കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുമോ? രോഗബാധിതരുടെ ശുക്ലത്തിൽ വൈറസ് സാന്നിധ്യമെന്ന് പഠനം!!

Google Oneindia Malayalam News

കൊറോണ വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. രോഗം ബാധിച്ച യുവാവിന്റെ ശുക്ലത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ചൈനീസ് ഗവേഷണ സംഘത്തിന്റെ കണ്ടെത്തലാണ് ആശങ്കയ്ക്ക് ആധാരം. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 38 പുരുഷന്മാരുടെ ശുക്ലം പരിശോധിച്ചതിലൂടെയാണ് രോഗബാധിതരുടെ രക്തത്തിൽ വൈറസിന്റെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിട്ടുള്ളത്.

'കൈയ്യിട്ടു വാരുമ്പോഴു സംസ്ഥാനങ്ങൾക്ക് കൊടുക്കാതിരിക്കാൻ മോദി സർക്കാർ ശ്രദ്ധിക്കുന്നുണ്ട്''കൈയ്യിട്ടു വാരുമ്പോഴു സംസ്ഥാനങ്ങൾക്ക് കൊടുക്കാതിരിക്കാൻ മോദി സർക്കാർ ശ്രദ്ധിക്കുന്നുണ്ട്'

 ശുക്ലത്തിൽ വൈറസ്

ശുക്ലത്തിൽ വൈറസ്

ചൈനയിലെ ഷാങ് ഹായി മുനിസിപ്പൽ ആശുപത്രി തയ്യാറാക്കിയ റിപ്പോർട്ട് വ്യാഴാഴ്ച ജാമ നെറ്റ് വർക്ക് പ്രസിദ്ധീകരിക്കുകയായിരുന്നു. ശുക്ലത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയവരിൽ നാല് പേർക്ക് ഇപ്പോഴും രോഗം ഭേദമായിട്ടില്ല. രണ്ടുപേർ രോഗമുക്തി നേടി വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. രോഗം ബാധിച്ച 38 പുരുഷന്മാരുടെ ശുക്ലം പരിശോധനക്ക് വിധേയമാക്കിയതിലൂടെയാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.

സ്ഥിരീകരിക്കാനായില്ല

സ്ഥിരീകരിക്കാനായില്ല


ശുക്ലത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയ വിഷയത്തിൽ തുടർ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ലാത്തതിനാൽ വൈറസിന് ശുക്ലത്തിൽ ഏത്ര കാലം നിലനിൽക്കാനാവും എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം വഴി പങ്കാളിയിലേക്ക് രോഗം പകരുമോ എന്നും വ്യക്തതയില്ല. നേരത്തെ ഫെർട്ടിലിറ്റി ആന്റ് സ്റ്ററിലിറ്റി ജേണലിലും ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ടിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ പ്രസിദ്ധീരിച്ചിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്.

 വൈറസ് സാന്നിധ്യമില്ലെന്ന് പഠനം

വൈറസ് സാന്നിധ്യമില്ലെന്ന് പഠനം


രോഗം സ്ഥിരീകരിച്ച് എട്ട് ദിവസത്തിന് ശേഷം രോഗിയുടെ ശുക്ലം പരിശോധിച്ചതിൽ നിന്ന് വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പഴയ പഠനത്തിന്റെ കണ്ടെത്തലായി അവതരിപ്പിക്കപ്പെട്ടത്. രോഗം ബാധിച്ച ചൈനയിൽ നിന്നുള്ള 34 പേരെ പഠനിവിധേയമാക്കിയതിൽ നിന്നാണ് കണ്ടെത്തൽ. രോഗം ബാധിച്ച് മൂന്ന് മാസത്തിന് ശേഷം ശുക്ല പരിശോധന നടത്തിയപ്പോഴും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

 രോഗം തീവ്രമായവരിൽ

രോഗം തീവ്രമായവരിൽ

സമയം തീവ്രമായി കൊറോണ വൈറസ് ബാധയേറ്റവരുടെ ശുക്ലത്തിലായിരിക്കാം വൈറസിന്റെ സാന്നിധ്യം കാണപ്പെടുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യവും തെളിയിക്കപ്പെട്ടിട്ടില്ല. ഉട്ടാ സർവ്വകലാശാലയിലെ ഡോ. ജോൺ ഹോട്ടലിംഗാണ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടുള്ളത്. രോഗം ബാധിച്ചവരുടെ ശരീര സ്രവങ്ങൾ വഴിയാണ് രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതെന്നാണ് നേരത്തെ കണ്ടത്തിയിട്ടുള്ളത്. ഇവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോളോ പുറത്തുവരുന്ന വൈറസുകളാണ് ശ്വസിക്കുമ്പോൾ മറ്റൊരാളുടെ ശരീരത്തിലെത്തുന്നത്.

 കണ്ണിൽ പുകച്ചിലുണ്ടോ?

കണ്ണിൽ പുകച്ചിലുണ്ടോ?


കൊറോണ വൈറസ് രോഗികളിൽ രക്തത്തിലും കണ്ണീരിലും മറ്റ് ശരീര ദ്രാവകങ്ങളിലുമുള്ള വൈറസിന്റെ സാന്നിധ്യം കണ്ണിൽ പുകച്ചിലിന് കാരണമാകുമെന്നാണ് മറ്റൊരു പഠനം ചൂണ്ടിക്കാണിക്കുന്നത്. സിക്ക, എബോള എന്നിവയുൾപ്പെടെയുള്ള പകർച്ചാവ്യാധികൾ ലൈംഗിക ബന്ധത്തിലൂടെ പകരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് കൊറോണ വൈറസ് സംബന്ധിച്ച് ഇത്തരമൊരു ആശങ്ക നിലനിൽക്കുന്നത്. ഇതൊരു സുപ്രധാന പൊതുജനാരോഗ്യ പ്രശ്നമാണെന്നും കൃത്യമായ ഉത്തരം നൽകണമെങ്കിൽ കുടുതൽ ഗവേഷണം ആവശ്യമാണെന്നുമാണ് ഹോട്ടലിംഗ് പറയുന്നത്.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam
 14 ദിവസത്തേക്ക് ലൈംഗിക ബന്ധം പാടില്ല

14 ദിവസത്തേക്ക് ലൈംഗിക ബന്ധം പാടില്ല

14 ദിവസത്തേക്ക് കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത പുരുഷന്മാരുമായുള്ള ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് അമേരിക്കൻ സൊസൈറ്റി ഫോർ റീ പ്രൊഡക്ടീവ് മെഡിസിൻ ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഡോ. പീറ്റർ ഷ്ലെഗൽ നിർദേശിക്കുന്നത്. പുതിയ പഠനറിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്താനും അമേരിക്കൻ സൊസൈറ്റി ഫോർ റീ പ്രൊഡക്ടീവ് മെഡിസിൻ ആവശ്യപ്പെടുന്നു.

English summary
Chinese study says Coronavirus can be in semen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X