ജീവനു ഭീഷണിയെന്നു പരാതി: ലബനാന്‍ പ്രധാനമന്ത്രി രാജിവവച്ചു, പിന്നില്‍ ആരുടെ കരങ്ങള്‍?

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: ഇറാന്റെയും ഹിസ്ബുല്ലയുടെയും മേല്‍ പഴിചാരി ലബനാന്‍ പ്രധാനമന്ത്രി സാദ് ഹരീരി രാജിവച്ചു. തന്റെ ജീവനു ഭീഷണിയുണ്ടെന്നും ഇറാനും ഹിസ്ബുല്ലയും ചേര്‍ന്നു തന്നെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കുന്നതായും ആരോപിച്ചാണു രാജി. സൗദി തലസ്ഥാനമായ റിയാദില്‍ വച്ച് ഹരീരി തന്നെ നേരിട്ട് ചാനല്‍ വഴിയാണ് രാജിവയ്ക്കുന്ന വിവരം പ്രഖ്യാപിച്ചത്. എന്നാല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഹരീരി തയ്യാറായില്ല.

രാജകുമാരിയെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്തു: സൗദി മന്ത്രിസഭയില്‍ അഴിച്ചുപണി

മറ്റു അറബ് രാഷ്ട്രങ്ങളെപോലെ ലബനാന്റെ ആഭ്യന്തരകാര്യങ്ങളിലും ഇറാന്‍ ഇടപെടുന്നതായി ഹരീരി ആരോപിച്ചു. ലബ്‌നാനില്‍ ഇറാന്റെ ഇടപെടല്‍ അക്രമവും നാശവും വിതച്ചതായി ഹരീരി കുറ്റുപ്പെടുത്തി. ഇറാന്റെ കരമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല, ആയുധത്തിന്റെ കരുത്തില്‍ എല്ലാം തീരുമാനിക്കുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്തിനകത്തെ മറ്റൊരു രാജ്യമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇറാന്‍ അറബ് രാജ്യങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കില്ല. അറബ് മേഖല ഇറാനെതിരേ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും അവിടേക്ക് നീക്കിയ ഇറാന്റെ കരങ്ങള്‍ വെട്ടിമാറ്റപ്പെടുമെന്നും ഹരീരി പറഞ്ഞു.

saadhariri

തന്റെ പിതാവ് റഫീക് ഹരീരിയുടെ കൊലപാതകത്തിനു മുന്‍പ് രാജ്യത്തുണ്ടായിരുന്ന അതേ അന്തരീക്ഷമാണ് ഇപ്പോള്‍ ലബനാനില്‍ നിലനില്‍ക്കുന്നതെന്നും തന്റെ ജീവന്‍ ലക്ഷ്യമിട്ട് ഗൂഢപദ്ധതികള്‍ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഹരീരി ടെലിവിഷന്‍ സന്ദേശത്തില്‍ വ്യക്തമാക്കി. സഊദിയുടെ നേതൃത്വത്തില്‍ ഇറാനെതിരേ അന്താരാഷ്ട്ര നീക്കം നടക്കുന്ന പശ്ചാത്തലത്തില്‍ സൗദിയില്‍ വച്ച് നടത്തിയ രാജി പ്രഖ്യാപനത്തിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നവരുണ്ട്. ഒരിടവേളയ്ക്കു ശേഷം ലബനാനെ വീണ്ടും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ മുന്‍നിരയിലെത്തിക്കുന്നതാണ് ഹരീരിയുടെ രാജി.

2005ല്‍ കൊല്ലപ്പെട്ട മുന്‍ ലബനാന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ മകനാണ് സാദ് ഹരീരി. കഴിഞ്ഞ ഡിസംബറിലാണ് സഅദ് ഹരീരി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2009-2011 കാലയളവിലും അദ്ദേഹം പ്രധാനമന്തിയായിരുന്നു. ലബനാനില്‍ ഹിസ്ബുല്ലയുടെ നേതൃത്വത്തില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിട്ടയാള്‍ കൂടിയാണ് സുന്നി വിഭാഗം നേതാവായ സാദ്. പിതാവ് റഫീഖ് ഹരീരിയുടെ വധത്തിനുപിന്നില്‍ ഹിസ്ബുല്ലയാണെന്ന് ആരോപണമുണ്ടായിരുന്നു. പ്രസിഡന്റ് മൈക്കല്‍ ഔനിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സഖ്യകക്ഷിയായാണ് അദ്ദേഹം 2016ല്‍ പ്രധാനമന്ത്രിയാകുന്നത്.

saadhariri1

രാജ്യത്ത് രണ്ടു വര്‍ഷത്തോളം പ്രസിഡന്റില്ലാതെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന ശേഷം 2016ല്‍ ഹരീരിയുടെ കൂടി പിന്തുണയോടെയാണ് മൈക്കല്‍ ഔന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ഹിസ്ബുല്ലയെ പിന്തുണക്കുന്ന ഔനിന്റെ പ്രസിഡന്റ് പദവി ലബനാനില്‍ ഇറാന്‍ സ്വാധീനമുറപ്പിക്കുന്നതിന്റെ തെളിവായി വിലയിരുത്തപ്പെട്ടിരുന്നു.
ഹരീരിയുടെ രാജി രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ലബാനാനിലെ ഡ്രൂസ് ആന്റ് ദി പ്രോഗ്രസീവ് പാര്‍ട്ടി നേതാവ് വലീദ് ജുബ്ലാട്ട് അഭിപ്രായപ്പെട്ടു.

English summary
lebanese priminister saad hariri resigns

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്