കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാല യൂസഫ് സായി പഠിക്കുന്ന സ്‌കൂളില്‍ ബോംബ് ഭീഷണി!

  • By Sruthi K M
Google Oneindia Malayalam News

ലണ്ടന്‍: മലാല യൂസഫ് സായി പഠിക്കുന്ന ബ്രിട്ടണിലെ സ്‌കൂളിന് ബോംബ് ഭീഷണി. ബ്രിട്ടണിലെയും യുകെയിലെയും ഉള്‍പ്പെടെ എട്ട് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണിയുണ്ട്. ഫോണ്‍ കോളായിട്ടാണ് ഭീഷണിയെത്തിയത്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് ബോംബ് ഭീഷണിയുണ്ടായത്. ഉടന്‍ തന്നെ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും സ്‌കൂളില്‍ നിന്നും മാറ്റുകയാണുണ്ടായത്. പോലീസെത്തി എല്ലാ സ്‌കൂളുകളും പരിശോധിച്ചതിനുശേഷമാണ് കുട്ടികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയും സ്‌കൂളിലേക്ക് കടത്തിവിട്ടത്.

malala-yousafzai

വ്യാജ ബോംബ് ഭീഷണിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. എന്നാല്‍, ഭീഷണി തള്ളികളയാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയും ചില സ്‌കൂളുകളില്‍ ബോംബ് ഭീഷണിയുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ബിര്‍മിങ്ഹാമിലെ എസ്ജ്ബാസ്റ്റണ്‍ സ്‌കൂളിലാണ് മലാല പഠിക്കുന്നത്.

കഴിഞ്ഞ ദിവസം ഭീഷണി ഫോണ്‍ കോള്‍ വന്നതിന്റെ ഉത്തരവാദിത്വം റഷ്യയിലുള്ള ട്വിറ്റര്‍ സംഘം ഏറ്റെടുത്തിരുന്നു. ഇവര്‍ തന്നെയാണോ ഇപ്പോള്‍ ഉണ്ടായ ഭീഷണിക്കു പിന്നിലെന്നും സംശയമുണ്ട്. സന്ദേശം എവിടെനിന്നു വന്നതാണെന്നുള്ള അന്വേഷണം നടന്നുവരികയാണ്.

English summary
Nobel peace prize winner Malala Yousafzai's school evacuated after receiving hoax bomb threats in UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X