ഞു.

കീഴടങ്ങാമെന്ന് സമ്മതിച്ചിട്ടില്ല; സിറിയന്‍ അവകാശവാദം പൊള്ളയാണെന്ന് ദൗമ വിമത കൗണ്‍സില്‍കീഴടങ്ങാമെന്ന് സമ്മതിച്ചിട്ടില്ല; സിറിയന്‍ അവകാശവാദം പൊള്ളയാണെന്ന് ദൗമ വിമത കൗണ്‍സില്‍

English summary
Kuwait Parliament's financial and economic affairs committee approved bills on Sunday stipulating fees on expatriates' financial remittances to parties outside the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X