മെക്സിക്കോയിലെ ഹൈസ്കൂളിൽ വെടിവെയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

മെക്സിക്കോ: മെക്സിക്കോയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വെടിയേറ്റ രണ്ടു വിദ്യാർഥികൾ സംഭവ സ്ഥലത്തുവെച്ചു തന്നെ  മരിച്ചരുന്നു. അതെസമയം അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

crime

വെടിവെയ്പ്പിനെ തുടർന്ന് മുഴുവൻ കുട്ടികളേയും മറ്റോരു കെട്ടിടത്തിനുള്ളിലേയ്ക്ക് മാറ്റിയ ശേഷം സ്കൂൾ കെട്ടിട്ടം അടച്ചിട്ടിട്ടുണ്ട്. കൂടാതെ കുട്ടികളെ പോലീസ് അധികൃതരുടെ അനുമതി ലഭിച്ച ശേഷം സ്കൂളിനു പുറത്ത് കാത്തു നിൽക്കുന്ന രക്ഷിതാക്കളുടെ അടുത്തേയ്ക്കും വീടുകളിൽ എത്തിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. 9000 ലേറെ കുട്ടികൾ ഇവടെ പഠിക്കുന്നുണ്ട്.

യുഎസിന് മുന്നറിയിപ്പുമായി ഉത്തരകൊറിയ, ഇനി അവശേഷിക്കുന്നത് യുദ്ധം എന്നു തുടങ്ങുമെന്ന ചോദ്യം മാത്രം!

സ്കൂളിലെ വെടിവെയ്പ്പിനെ തുടർന്ന് സംഭവ സ്ഥലത്തെ മറ്റു സ്കൂളുകൾക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ അക്രമി വെടിയുതിർക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
At least three persons including the suspect were killed in a shooting at a New Mexico high school on Thursday, according to New Mexico State Police, AP reported. Police didn’t release details about the shooter but confirmed the other two people killed Thursday at Aztec High School were students

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്