കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി, പ്രചണ്ഡയുടെ നീക്കം!!

Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാളില്‍ ഞെട്ടിച്ച നീക്കവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പ്രധാനമന്ത്രി കെപി ശര്‍മ ഒലിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. അച്ചടക്ക നടപടിയെന്നാണ് വിശദീകരണം. അംഗത്വും റദ്ദാക്കിയതായി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ വിമത വിഭാഗം ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ ദിവസം വിമത വിഭാഗം നേതാക്കള്‍ ഒലിയുടെ അംഗത്വം റദ്ദാക്കുമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം വിമത ഗ്രൂപ്പിന്റെ വക്താവ് നാരായണ്‍ കാജി ശ്രേഷ്ഠാണ് സ്ഥിരീകരിച്ചത്.

1

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി പ്രജണ്ഡയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനാണ് ഇപ്പോള്‍ എന്‍സിപിക്ക് ആധിപത്യം. അതേസമയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്തായ ഒലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിസ്റ്റ് എന്ന പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുമെന്നാണ് സൂചന. ഡിസംബര്‍ ഇരുപതിനാണ് നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് വീണത്. ഒലി നേരത്തെ പ്രജണ്ഡയുമായുള്ള പ്രശ്‌നങ്ങള്‍ കാരണം നിയമസഭ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പാര്‍ട്ടിയില്‍ വലിയ കലാപങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

നേരത്തെ തന്നെ ശര്‍മ ഒലിയുടെ പല നിലപാടുകള്‍ പാര്‍ട്ടിയില്‍ വിവാദമായതാണ്. ചൈനയുമായുള്ള അടുപ്പവും ഇത്രത്തോളം വേണ്ടെന്ന് പലരും നിര്‍ദേശിച്ചിരുന്നു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളും ശര്‍മ ഒലി ഉണ്ടാക്കിയതാണെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഏപ്രില്‍ മുപ്പതിനും മെയ് പത്തിനും രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് രാഷ്ട്രപതി ബിദ്യ ദേവി ഭണ്ഡാരി പ്രഖ്യാപിച്ചിരുന്നു. ഇതാണ് പ്രചണ്ഡയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ പ്രബല വിഭാഗം ഒലിക്കെതിരെ നീങ്ങാന്‍ ഇടക്കായിത്. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് ചെയര്‍മാന്‍മാരായിരുന്നു പ്രചണ്ഡയും ഒലിയും.

ഒലിക്കെതിരെ ഒരു വിഭാഗം എംപിമാരെ ഉപയോഗിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രചണ്ഡയുടെ നീക്കത്തെ തുടര്‍ന്നാണ് ഒലി പാര്‍ലമെന്റ് പിരിച്ചുവിട്ടത്. രാഷ്ട്രപതി ബിദ്യ ദേവിക്കെതിരെ ഇംപീച്ച് നടപടികള്‍ക്കും പദ്ധതിയിട്ടിരുന്നു. ഒലി നേതൃത്വം നല്‍കുന്ന സിപിഎന്നും പ്രചണ്ഡയുടെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി -മാവോയിസ്റ്റ് എന്നീ പാര്‍ട്ടികള്‍ തമ്മില്‍ ലയിച്ചാണ് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാകുന്നത്. അതേസമയം നേപ്പാളിന്റെ ആഭ്യന്തര വിഷയമാണ് ഇതെന്നും ഇടപെടില്ലെന്നുമാണ് ഇന്ത്യയുടെ പ്രതികരണം. തെറ്റ് തിരുത്തിയാലും ഒലിയുമായി കൂട്ടുകെട്ടില്ലെന്ന് എന്‍സിപി പറയുന്നു. തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാവുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

English summary
nepal communist party expelled pm kp sharma oli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X