പാരീസിലെ വിമാനത്താവളത്തില്‍ വെടിവെയ്പ്പ്..! അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു..!!

  • By: അനാമിക
Subscribe to Oneindia Malayalam

പാരീസ്: പാരീസിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഒര്‍ളി വിമാനത്താവളത്തില്‍ അക്രമം നടത്താനൊരുങ്ങിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും ബലമായി തോക്ക് പിടിച്ചുവാങ്ങാനാണ് അക്രമി ശ്രമിച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെയ്പ്പില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ചു.

paris

അക്രമിയെ വെടിവെച്ച് കൊന്ന കാര്യം ഫ്രഞ്ച് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 8.30നാണ് സംഭവം നടന്നത്. വിമാനത്താവളത്തിന്റെ പൂര്‍ണനിയന്ത്രണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. അകത്ത് കൂടുതല്‍ അക്രമികള്‍ ഉണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വെടിയേറ്റ് മരിച്ചയാള്‍ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

English summary
Man tried to grab gun and later shot dead by police in Paris air port
Please Wait while comments are loading...